image

13 July 2022 5:06 AM GMT

Economy

ആശ്വാസമുണ്ടെങ്കിലും പണപ്പെരുപ്പം വരുതിയിലാകുന്നില്ല, പലിശ വീണ്ടും കൂട്ടിയേക്കും?

MyFin Desk

ആശ്വാസമുണ്ടെങ്കിലും പണപ്പെരുപ്പം വരുതിയിലാകുന്നില്ല, പലിശ വീണ്ടും കൂട്ടിയേക്കും?
X

Summary

സര്‍ക്കാരും കേന്ദ്ര ബാങ്കും നിരന്തര ഇടപെടല്‍ നടത്തിയിട്ടും വരുതിയിലാവാതെ പണപ്പെരുപ്പം. തുടര്‍ച്ചയായ അഞ്ചാം മാസവും പണപ്പെരുപ്പം 7 ശതമാനത്തിന് മുകളിലാണ്. ജൂണിലെ പണപ്പെരുപ്പ നിരക്ക് 7.01 ശതമാനമാണ്. ഇത് മുന്‍മാസത്തെക്കാള്‍ കുറവാണെങ്കിലും പണപ്പെരുപ്പം സര്‍ക്കാര്‍ പ്രതീക്ഷയനുസരിച്ച് താഴുന്നില്ല. ഈ സാഹചര്യത്തില്‍ അടുത്തമാസം നടക്കാനിരിക്കുന്ന മോണിറ്ററി പോളിസി കമ്മിറ്റിയില്‍ പലിശനിരക്കുകള്‍ ഉയര്‍ത്തുന്നത് വീണ്ടും പരിഗണിച്ചേക്കുമെന്ന സൂചനയുണ്ട്. ചൊവ്വാഴ്ച പുറത്തിറങ്ങിയ ഉപഭോക്തൃ സൂചികയിലാണ് പലിശ നിരക്ക് 7.01 ആയി കുറഞ്ഞത്. റീട്ടെയില്‍ പണപ്പെരുപ്പം മെയ് മാസത്തിലെ 7.04 ശതമാനത്തില്‍ നിന്ന് […]


സര്‍ക്കാരും കേന്ദ്ര ബാങ്കും നിരന്തര ഇടപെടല്‍ നടത്തിയിട്ടും വരുതിയിലാവാതെ പണപ്പെരുപ്പം. തുടര്‍ച്ചയായ അഞ്ചാം മാസവും പണപ്പെരുപ്പം 7 ശതമാനത്തിന് മുകളിലാണ്. ജൂണിലെ പണപ്പെരുപ്പ നിരക്ക് 7.01 ശതമാനമാണ്. ഇത് മുന്‍മാസത്തെക്കാള്‍ കുറവാണെങ്കിലും പണപ്പെരുപ്പം സര്‍ക്കാര്‍ പ്രതീക്ഷയനുസരിച്ച് താഴുന്നില്ല. ഈ സാഹചര്യത്തില്‍ അടുത്തമാസം നടക്കാനിരിക്കുന്ന മോണിറ്ററി പോളിസി കമ്മിറ്റിയില്‍ പലിശനിരക്കുകള്‍ ഉയര്‍ത്തുന്നത് വീണ്ടും പരിഗണിച്ചേക്കുമെന്ന സൂചനയുണ്ട്. ചൊവ്വാഴ്ച പുറത്തിറങ്ങിയ ഉപഭോക്തൃ സൂചികയിലാണ് പലിശ നിരക്ക് 7.01 ആയി കുറഞ്ഞത്.

റീട്ടെയില്‍ പണപ്പെരുപ്പം മെയ് മാസത്തിലെ 7.04 ശതമാനത്തില്‍ നിന്ന് ഇത് ആശ്വാസകരമാണെങ്കിലും പ്രതീക്ഷിച്ച കുറവുണ്ടായില്ല. ഏപ്രിലില്‍ 8 വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 7.79 ശതമാനമായിരുന്നു പണപ്പെരുപ്പം. തുടര്‍ച്ചയായ മാസങ്ങളിലായി പണപ്പെരുപ്പം കുറയ്ക്കാന്‍ റിപ്പോ നിരക്കില്‍ 90 ബേസിസ് പോയിന്റാണ് കേന്ദ്രബാങ്ക് വര്‍ധിപ്പിച്ചത്. ഇതുകൂടാതെ പെട്രോള്‍ ഡീസല്‍ എക്‌സൈസ് തീരുവയും സര്‍ക്കാര്‍ വെട്ടിക്കുറച്ചു.

എങ്കിലും റിസര്‍വ് ബാങ്കിന്റെ സഹനപരിധിയായ 2ശതമാനത്തിനും 4 ശതമാനത്തിനും ഇടയിലെത്തിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചേക്കാം. അടുത്തമാസം ചേരാനിരിക്കുന്ന റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി പലിശനിരക്കുകള്‍ അരശതമാനം വരെ ഉയര്‍ത്താമെന്നാണ് വിദ?ഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും സര്‍ക്കാറിനു മുന്നിലുള്ള വെല്ലുവിളിയാണ്. യുക്രെയ്ന്‍ പ്രതിസന്ധിയാണ് പണപ്പെരുപ്പം ഈ തോതില്‍ എത്തിച്ചതെങ്കിലും ഏതുവിധേനയും പണപ്പെരുപ്പം 6 ശതമാനത്തിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.