image

16 July 2022 8:00 AM GMT

Economy

പുതിയ പദ്ധതികളിലെ നിക്ഷേപം ഒന്നാം പാദത്തിൽ 3.64 ലക്ഷം കോടി രൂപ

Agencies

പുതിയ പദ്ധതികളിലെ നിക്ഷേപം ഒന്നാം പാദത്തിൽ 3.64 ലക്ഷം കോടി രൂപ
X

Summary

  മുംബൈ: സ്വകാര്യ മേഖലയുടെ നേതൃത്വത്തിൽ പുതിയ പദ്ധതികളിലേക്കുള്ള മൂലധന നിക്ഷേപങ്ങള്‍ മുന്‍ വര്‍ഷത്തെ ആദ്യ പാദത്തിലേക്കാള്‍ ഈ വര്‍ഷം ജൂണിലവസാനിച്ച ആദ്യപാദത്തില്‍ 23.7 ശതമാനം ഉയര്‍ന്ന് 3.64 ലക്ഷം കോടി രൂപയായി. എന്നിരുന്നാലും, ഈ തുക കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തിലെ ചെലവിനെക്കാള്‍ 38.5 ശതമാനം കുറവാണ്. 2022 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ പദ്ധതി നിക്ഷേപം വാര്‍ഷികാടിസ്ഥാനത്തില്‍ 130.2 ശതമാനം ഉയര്‍ന്ന് 5.91 ലക്ഷം കോടി രൂപയായിരുന്നുവെന്നാണ് ബ്രിക്‌വര്‍ക്ക് റേറ്റിംഗ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതിയ […]


മുംബൈ: സ്വകാര്യ മേഖലയുടെ നേതൃത്വത്തിൽ പുതിയ പദ്ധതികളിലേക്കുള്ള മൂലധന നിക്ഷേപങ്ങള്‍ മുന്‍ വര്‍ഷത്തെ ആദ്യ പാദത്തിലേക്കാള്‍ ഈ വര്‍ഷം ജൂണിലവസാനിച്ച ആദ്യപാദത്തില്‍ 23.7 ശതമാനം ഉയര്‍ന്ന് 3.64 ലക്ഷം കോടി രൂപയായി. എന്നിരുന്നാലും, ഈ തുക കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തിലെ ചെലവിനെക്കാള്‍ 38.5 ശതമാനം കുറവാണ്.

2022 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ പദ്ധതി നിക്ഷേപം വാര്‍ഷികാടിസ്ഥാനത്തില്‍ 130.2 ശതമാനം ഉയര്‍ന്ന് 5.91 ലക്ഷം കോടി രൂപയായിരുന്നുവെന്നാണ് ബ്രിക്‌വര്‍ക്ക് റേറ്റിംഗ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പുതിയ പദ്ധതികളിലേക്കുള്ള നിക്ഷേപം കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കുറയുകയും 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ മെച്ചപ്പെടുകയുമാണ് ഉണ്ടായത്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പ്രഖ്യാപിച്ച പുതിയ പദ്ധതികള്‍ കഴിഞ്ഞ വര്‍ഷത്തെ ആദ്യപാദത്തേക്കാള്‍ 545 ല്‍ നിന്ന് 247 ആയി കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് പറഞ്ഞു.

അതുപോലെ, സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പുതിയ പ്രോജക്ടുകളുടെ എണ്ണവും 59 ആയി കുറഞ്ഞു, അത് വെറും മാത്രം 32,700 കോടി രൂപയുടേത് മാത്രമാണ്.

സ്വകാര്യമേഖല പ്രഖ്യാപിച്ച പുതിയ പദ്ധതികളുടെ എണ്ണം 188 ആയി ഉയര്‍ന്നു. ജൂണ്‍ പാദത്തില്‍ 3.3 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് അവർ നടത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ സ്വകാര്യ മൂലധന ചെലവ് 3.90 ലക്ഷം കോടി രൂപയായിരുന്നപ്പോള്‍ സര്‍ക്കാരിന്റേത് 2.01 ലക്ഷം കോടി രൂപയായിരുന്നു.

ബജറ്റില്‍ ഉയര്‍ന്ന മൂലധനച്ചെലവ് പ്രഖ്യാപിച്ചിട്ടും സര്‍ക്കാര്‍ ചെലവിടുന്നത പിടിച്ചു നിര്‍ത്തിയിരിക്കുകയാണ്. പരിമിതമായ സാമ്പത്തിക സ്ഥിതി, വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പ സമ്മര്‍ദ്ദം, സംസ്ഥാനങ്ങള്‍ക്ക് പലിശ രഹിതമായി നല്‍കുന്ന ഒരു ലക്ഷം കോടി രൂപയുടെ വായ്പ വിതരണം ചെയ്യുന്നതില്‍ കാലതാമസം എന്നിവയാണ് ഇതിനു കാരണമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

മാത്രമല്ല, ജൂണ്‍ പാദത്തില്‍ പുതിയ പദ്ധതികളില്‍ നിക്ഷേപം നടത്തുന്നതില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പുലര്‍ത്തിയിരുന്നു.

പുതിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ എട്ട് ശതമാനം മാത്രമാണ് സംസ്ഥാനങ്ങളുടേത്.

2023 സാമ്പത്തിക വര്‍ഷത്തില്‍ 7.5 ലക്ഷം കോടി രൂപയാണ് മൂലധന നിക്ഷേപത്തിനായി സര്‍ക്കാര്‍ ബജറ്റ് വകയിരുത്തിയിരുന്നത്. ഇത് 2022 സാമ്പത്തിക വര്‍ഷത്തിലെ എസ്റ്റിമേറ്റിനേക്കാള്‍ 24.5 ശതമാനം അധികമായിരുന്നു.