3 Aug 2022 2:30 AM GMT
Summary
ഡെല്‍ഹി: ജൂലൈയിലെ കണക്കുകള്‍ പ്രകാരം 17 മാസത്തിനിടെ ആദ്യമായി കയറ്റുമതി നേരിയ തോതില്‍ കുറഞ്ഞു. 2021 ജൂലൈയില്‍ രാജ്യത്തിന്റെ ചരക്ക് കയറ്റുമതി 35.51 ബില്യണ്‍ ഡോളറായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 0.76 ശതമാനം ഇടിവാണ് ഉണ്ടായത്. അതേസമയം ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ 70 ശതമാനത്തിലധികം വര്‍ധനവിലൂടെ വ്യാപാരക്കമ്മി 31 ബില്യണ്‍ ഡോളറായി റെക്കോര്‍ഡ് ഉയര്‍ച്ച രേഖപ്പെടുത്തി. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍ പ്രകാരം, 2022 ജൂലൈയില്‍ ഇന്ത്യയുടെ ചരക്ക് ഇറക്കുമതി 66.26 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. മുന്‍ വര്‍ഷം […]
ഡെല്‍ഹി: ജൂലൈയിലെ കണക്കുകള്‍ പ്രകാരം 17 മാസത്തിനിടെ ആദ്യമായി കയറ്റുമതി നേരിയ തോതില്‍ കുറഞ്ഞു. 2021 ജൂലൈയില്‍ രാജ്യത്തിന്റെ ചരക്ക് കയറ്റുമതി 35.51 ബില്യണ്‍ ഡോളറായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 0.76 ശതമാനം ഇടിവാണ് ഉണ്ടായത്.
അതേസമയം ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ 70 ശതമാനത്തിലധികം വര്‍ധനവിലൂടെ വ്യാപാരക്കമ്മി 31 ബില്യണ്‍ ഡോളറായി റെക്കോര്‍ഡ് ഉയര്‍ച്ച രേഖപ്പെടുത്തി.
വാണിജ്യ മന്ത്രാലയം പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍ പ്രകാരം, 2022 ജൂലൈയില്‍ ഇന്ത്യയുടെ ചരക്ക് ഇറക്കുമതി 66.26 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 46.15 ബില്യണ്‍ ഡോളറില്‍ നിന്നും ഇത് 43.59 ശതമാനം വര്‍ധിച്ചു.
എന്നിരുന്നാലും, 2022-23 ഏപ്രില്‍-ജൂലൈ മാസങ്ങളിലെ കയറ്റുമതി 156.41 ബില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 131.06 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 19.35 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
2022-23 ഏപ്രില്‍-ജൂലൈ മാസങ്ങളില്‍ ഇന്ത്യയുടെ ചരക്ക് ഇറക്കുമതി 256.43 ബില്യണ്‍ ഡോളറായിരുന്നു. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 48.12 ശതമാനം ഉയര്‍ന്നു.
ഈ വര്‍ഷം ജൂലൈയില്‍ ക്രൂഡ്, പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതി 21.13 ബില്യണ്‍ ഡോളറായിരുന്നു. മുന്‍ വര്‍ഷം ജൂലൈയിലെ 12.4 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 70.4 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്.
കല്‍ക്കരി, കോക്ക്, ബ്രിക്ക്വിറ്റ് എന്നിവയുടെ ഇറക്കുമതി 164.43 ശതമാനവും സസ്യ എണ്ണയുടെ ഇറക്കുമതി 47.18 ശതമാനവും ഉയര്‍ന്നു.
എന്നിരുന്നാലും, സ്വര്‍ണത്തിന്റെ ഇറക്കുമതി 2021 ജൂലൈയിലെ 4.2 ബില്യണില്‍ നിന്ന് 43.6 ശതമാനം കുറഞ്ഞ് 2.37 ബില്യണ്‍ ഡോളറായി.
കയറ്റുമതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന ഇറക്കുമതി ഈ വര്‍ഷം ജൂലൈയില്‍ വ്യാപാര കമ്മി 31.02 ബില്യണ്‍ ഡോളറായി ഉയര്‍ത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ മാസത്തിലെ 10.63 ബില്യണ്‍ ഡോളറില്‍ നിന്ന് ഇത് ഏകദേശം മൂന്നിരട്ടിയായി.
2022-23 ഏപ്രില്‍-ജൂലൈ കാലയളവില്‍ കമ്മി 100.01 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.