image

25 July 2022 3:14 AM GMT

Banking

ജൂണ്‍ പാദത്തില്‍ വെട്ടിത്തിളങ്ങി ജ്യോതി ലാബ്‌സ്

Agencies

ജൂണ്‍ പാദത്തില്‍ വെട്ടിത്തിളങ്ങി ജ്യോതി ലാബ്‌സ്
X

Summary

ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ജ്യോതി ലാബിന്റെ മൊത്ത അറ്റാദായം 18.73 ശതമാനം ഉയര്‍ന്ന് 47.73 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 40.20 കോടി രൂപയാണ് അറ്റാദായം നേടിയത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ ജ്യോതി ലാബ്‌സിന്റെ പ്രവര്‍ത്തന വരുമാനം 13.66 ശതമാനം ഉയര്‍ന്ന് 597.20 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 525.40 കോടി രൂപയായിരുന്നു. ഉത്പന്ന വിഭാഗങ്ങളിലുടനീളം അസംസൃത വസ്തുക്കളുടെ ചെലവ് വലിയോതിലുള്ളതിനാലും, […]


ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ജ്യോതി ലാബിന്റെ മൊത്ത അറ്റാദായം 18.73 ശതമാനം ഉയര്‍ന്ന് 47.73 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 40.20 കോടി രൂപയാണ് അറ്റാദായം നേടിയത്.

ഈ വര്‍ഷം ആദ്യ പാദത്തില്‍ ജ്യോതി ലാബ്‌സിന്റെ പ്രവര്‍ത്തന വരുമാനം 13.66 ശതമാനം ഉയര്‍ന്ന് 597.20 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 525.40 കോടി രൂപയായിരുന്നു.

ഉത്പന്ന വിഭാഗങ്ങളിലുടനീളം അസംസൃത വസ്തുക്കളുടെ ചെലവ് വലിയോതിലുള്ളതിനാലും, പണപ്പെരുപ്പവും കമ്പനിയുടെ ലാഭക്ഷമതയെ കാര്യമായി ബാധിച്ചതായി ജ്യോതി ലാബ്‌സ് അറിയിച്ചു.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ മൊത്തം ചെലവ് 15.45 ശതമാനം വര്‍ധിച്ച് 553.71 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 479.61 കോടിയായിരുന്നു.

ഫാബ്രിക് കെയര്‍ വിഭാഗത്തില്‍ നിന്നുള്ള ജ്യോതി ലാബ്‌സിന്റെ വരുമാനം 251.12 കോടി രൂപയും ഡിഷ്വാഷിംഗ് വിഭാഗത്തില്‍ നിന്ന് 209.32 കോടി രൂപയുമാണ് ആദ്യപാദത്തില്‍ നേടിയത്. ഗാര്‍ഹിക കീടനാശിനികളില്‍ നിന്നുള്ള വരുമാനം 44.83 കോടി രൂപയും വ്യക്തിഗത പരിചരണത്തില്‍ നിന്ന് 69.44 കോടി രൂപയും അലക്കു സേവനത്തില്‍ നിന്ന് 10.72 കോടി രൂപയുമാണ് നേടിയത്.

ഉജാല, ഹെന്‍കോ, മിസ്റ്റര്‍ വൈറ്റ്, എക്‌സോ, പ്രില്‍, മാര്‍ഗോ, നീം തുടങ്ങിയ എഫ്എംസിജി ബ്രാന്‍ഡുകള്‍ ജ്യോതി ലാബ്‌സിന്റെ ഉടമസ്ഥതയിലുള്ളവയാണ്.