image

16 July 2022 7:03 AM GMT

Banking

ഒന്നാം പാദത്തില്‍ 9,579 കോടി രൂപ അറ്റലാഭം നേടി എച്ച്ഡിഎഫ്‌സി ബാങ്ക്

Agencies

ഒന്നാം പാദത്തില്‍ 9,579 കോടി രൂപ അറ്റലാഭം നേടി എച്ച്ഡിഎഫ്‌സി ബാങ്ക്
X

Summary

മുംബൈ: ജൂണില്‍ അവസാനിച്ച പാദത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 20.91 ശതമാനം വര്‍ധിച്ച് 9,579.11 കോടി രൂപയായി. സ്റ്റാന്‍ഡ് എലോണ്‍ അടിസ്ഥാനത്തില്‍ കമ്പനിയുടെ അറ്റാദായം 9,195.99 കോടി രൂപയായെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിൽ ഇത് 7,729.64 കോടി രൂപയായിരുന്നു. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 10,055.18 കോടി രൂപയായിരുന്നു അറ്റലാഭം. ഇക്കഴിഞ്ഞ പാദത്തില്‍ പലിശയില്‍ നിന്നുള്ള വരുമാനം 14.5 ശതമാനം വര്‍ധിച്ച് 19,481.4 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇത് 17,009 കോടി […]


മുംബൈ: ജൂണില്‍ അവസാനിച്ച പാദത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 20.91 ശതമാനം വര്‍ധിച്ച് 9,579.11 കോടി രൂപയായി. സ്റ്റാന്‍ഡ് എലോണ്‍ അടിസ്ഥാനത്തില്‍ കമ്പനിയുടെ അറ്റാദായം 9,195.99 കോടി രൂപയായെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിൽ ഇത് 7,729.64 കോടി രൂപയായിരുന്നു. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 10,055.18 കോടി രൂപയായിരുന്നു അറ്റലാഭം. ഇക്കഴിഞ്ഞ പാദത്തില്‍ പലിശയില്‍ നിന്നുള്ള വരുമാനം 14.5 ശതമാനം വര്‍ധിച്ച് 19,481.4 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇത് 17,009 കോടി രൂപയായിരുന്നു.

നിക്ഷേപ ഇനത്തില്‍ 19.2 ശതമാനം വളര്‍ച്ചയാണ് ബാങ്ക് നേടിയിരിക്കുന്നത്., നിഷ്‌ക്രിയ ആസ്തിയുടെ അനുപാതത്തില്‍ 1.28 ശതമാനം നേട്ടമാണുണ്ടായിരിക്കുന്നത്. ബാങ്കിന്റെ ഉപവിഭാഗമായ എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസിന്റെ നികുതി കിഴിച്ചുള്ള ലാഭം 189.3 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 251.1 കോടി രൂപയായിരുന്നു ലാഭം.

ബാങ്കിതര ധനകാര്യ സ്ഥാപനമായ എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ അറ്റലാഭം 441.3 കോടി രൂപയായി ഉയര്‍ന്നു. നേരത്തെ ഇത് 88.6 കോടി രൂപയായിരുന്നു.