image

3 Aug 2022 3:51 AM IST

Stock Market Updates

വിന്‍ഡ്‌ഫോള്‍ ടാക്‌സ് ഉയര്‍ത്തല്‍ വിപണിയ്ക്ക് ആശങ്കയാകും

Suresh Varghese

വിന്‍ഡ്‌ഫോള്‍ ടാക്‌സ് ഉയര്‍ത്തല്‍ വിപണിയ്ക്ക് ആശങ്കയാകും
X

Summary

ഓഹരി വിപണിയില്‍ ഇന്ന് ആഭ്യന്തര എണ്ണ ഉത്പാദകര്‍ക്ക് തിരിച്ചടിയാകുന്നൊരു തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ രാത്രിയില്‍ കൈക്കൊണ്ടത്. ക്രൂഡ് ഓയിലിന് മേലുള്ള വിന്‍ഡ്‌ഫോള്‍ ടാക്‌സ് ഉയര്‍ത്തുകയും ഡീസലിന്റെയും ജെറ്റ് ഫ്യുവലിന്റെയും എക്‌സ്‌പോര്‍ട്ട് ഡ്യൂട്ടി കുറയ്ക്കുകയും ചെയ്തു. ആഗോള വിപണിയില്‍ എണ്ണവില കുറയുന്ന സാഹചര്യത്തിലാണ് എക്‌സ്‌പോര്‍ട്ട് ഡ്യൂട്ടി കുറച്ചത്. എന്നാല്‍ ആഭ്യന്തര ഉത്പാദനത്തിന് മേലുള്ള ലെവി വര്‍ധിപ്പിച്ചത് റിലയന്‍സ്, വേദാന്ത എന്നിവയടക്കുമുള്ള കമ്പനികള്‍ക്ക് തിരിച്ചടിയാകും. ഏഷ്യന്‍ വിപണികള്‍ ഏഷ്യന്‍ വിപണികള്‍ ഇന്ന് രാവിലെ സമ്മിശ്ര പ്രതികരണമാണ് നല്‍കുന്നത്. സിംഗപ്പൂര്‍ […]


