image

2 Aug 2022 4:09 AM GMT

Banking

മ്യൂച്വല്‍ ഫണ്ട് ഉടമകള്‍ക്കുള്ള നോമിനേഷന്‍ ചട്ടങ്ങള്‍ നടപ്പാക്കുന്നത് സെബി നീട്ടി

MyFin Desk

മ്യൂച്വല്‍ ഫണ്ട് ഉടമകള്‍ക്കുള്ള നോമിനേഷന്‍ ചട്ടങ്ങള്‍ നടപ്പാക്കുന്നത് സെബി നീട്ടി
X

Summary

  മ്യൂച്വല്‍ ഫണ്ട് ഉടമകള്‍ക്കുള്ള നോമിനേഷന്‍ സംബന്ധിച്ച ചട്ടം നടപ്പാക്കുന്നത് സെബി ഒക്ടോബര്‍ ഒന്നുവരെ നീട്ടി. മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്ന നിക്ഷേപകര്‍, നാമനിര്‍ദ്ദേശത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനോ നാമനിര്‍ദ്ദേശം ഒഴിവാക്കുന്നതിനോ ഉള്ള ചട്ടം ആഗസ്റ്റ് ഒന്നിന് പ്രാബല്യത്തില്‍ വന്നിരുന്നു. മ്യൂച്വല്‍ ഫണ്ടില്‍ ഭാഗമാകുന്ന നിക്ഷേപകര്‍ക്ക് നാമനിര്‍ദ്ദേശം നല്‍കാനോ, ഒഴിവാക്കാനോ ഉള്ള ഓപ്ഷന്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ഉണ്ടായിരിക്കുമെന്ന് സെബി വ്യക്തമാക്കി. യൂണിറ്റ് ഉടമയുടെ താത്പര്യം അനുസരിച്ച് ഓഫ്ലൈന്‍ ആയോ ഓണ്‍ലൈന്‍ ആയോ ഇത് ചെയ്യാം. അസറ്റ് മാനേജ്മെന്റ് […]


മ്യൂച്വല്‍ ഫണ്ട് ഉടമകള്‍ക്കുള്ള നോമിനേഷന്‍ സംബന്ധിച്ച ചട്ടം നടപ്പാക്കുന്നത് സെബി ഒക്ടോബര്‍ ഒന്നുവരെ നീട്ടി. മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്ന നിക്ഷേപകര്‍, നാമനിര്‍ദ്ദേശത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനോ നാമനിര്‍ദ്ദേശം ഒഴിവാക്കുന്നതിനോ ഉള്ള ചട്ടം ആഗസ്റ്റ് ഒന്നിന് പ്രാബല്യത്തില്‍ വന്നിരുന്നു.

മ്യൂച്വല്‍ ഫണ്ടില്‍ ഭാഗമാകുന്ന നിക്ഷേപകര്‍ക്ക് നാമനിര്‍ദ്ദേശം നല്‍കാനോ, ഒഴിവാക്കാനോ ഉള്ള ഓപ്ഷന്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ഉണ്ടായിരിക്കുമെന്ന് സെബി വ്യക്തമാക്കി. യൂണിറ്റ് ഉടമയുടെ താത്പര്യം അനുസരിച്ച് ഓഫ്ലൈന്‍ ആയോ ഓണ്‍ലൈന്‍ ആയോ ഇത് ചെയ്യാം. അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ യൂണിറ്റ് ഉടമയ്ക്ക് ഇതിനുള്ള അവസരം ഉണ്ടാക്കേണ്ടതുണ്ട്. ഓണ്‍ലൈനായിട്ടാണ് നല്‍കുന്നതെങ്കില്‍ ഇ- സൈന്‍ നിര്‍ബന്ധമാണ്. ഒടിപി മുഖാന്തരമായിരിക്കും റജിസ്ടര്‍ ചെയ്യേണ്ടത്.

ഓഹരി വിപണിയിലെ എല്ലാ ഇടപാടുകളിലും ഏകീകൃത സമ്പ്രദായം കൊണ്ടുവരാനാണ് ഈ നീക്കം. കഴിഞ്ഞ വര്‍ഷം, പുതിയ ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ടുകള്‍ തുറക്കുന്ന നിക്ഷേപകര്‍ക്ക് സെബി സമാനമായ ഓപ്ഷന്‍ നല്‍കിയിരുന്നു.