1 Aug 2022 11:55 PM GMT
Economy
രാജ്യം സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് വീഴാൻ ഒരു സാധ്യതയുമില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി
Mohan Kakanadan
Summary
ഡെല്‍ഹി: രാജ്യം സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നീങ്ങാനുള്ള സാധ്യതയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരമന്. ഇന്ത്യയുടെ സൂക്ഷമ സാമ്പത്തികാവസ്ഥ ഭദ്രമായതിനാല്‍ അപകട സാഹര്യമില്ലെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. ആഗോള ഏജന്‍സികളുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ഇന്ത്യ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി തുടരുകയാണെന്നും അവര്‍ അറിയിച്ചു. 'റേറ്റിംഗ് ഏജന്‍സികള്‍ പോലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ വിശ്വസിക്കുന്നു. മാന്ദ്യത്തിലേയ്ക്ക് വീഴാനുള്ള സാധ്യത തീരെയില്ലെന്ന് ഞങ്ങള്‍ മാത്രമല്ല പറയുന്നത്,' മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സ്ഥൂലസാമ്പത്തിക അടിസ്ഥാനകാര്യങ്ങളില്‍, രാജ്യത്തിന്റെ ബാധ്യത-ജിഡിപി അനുപാതം ജപ്പാന് […]
ഡെല്‍ഹി: രാജ്യം സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നീങ്ങാനുള്ള സാധ്യതയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരമന്.
ഇന്ത്യയുടെ സൂക്ഷമ സാമ്പത്തികാവസ്ഥ ഭദ്രമായതിനാല്‍ അപകട സാഹര്യമില്ലെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. ആഗോള ഏജന്‍സികളുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ഇന്ത്യ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി തുടരുകയാണെന്നും അവര്‍ അറിയിച്ചു.
'റേറ്റിംഗ് ഏജന്‍സികള്‍ പോലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ വിശ്വസിക്കുന്നു. മാന്ദ്യത്തിലേയ്ക്ക് വീഴാനുള്ള സാധ്യത തീരെയില്ലെന്ന് ഞങ്ങള്‍ മാത്രമല്ല പറയുന്നത്,' മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ സ്ഥൂലസാമ്പത്തിക അടിസ്ഥാനകാര്യങ്ങളില്‍, രാജ്യത്തിന്റെ ബാധ്യത-ജിഡിപി അനുപാതം ജപ്പാന് ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളെ അപേക്ഷിച്ച് മികച്ചതാണെന്ന് ധനമന്ത്രി പറഞ്ഞു.
ജിഎസ്ടി കളക്ഷന്‍ 28 ശതമാനം ഉയര്‍ന്ന് ജൂലൈയിലെ രണ്ടാമത്തെ ഉയര്‍ന്ന നിലവാരമായ 1.49 ലക്ഷം കോടി രൂപയിലെത്തി. ഇക്കഴിഞ്ഞ ഏപ്രിലില്‍ 1.68 ലക്ഷം കോടി രൂപയെന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി.
പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡക്സ് (പിഎംഐ) എട്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതിന്റെ സൂചനയാണെന്നും അവര്‍ പറഞ്ഞു.
ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ മൊത്ത എന്‍പിഎ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.9 ശതമാനത്തിലെത്തി. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഗവണ്മെന്റ് കടം ജിഡിപി അനുപാതം 56.29 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. റീട്ടെയില്‍ പണപ്പെരുപ്പം ഏഴ് ശതമാനത്തില്‍ താഴെയാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.