19 July 2022 2:38 AM
Summary
ഡെല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) അംഗങ്ങള്‍ക്ക് ഇനി മുതല്‍ അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് പ്രോവിഡന്റ് ഫണ്ടില്‍ നിന്നും മുന്‍കൂര്‍ പണം പിന്‍വലിക്കാം. മുന്‍പ്, ആശുപത്രിയുടെ എസ്റ്റിമേറ്റ് (ചികിത്സാ ചെലവിന്റെ വിശദാംശങ്ങള്‍) നല്‍കിയാല്‍ മാത്രമേ പണം പിന്‍വലിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. ഇതോടെ ഇനി മുതല്‍ എസ്റ്റിമേറ്റ് ആവശ്യമില്ലാതെ ഒരു ലക്ഷം രൂപ വരെയുള്ള മെഡിക്കല്‍ അഡ്വാന്‍സ് പിന്‍വലിക്കാന്‍ സാധിക്കും. സിഎസ് (എംഎ) നിയമങ്ങള്‍ അല്ലെങ്കില്‍ […]
ഡെല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) അംഗങ്ങള്‍ക്ക് ഇനി മുതല്‍ അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് പ്രോവിഡന്റ് ഫണ്ടില്‍ നിന്നും മുന്‍കൂര്‍ പണം പിന്‍വലിക്കാം. മുന്‍പ്, ആശുപത്രിയുടെ എസ്റ്റിമേറ്റ് (ചികിത്സാ ചെലവിന്റെ വിശദാംശങ്ങള്‍) നല്‍കിയാല്‍ മാത്രമേ പണം പിന്‍വലിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. ഇതോടെ ഇനി മുതല്‍ എസ്റ്റിമേറ്റ് ആവശ്യമില്ലാതെ ഒരു ലക്ഷം രൂപ വരെയുള്ള മെഡിക്കല്‍ അഡ്വാന്‍സ് പിന്‍വലിക്കാന്‍ സാധിക്കും. സിഎസ് (എംഎ) നിയമങ്ങള്‍ അല്ലെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റ് ഹെല്‍ത്ത് സ്‌കീം (സിജിഎച്ച്എസ്) എന്നിവയ്ക്ക് കീഴില്‍ വരുന്ന ജീവനക്കാര്‍ക്ക് മാത്രമേ ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയൂ.
ചികിത്സയ്ക്കായി സര്‍ക്കാര്‍ അല്ലെങ്കില്‍ പൊതുമേഖലാ യൂണിറ്റ് (പിഎസ്യു) അല്ലെങ്കില്‍ സിജിഎച്ച്എസ് പട്ടികയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്ക് പണം പിന്‍വലിക്കാം. സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിക്കുന്നതെങ്കില്‍, പണം നല്‍കുന്നതിന് മുന്നോടിയായി ഇപിഎഫ്ഒ നിയമിച്ച അതോറിറ്റിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തും. ഇത്തരത്തില്‍ ലഭിക്കുന്ന തുക ഇപിഎഫ്ഒ അംഗത്തിന്റെ ശമ്പള അക്കൗണ്ടിലേക്കോ ചികിത്സ നടക്കുന്ന ബന്ധപ്പെട്ട ആശുപത്രിയുടെ അക്കൗണ്ടിലേക്കോ നിക്ഷേപിക്കാം. രോഗിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ടെങ്കില്‍, പിഎഫില്‍ നിന്നും തുക പിന്‍വലിക്കാനായി 45 ദിവസത്തിനകം മെഡിക്കല്‍ ബില്ലുകള്‍ ഇപിഎഫ്ഒയില്‍ സമര്‍പ്പിക്കണം. മറ്റ് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയും ജീവനക്കാര്‍ക്ക് അവരുടെ പിഎഫ് ഓണ്‍ലൈനായി പിന്‍വലിക്കാന്‍ സാധിക്കും. e-SEW പോര്‍ട്ടല്‍ വഴിയാണ് ഇത് സാധ്യമാകുക.
പിഎഫ് പണം എപ്പോഴൊക്കെ പിന്‍വലിക്കാം
വീട് നിര്‍മ്മിക്കുന്നതിനോ വാങ്ങുന്നതിനോ ഉള്ള വായ്പ. (ഇതിനായി നിങ്ങള്‍ കുറഞ്ഞത് 60 മാസമെങ്കിലും സര്‍വീസില്‍ ഉണ്ടായിരിക്കണം)
സ്വന്തം വിവാഹ ആവശ്യങ്ങള്‍, മക്കളുടേയോ സഹോദരങ്ങളുടെയോ വിദ്യാഭ്യാസ ആവശ്യങ്ങള്‍ എന്നിവയ്ക്ക് (തുക ലഭിക്കുന്നതിന് കുറഞ്ഞത് 84 മാസത്തെ സേവനം ആവശ്യമാണ് )
വിരമിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് പിഎഫ് പണത്തിന്റെ 90 ശതമാനം വരെ പിന്‍വലിക്കാം. എന്നാല്‍ പിന്‍വലിക്കുന്നയാള്‍ക്ക് 54 വയസ് പിന്നിട്ടിരിക്കണം.
https://unifiedportal-mem.epfindia.gov.in എന്ന സൈറ്റില്‍ യുഎഎന്‍ നമ്പറും പാസ് വേര്‍ഡും നല്‍കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം.