20 July 2022 1:16 PM IST
Summary
ഡെല്‍ഹി: മൊത്തവ്യാപാര, ചില്ലറ വില്‍പ്പന വിഭാഗങ്ങള്‍ക്കായി സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഫിന്‍ടെക്) അജയ് കുമാര്‍ ചൗധരി പറഞ്ഞു. ആര്‍ബിഐ ഇതിന്റെ നടപടിക്രമങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി ഒരു ഡിജിറ്റല്‍ അല്ലെങ്കില്‍ വെര്‍ച്വല്‍ കറന്‍സിയാണ്. സ്വകാര്യ വെര്‍ച്വല്‍ കറന്‍സികളുമായോ ക്രിപ്‌റ്റോകറന്‍സിയുമായോ ഇത് താരതമ്യപ്പെടുത്താനാവില്ല. 2022-23 ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ […]
ഡെല്‍ഹി: മൊത്തവ്യാപാര, ചില്ലറ വില്‍പ്പന വിഭാഗങ്ങള്‍ക്കായി സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഫിന്‍ടെക്) അജയ് കുമാര്‍ ചൗധരി പറഞ്ഞു. ആര്‍ബിഐ ഇതിന്റെ നടപടിക്രമങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി ഒരു ഡിജിറ്റല്‍ അല്ലെങ്കില്‍ വെര്‍ച്വല്‍ കറന്‍സിയാണ്. സ്വകാര്യ വെര്‍ച്വല്‍ കറന്‍സികളുമായോ ക്രിപ്‌റ്റോകറന്‍സിയുമായോ ഇത് താരതമ്യപ്പെടുത്താനാവില്ല.
2022-23 ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ ആമുഖം അവതരിപ്പിച്ചിരുന്നു. കൂടാതെ 'ധനകാര്യ ബില്‍ 2022' പാസാക്കികൊണ്ട് 1934 ലെ ആര്‍ബിഐ നിയമത്തിന്റെ പ്രസക്തമായ വകുപ്പില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയതായി അദ്ദേഹം പറഞ്ഞു. ഈ ബില്‍ പാസാക്കിയത് സിബിഡിസി ഇഷ്യു ചെയ്യാനും ആര്‍ബിഐയെ പ്രാപ്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ സ്വകാര്യ കമ്പനി നടത്തുന്ന ഇലക്ട്രോണിക് വാലറ്റുകളോട് സാമ്യമുള്ള സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി 2023ന്റെ തുടക്കത്തോടെ ഇന്ത്യയുടെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സിയായി അവതരിപ്പിക്കനാണ് സാധ്യത. സര്‍ക്കാരിന്റെ പിന്തുണയുള്ള ഒരു ഡിജിറ്റല്‍ കറന്‍സിയായിരിക്കും സിബിഡിസി. ഫിന്‍ടെക്കുകള്‍ നല്‍കുന്ന അത്യാധുനിക ചരക്കുകളുടെയും സേവനങ്ങളുടെയും ഗുണങ്ങളും അപകടങ്ങളും ആര്‍ബിഐ സൂക്ഷ്മമായി നിരീക്ഷിക്കുകയും നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി ഡിജിറ്റല്‍ പേയ്‌മെന്റ് വ്യവസായത്തില്‍ ഫിന്‍ടെക്കുകളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.