image

20 July 2022 6:00 AM GMT

Banking

വിപ്രോ ഒന്നാം പാദ അറ്റാദായം 21% ഇടിഞ്ഞ് 2,563.6 കോടിയായി

MyFin Desk

വിപ്രോ ഒന്നാം പാദ അറ്റാദായം 21% ഇടിഞ്ഞ് 2,563.6 കോടിയായി
X

Summary

പ്രമുഖ ഐടി  കമ്പനിയായ വിപ്രോയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം ആദ്യ പാദത്തില്‍ 21 ശതമാനം ഇടിഞ്ഞ് 2,563.6 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 3,242.6 കോടി രൂപയായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ അറ്റാദായത്തില്‍ 20.6 ശതമാനം കുറവുണ്ടായതായി ഫയലിംഗ് വ്യക്തമാക്കുന്നു. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം അവലോകന കാലയളവില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 18 ശതമാനം ഉയര്‍ന്ന് 21,528.6 കോടി രൂപയായി. വരാനിരിക്കുന്ന സെപ്തംബര്‍ പാദത്തില്‍ ഐടി സേവന ബിസിനസില്‍ നിന്നുള്ള വരുമാനം […]


പ്രമുഖ ഐടി കമ്പനിയായ വിപ്രോയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം ആദ്യ പാദത്തില്‍ 21 ശതമാനം ഇടിഞ്ഞ് 2,563.6 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 3,242.6 കോടി രൂപയായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ അറ്റാദായത്തില്‍ 20.6 ശതമാനം കുറവുണ്ടായതായി ഫയലിംഗ് വ്യക്തമാക്കുന്നു.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം അവലോകന കാലയളവില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 18 ശതമാനം ഉയര്‍ന്ന് 21,528.6 കോടി രൂപയായി. വരാനിരിക്കുന്ന സെപ്തംബര്‍ പാദത്തില്‍ ഐടി സേവന ബിസിനസില്‍ നിന്നുള്ള വരുമാനം 2,817 മില്യണ്‍ ഡോളര്‍ മുതല്‍ 2,872 മില്യണ്‍ യുഎസ് ഡോളര്‍ വരെയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇത് 3-5 ശതമാനം തുടര്‍ച്ചയായ വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നു.
മൊത്തം കരാര്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഓര്‍ഡര്‍ ബുക്കിംഗ് 32% വര്‍ധിച്ചതായി കമ്പനിയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ടെയ്‌റി ഡെലാപോര്‍ട്ട് പറഞ്ഞു.