18 July 2022 2:44 AM GMT
Summary
ഡെല്‍ഹി: പ്രതിദിനം 5,000 രൂപയ്ക്ക് മുകളില്‍ മുറി വാടകയുള്ള നോണ്‍-ഐസിയു ആശുപത്രി മുറികള്‍ക്ക് 5% ജിഎസ്ടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍. പ്രതിദിനം 5,000 രൂപ വാടകയുള്ള മുറിയ്ക്ക് 250 രൂപ ഇങ്ങനെ ജിഎസ്ടി ഈടാക്കും. ഇക്കഴിഞ്ഞ ജൂണ്‍, 28,29 തീയതികളില്‍ നടന്ന 47ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. കൗണ്‍സിലിന്റെ തീരുമാനം വന്നതിന് പിന്നാലെ ആശുപത്രി അസോസിയേഷനുകള്‍ ആശങ്കയിലാണെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. ഒരു ക്ലിനിക്കല്‍ സ്ഥാപനം, ഒരു അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷണര്‍, അല്ലെങ്കില്‍ പാരാമെഡിക്കലുകള്‍ […]
ഡെല്‍ഹി: പ്രതിദിനം 5,000 രൂപയ്ക്ക് മുകളില്‍ മുറി വാടകയുള്ള നോണ്‍-ഐസിയു ആശുപത്രി മുറികള്‍ക്ക് 5% ജിഎസ്ടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍. പ്രതിദിനം 5,000 രൂപ വാടകയുള്ള മുറിയ്ക്ക് 250 രൂപ ഇങ്ങനെ ജിഎസ്ടി ഈടാക്കും. ഇക്കഴിഞ്ഞ ജൂണ്‍, 28,29 തീയതികളില്‍ നടന്ന 47ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. കൗണ്‍സിലിന്റെ തീരുമാനം വന്നതിന് പിന്നാലെ ആശുപത്രി അസോസിയേഷനുകള്‍ ആശങ്കയിലാണെന്നും റിപ്പോര്‍ട്ട് വന്നിരുന്നു.
ഒരു ക്ലിനിക്കല്‍ സ്ഥാപനം, ഒരു അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷണര്‍, അല്ലെങ്കില്‍ പാരാമെഡിക്കലുകള്‍ എന്നിവരുടെ ആരോഗ്യ പരിപാലന സേവനങ്ങളെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, ഒരു ഡോക്ടറെയോ ആശുപത്രിയെയോ സന്ദര്‍ശിക്കുന്നത് അതിലൂടെ നല്‍കുന്ന ആരോഗ്യ സേവനങ്ങള്‍ക്ക് ജിഎസ്ടി നല്‍കേണ്ടതില്ല. ആശുപത്രി കിടക്കകളിലെ 5% ജിഎസ്ടി 'പുനര്‍മൂല്യനിര്‍ണയം' നടത്തണമെന്നും രോഗിയുടെ ആരോഗ്യ സംരക്ഷണച്ചെലവുകളില്‍ ഇത് അധിക ഭാരമാകുമെന്നും വ്യവസായ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ജനസംഖ്യയുടെ 62%-ത്തിലധികം പേരും കിടത്തിച്ചികിത്സയ്ക്കായി സ്വകാര്യ ആരോഗ്യ സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ ചുരുക്കം ആളുകള്‍ മാത്രമാണ് 5,000 രൂപയ്ക്ക് മുകളിലുള്ള മുറികള്‍ ഉപയോഗിക്കാറുള്ളൂ. കുറഞ്ഞ ചെലവുള്ള സേവനങ്ങളില്‍ ഏതെങ്കിലും അധിക നികുതി വന്നാല്‍ പൊതുജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകാനുള്ള സാധ്യതയ്ക്ക് മങ്ങലേല്‍ക്കും. നിലവില്‍ ഇന്ത്യയിലെ ആശുപത്രി സേവനങ്ങളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.