image

30 July 2022 4:06 AM GMT

Insurance

ഓടാത്ത കാറിന് പ്രീമിയം മുഴുവന്‍ അടയ്‌ക്കേണ്ട, ഈ പോളിസി വേറിട്ട് നില്‍ക്കും

MyFin Desk

ഓടാത്ത കാറിന് പ്രീമിയം മുഴുവന്‍ അടയ്‌ക്കേണ്ട, ഈ പോളിസി വേറിട്ട് നില്‍ക്കും
X

Summary

മറ്റേതൊരു ഉപകരണവും പോലെ ആവശ്യമുള്ളപ്പോള്‍ മാത്രം ഓണ്‍ ആക്കുന്ന അല്ലാത്തപ്പോള്‍ ഓഫ് മോഡിലിടാവുന്ന വാഹന ഇന്‍ഷുറന്‍സ് പോളിസിയുടെ രണ്ടാം ശ്രേണി എഡില്‍വീസ് ജനറല്‍ ഇന്‍ഷുറന്‍സ് പുറത്തിറക്കി. ഉപയോഗിച്ചാല്‍ മാത്രം പ്രീമിയം എന്നതാണ് പോളിസിയെ വേറിട്ട് നിര്‍ത്തുന്നത്. ഈ പോളിസി വഴി വാഹനത്തിന്റെ ഇന്‍ഷുറന്‍സ് ചെലവ് 25 ശതമാനം വരെ കുറയ്ക്കാമെന്നാണ് കമ്പനിയുടെ വാഗ്ദാനം. സ്വിച്ച് ഓഫ് പോളിസി രാജ്യത്ത് ആദ്യമായി കമ്പനി ആരംഭിച്ചിരുന്നു. പുതുതായി അവതരിപ്പിക്കുന്നത് ഇതിന്റെ പരിഷ്‌കരിച്ച രൂപമാണ്. ഇവിടെ വാഹനം താണ്ടുന്ന ദൂരത്തിനനുസരിച്ചാകും പ്രീമിയം. […]


മറ്റേതൊരു ഉപകരണവും പോലെ ആവശ്യമുള്ളപ്പോള്‍ മാത്രം ഓണ്‍ ആക്കുന്ന അല്ലാത്തപ്പോള്‍ ഓഫ് മോഡിലിടാവുന്ന വാഹന ഇന്‍ഷുറന്‍സ് പോളിസിയുടെ രണ്ടാം ശ്രേണി എഡില്‍വീസ് ജനറല്‍ ഇന്‍ഷുറന്‍സ് പുറത്തിറക്കി. ഉപയോഗിച്ചാല്‍ മാത്രം പ്രീമിയം എന്നതാണ് പോളിസിയെ വേറിട്ട് നിര്‍ത്തുന്നത്. ഈ പോളിസി വഴി വാഹനത്തിന്റെ ഇന്‍ഷുറന്‍സ് ചെലവ് 25 ശതമാനം വരെ കുറയ്ക്കാമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

സ്വിച്ച് ഓഫ് പോളിസി രാജ്യത്ത് ആദ്യമായി കമ്പനി ആരംഭിച്ചിരുന്നു. പുതുതായി അവതരിപ്പിക്കുന്നത് ഇതിന്റെ പരിഷ്‌കരിച്ച രൂപമാണ്. ഇവിടെ വാഹനം താണ്ടുന്ന ദൂരത്തിനനുസരിച്ചാകും പ്രീമിയം. നിലവില്‍ നിങ്ങളുടെ വാഹനം പോര്‍ച്ചില്‍ വെറുതെ കിടന്നാലും പോളിസി തുകയില്‍ മാറ്റമില്ല. അതായത് ഏപ്പോഴും ഓടുന്ന വണ്ടിയും വര്‍ഷം മുഴുവന്‍ വെറുതെ കിടക്കുന്ന വാഹനവും തമ്മില്‍ പ്രീമിയത്തില്‍ വ്യത്യാസമില്ല. എന്നാല്‍ ഈ പോളിസിയില്‍ ഓട്ടമില്ലെങ്കില്‍ പ്രീമിയം 25 ശതമാനം വരെ കുറയും. ഓടുന്ന വണ്ടിക്ക് റിസ്‌ക് കൂടുതലാണെന്നും വെറുതെ കിടക്കുമ്പോള്‍ അത് കുറയുമെന്നുമാണ് ഇതിന് പിന്നിലെ യുക്തി. നേരത്തെ, ഇത്തരം പോളിസികള്‍ ആകാമെന്ന് ഐആര്‍ഡിഎ ഐ വ്യക്തമാക്കിയിരുന്നു.

പോര്‍ച്ചില്‍ കിടക്കുമ്പോള്‍

എല്ലാവരും എല്ലാ വാഹനങ്ങളും തുടര്‍ച്ചയായി ഉപയോഗിക്കുന്നവരായിരിക്കില്ല. ഒരു സാധാരണ വീട്ടില്‍ തന്നെ രണ്ടും മൂന്നും വാഹനങ്ങളുള്ളപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്നവയ്ക്ക് വലിയ തുകയുടെ പോളിസി എടുക്കേണ്ട ആവശ്യമില്ല. അതുപോലെ പലരും അത്യാവശ്യത്തിന് മാത്രം കാറെടുക്കുന്നവരും അല്ലാത്ത സമയങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവരും ആയിരിക്കും. ഓടാതെ കിടക്കുമ്പോള്‍ കാറിന് പരിരക്ഷ ആവശ്യമില്ല.

മൂന്ന് സ്ലാബുകള്‍

ഇവിടെ ഉപഭോക്താക്കള്‍ക്ക് മൂന്ന് സ്ലാബ് ആയിരിക്കും ഉണ്ടാകുക. ഇതില്‍ ഒന്ന് തിരഞ്ഞെടുക്കാം. ഒരു വര്‍ഷം താണ്ടുന്ന ദൂരമനുസരിച്ച് 5,000 കിലോമിറ്റിര്‍ വരെയാണ് ആദ്യ സ്ലാബ്, 5000-7,500 ആണ് രണ്ടാം സ്ലാബ്. മൂന്നാം സ്ലാബ് ആകട്ടെ 7,500-10,000. ഇതില്‍ ഒന്ന്് തിരഞ്ഞെടുക്കാം. ഇതിനനുസരിച്ചാകും പ്രീമിയം. ഇതില്‍ കൂടുതലാണ് ഓട്ടമെങ്കില്‍ അടുത്ത സ്ലാബ് ആഡ് ഓണ്‍ ആയി ഉപയോഗിക്കാം.