10 Aug 2022 6:34 AM GMT
Summary
ഡെല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയം വരുമാനം 2022 ജൂലൈയില്‍ 91 ശതമാനം ഉയര്‍ന്ന് 39,078.91 കോടി രൂപയായതായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 20,434.72 കോടി രൂപയുണ്ടായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ പുതിയ ബിസിനസ് പ്രീമിയം വരുമാനം മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 12,030.93 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 29,116.68 കോടി രൂപയിലേക്ക് […]
ഡെല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയം വരുമാനം 2022 ജൂലൈയില്‍ 91 ശതമാനം ഉയര്‍ന്ന് 39,078.91 കോടി രൂപയായതായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 20,434.72 കോടി രൂപയുണ്ടായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ പുതിയ ബിസിനസ് പ്രീമിയം വരുമാനം മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 12,030.93 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 29,116.68 കോടി രൂപയിലേക്ക് ഉയര്‍ന്നു. ലൈഫ് ഇന്‍ഷുറന്‍സ് വിപണിയില്‍ 68.6 ശതമാനം വിഹിതമാണ് എല്‍ഐസിക്കുള്ളത്.
സ്വകാര്യ മേഖലയിലെ ബാക്കിയുള്ള ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പുതിയ പ്രീമിയം വരുമാനം 2021 ജൂലൈയിലെ 8,403.79 കോടിയില്‍ നിന്ന് 2022 ജൂലൈയില്‍ 9,962.22 കോടി രൂപയായി. 19 ശതമാനം വര്‍ധനവാണ് ഇതില്‍ രേഖപ്പെടുത്തിയത്. ക്യുമുലേറ്റീവ് അടിസ്ഥാനത്തില്‍ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളുടെയും ആദ്യ വര്‍ഷ പ്രീമിയം മുന്‍ വര്‍ഷം ഏപ്രില്‍- ജൂലൈ കാലയളവിലെ 73,159.98 കോടി രൂപയില്‍ നിന്ന് 2022 ഏപ്രില്‍- ജൂലൈ കാലയളവില്‍ 54 ശതമാനം വര്‍ധിച്ച് 1,12,753.43 കോടി രൂപയായി. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ നാല് മാസങ്ങളില്‍ എല്‍ഐസിയുടെ ക്യുമുലേറ്റീവ് പുതിയ പ്രീമിയം 62 ശതമാനം ഉയര്‍ന്ന് 77,317.69 കോടി രൂപയായി. സ്വകാര്യ കമ്പനികളുടെ പ്രീമിയം വരുമാനം 2023 ഏപ്രില്‍-ജൂലൈ മാസങ്ങളില്‍ 39 ശതമാനം ഉയര്‍ന്ന് 35,435.75 കോടി രൂപയായി.