image

10 Aug 2022 10:57 PM GMT

Business

വെഞ്ചര്‍ ക്യാപിറ്റല്‍ നിക്ഷേപങ്ങള്‍ ഇടിയുന്നു; സ്റ്റാർട്ടപ്പുകൾ ആശങ്കയിൽ

Myfin Editor

വെഞ്ചര്‍ ക്യാപിറ്റല്‍ നിക്ഷേപങ്ങള്‍ ഇടിയുന്നു; സ്റ്റാർട്ടപ്പുകൾ ആശങ്കയിൽ
X

Summary

മുംബൈ: പ്രൈവറ്റ് ഇക്വിറ്റി, വെഞ്ചര്‍ ക്യാപിറ്റല്‍വഴി ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങൾ  69 ശതമാനം ഇടിഞ്ഞ് 300 കോടി യുഎസ് ഡോളറായി. കഴിഞ്ഞ ജൂണില്‍ 118 ഡീലുകളിലായി രേഖപ്പെടുത്തിയ 490 കോടി യുഎസ് ഡോളറിനെക്കാള്‍ അപേക്ഷിച്ച് ജൂലായില്‍ നിക്ഷേപം ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. ഡീലുകളുടെ എണ്ണം കണക്കിലാക്കിയാല്‍, മുന്‍വര്‍ഷം 134 ഡീലുകള്‍ രേഖപ്പെടുത്തിയപ്പോള്‍ 2022 ജൂലായ്  വരെ 74 എണ്ണം രേഖപ്പെടുത്തി. കഴിഞ്ഞ 18 മാസങ്ങളില്‍ വെഞ്ച്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് ലാന്‍ഡ്‌സ്‌കേപ്പ് സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള നിക്ഷേപം 76 ശതമാനം കുറഞ്ഞ് […]


മുംബൈ: പ്രൈവറ്റ് ഇക്വിറ്റി, വെഞ്ചര്‍ ക്യാപിറ്റല്‍വഴി ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങൾ 69 ശതമാനം ഇടിഞ്ഞ് 300 കോടി യുഎസ് ഡോളറായി.
കഴിഞ്ഞ ജൂണില്‍ 118 ഡീലുകളിലായി രേഖപ്പെടുത്തിയ 490 കോടി യുഎസ് ഡോളറിനെക്കാള്‍ അപേക്ഷിച്ച് ജൂലായില്‍ നിക്ഷേപം ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തി.
ഡീലുകളുടെ എണ്ണം കണക്കിലാക്കിയാല്‍, മുന്‍വര്‍ഷം 134 ഡീലുകള്‍ രേഖപ്പെടുത്തിയപ്പോള്‍ 2022 ജൂലായ് വരെ 74 എണ്ണം രേഖപ്പെടുത്തി. കഴിഞ്ഞ 18 മാസങ്ങളില്‍ വെഞ്ച്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് ലാന്‍ഡ്‌സ്‌കേപ്പ് സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള നിക്ഷേപം 76 ശതമാനം കുറഞ്ഞ് 80 കോടി യുഎസ് ഡോളറായി.
പ്യുവര്‍-പ്ലേയുടെ പ്രൈവറ്റ് ഇക്വിറ്റി, വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപങ്ങളുടെ വിഹിതം 2021 ജൂലായിലെ 90 ശതമാനവും 2022 ജൂണിലെ 82 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 ജൂലായില്‍ 40 ശതമാനമായി കുറഞ്ഞു.
വലിയ ഡീലുകള്‍ ഇല്ലാത്തതാണ് ക്ഷാമത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. 10 കോടി യുഎസ് ഡോളറിലധികം വരുന്ന ആറ് ഇടപാടുകള്‍ മാത്രമാണുള്ളത്. ഇതിന് മൊത്തം 220 കോടി യുഎസ് ഡോളര്‍ മൂല്യമാണുള്ളത്.
ജൂലായിലെ ഇടപാടില്‍ എഡല്‍വെയ്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ യീല്‍ഡ് പ്ലസ് ഫണ്ട് 88.6 കോടി യുഎസ് ഡോളറിന് എല്‍ ആന്‍ഡ് ടിയുടെ എയ്റ്റ് റോഡ് അസറ്റ്‌സ് വാങ്ങി.
പൂര്‍ണ്ണമായ ഏറ്റെടുക്കലുകളായിരുന്നു ജൂലായ് മാസത്തിലെ ഏറ്റവും മികച്ച രീതി. അഞ്ച് ഇടപാടുകളുടെ മൂല്യം 160 കോടി യുഎസ് ഡോളറാണ്. 2021 ജൂലായുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഒന്‍പത് ഇടപാടുകളുടെ മൂല്യം 110 കോടി ഡോളറാണ്.

ഫണ്ടിംഗ് കുറയുന്നതോടെ സ്റ്റാർട്ടപ്പുകൾ അവരുടെ പണ ചിലവുകൾ കുറക്കാൻ തയ്യാറെടുക്കുന്നു എന്നാണ് കെപിഎംജി-യുടെ കഴിഞ്ഞ മാസത്തെ ഒരു റിപ്പോർട്ടിൽ പറയുന്നത്.