ഓഹരി വിപണിയില്‍ ഇന്ന് ആഭ്യന്തര എണ്ണ ഉത്പാദകര്‍ക്ക് തിരിച്ചടിയാകുന്നൊരു തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ രാത്രിയില്‍ കൈക്കൊണ്ടത്. ക്രൂഡ് ഓയിലിന് മേലുള്ള വിന്‍ഡ്‌ഫോള്‍ ടാക്‌സ് ഉയര്‍ത്തുകയും ഡീസലിന്റെയും ജെറ്റ് ഫ്യുവലിന്റെയും എക്‌സ്‌പോര്‍ട്ട് ഡ്യൂട്ടി കുറയ്ക്കുകയും ചെയ്തു. ആഗോള വിപണിയില്‍ എണ്ണവില കുറയുന്ന സാഹചര്യത്തിലാണ് എക്‌സ്‌പോര്‍ട്ട് ഡ്യൂട്ടി കുറച്ചത്. എന്നാല്‍ ആഭ്യന്തര ഉത്പാദനത്തിന് മേലുള്ള ലെവി വര്‍ധിപ്പിച്ചത് റിലയന്‍സ്, വേദാന്ത എന്നിവയടക്കുമുള്ള കമ്പനികള്‍ക്ക് തിരിച്ചടിയാകും.
ഏഷ്യന്‍ വിപണികള്‍
ഏഷ്യന്‍ വിപണികള്‍ ഇന്ന് രാവിലെ സമ്മിശ്ര പ്രതികരണമാണ് നല്‍കുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി, ദക്ഷിണ കൊറിയയിലെ കോസ്പി, ഹാന്‍സന്‍, ഷാങ്ഹായ് കോംമ്പസിറ്റ്, ജപ്പാനിലെ നിക്കി എന്നീ സൂചികകള്‍ ലാഭത്തിലാണ്. തായ്വാന്‍ വേയിറ്റഡ്, ചൈന എ50 എന്നീ സൂചികകള്‍ നഷ്ടത്തിലാണ്. അമേരിക്കന്‍ ഹൗസ് സ്പീക്കറായ നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനം ആ മേഖലയിലെ ചൈനയുമായുള്ള സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് ഓഹരി വിപണിയ്ക്കും ദോഷകരമാണ്.
ആഭ്യന്തര വിപണി
ഇന്നലെ വ്യാപാരത്തിലുടനീളം നഷ്ടം കാണിച്ചിരുന്ന ആഭ്യന്തര വിപണി അവസാന ഘട്ടത്തില്‍ നേരിയ ലാഭത്തിലേക്ക് വന്നു. ഇതിന് പ്രധാന കാരണം ആഭ്യന്തര നിക്ഷേപകരും, വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഒരുപോലെ ഓഹരികളുടെ അറ്റ വാങ്ങലുകാരായി മാറിയതാണ്. ഈ നേരിയ മുന്നേറ്റത്തിന്റെ തുടര്‍ച്ച ഇന്നുണ്ടാകുമോ എന്ന് പറയാനാകില്ല. റിലയന്‍സ് അടക്കമുള്ള എണ്ണ ഭീമന്മാര്‍ക്ക് ഇന്ന് മോശം സമയമാണ്. കൂടാതെ അമേരിക്കന്‍ വിപണികളെല്ലാം ഇന്നലെ ക്ലോസ് ചെയ്തത് നഷ്ടത്തിലാണ്. അതിനാല്‍ ടെക്‌നോളജി ഓഹരികളിലും വലിയ ചലനം പ്രതീക്ഷിക്കാനാവില്ല. ഇന്ത്യയുടെ ജൂലൈ മാസത്തിലെ ട്രേഡ് ബാലന്‍സ് കുറയുകയാണ്. ഇത് രൂപയ്ക്ക് തിരിച്ചടിയാകും. ജൂലൈയില്‍ കയറ്റുമതി കുറയുകയും, ഇറക്കുമതി ഏറെക്കുറേ ജൂണിലേതിന് സമാനമായി തുടരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ട്രേഡ് ബാലന്‍സിൽ കുറവ് വന്നത്. ഇന്ന് പുറത്ത് വരാനുള്ള മറ്റൊരു പ്രധാന വാര്‍ത്ത സര്‍വീസസ് പിഎംഐ സംബന്ധിച്ചതാണ്. ഇത് വിപണിയെ ഏറെ സ്വാധീനിച്ചേക്കാം.
ക്രൂഡ് ഓയില്‍
ഏഷ്യന്‍ വിപണിയില്‍ ഇന്ന് രാവിലെ ക്രൂഡ് ഓയില്‍ വില കുറയുകയാണ്. ഒപെക്ക് രാജ്യങ്ങളും റഷ്യയും അടങ്ങുന്ന ഉത്പാദകരുടെ മീറ്റിംഗ് ഇന്ന് ആരംഭിക്കാനിരിക്കേയാണ് എണ്ണവില നേരിയ തോതില്‍ കുറയുന്നത്. ഇതിന് മറ്റൊരു കാരണം അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇന്നലെ പുറത്ത് വന്ന കണക്കുകള്‍ അനുസരിച്ച് ക്രൂഡ് ഓയില്‍ ശേഖരം വര്‍ധിച്ചതാണ്. ഇത് ആഗോള എണ്ണ വിപണിയ്ക്ക് പ്രതീക്ഷ നല്‍കുന്നില്ല. ഒപെക്ക് രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ ഉത്പാദനം ഉയര്‍ത്താനുള്ള തീരുമാനം എടുത്തേക്കില്ല. കാരണം ലോകമെമ്പാടുമുള്ള മാന്ദ്യ ഭീതിയില്‍ ആഗോള ഡിമാന്‍ഡ് കുറഞ്ഞ് നില്‍ക്കുകയാണ്.
രാവിലെ 8.30ന് ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് 99 ഡോളറിന് അടുത്താണ്.
വിദേശ നിക്ഷേപം
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 825 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും 118 കോടി രൂപ വിലയുള്ള ഓഹരികളുടെ അറ്റ വാങ്ങലുകാരായി മാറി. ജൂലൈയിലെ പോലെ ഈ മാസവും വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അറ്റ വാങ്ങലുകാരായി മാറുന്നത് വിപണിയ്ക്ക് ഏറെ ഗുണം ചെയ്യും. ഇന്ന് പുറത്ത് വരാനുള്ള പ്രധാന കമ്പനി ഫലങ്ങള്‍: അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍, ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ (ഇന്‍ഡിഗോ), ലൂപിന്‍, ടാറ്റാ കോഫീ എന്നിവയാണ്.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,736 രൂപ (ഓഗസ്റ്റ് 3 )
ഒരു ഡോളറിന് 78.97 രൂപ (ഓഗസ്റ്റ് 3, 09.00 am)
ബ്രെന്റ് ക്രൂഡ് ബാരലിന് 100.3 ഡോളര്‍ (ഓഗസ്റ്റ് 3, 9.00 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 22,823.50 ഡോളര്‍ (ഓഗസ്റ്റ് 3, 9.10 am, കോയിന്‍ മാര്‍ക്കറ്റ് ക്യാപ്)