19 July 2022 11:59 PM GMT
Summary
ഡെല്‍ഹി: പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം, ക്രൂഡ് ഓയില്‍ എന്നിവയുടെ വിന്‍ഡ്ഫാള്‍ ടാക്‌സ് സര്‍ക്കാര്‍ വെട്ടികുറച്ചു. അന്താരാഷ്ട്ര സാഹചര്യങ്ങളുടെ ആനുകൂല്യത്തില്‍ ഇന്ത്യന്‍ എണ്ണ ഉല്‍പ്പാദകര്‍ക്കും ശുദ്ധീകരണ സ്ഥാപനങ്ങള്‍ക്കും ലഭിക്കുന്ന അധിക നേട്ടത്തിന് ഈടാക്കുന്ന നികുതിയാണ് വിന്‍ഡ്ഫാള്‍ ടാക്‌സ്. പെട്രോള്‍ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന 6 രൂപ നികുതി ഒഴിവാക്കുകയും എടിഎഫിന് 6 രൂപയില്‍ നിന്ന് 4 രൂപയായി കുറയ്ക്കുകയും ചെയ്തു. കൂടാതെ, ഡീസലിന്റെ നികുതി ലിറ്ററിന് 13 രൂപയില്‍ നിന്ന് 11 രൂപയായി കുറച്ചതായി ധനമന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. […]
ഡെല്‍ഹി: പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം, ക്രൂഡ് ഓയില്‍ എന്നിവയുടെ വിന്‍ഡ്ഫാള്‍ ടാക്‌സ് സര്‍ക്കാര്‍ വെട്ടികുറച്ചു. അന്താരാഷ്ട്ര സാഹചര്യങ്ങളുടെ ആനുകൂല്യത്തില്‍ ഇന്ത്യന്‍ എണ്ണ ഉല്‍പ്പാദകര്‍ക്കും ശുദ്ധീകരണ സ്ഥാപനങ്ങള്‍ക്കും ലഭിക്കുന്ന അധിക നേട്ടത്തിന് ഈടാക്കുന്ന നികുതിയാണ് വിന്‍ഡ്ഫാള്‍ ടാക്‌സ്.
പെട്രോള്‍ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന 6 രൂപ നികുതി ഒഴിവാക്കുകയും എടിഎഫിന് 6 രൂപയില്‍ നിന്ന് 4 രൂപയായി കുറയ്ക്കുകയും ചെയ്തു. കൂടാതെ, ഡീസലിന്റെ നികുതി ലിറ്ററിന് 13 രൂപയില്‍ നിന്ന് 11 രൂപയായി കുറച്ചതായി ധനമന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. കൂടാതെ, ആഭ്യന്തര ഉത്പാദനം, കയറ്റുമതി എന്നിവയ്ക്ക് ഒരു ടൺ ക്രൂഡിന് 23,250 രൂപ അധിക നികുതി ഈടാക്കുന്നത് 17,000 രൂപയായും കുറച്ചു.