Summary
ഡെല്‍ഹി: റീട്ടെയില്‍ പണപ്പെരുപ്പം ജൂണില്‍ നേരിയ തോതില്‍ കുറഞ്ഞ് 7.01 ശതമാനത്തിലേക്ക് എത്തി. ഭക്ഷ്യ വിലകളിലുണ്ടായ ചെറിയ കുറവാണ് ഇതിനു കാരണം. എന്നിരുന്നാലും, ഇത് ആര്‍ബിഐയുടെ സഹന പരിധിയ്ക്കു മുകളില്‍ തന്നെയാണ് തുടരുന്നത്. ഉപഭോക്തൃ വില സൂചികയടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മേയില്‍ 7.04 ശതമാനവും, 2021 ജൂണില്‍ 6.26 ശതമാനവുമായിരുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (NSO) ഡാറ്റ പ്രകാരം, 2022 ജൂണില്‍ ഭക്ഷ്യ പണപ്പെരുപ്പം 7.75 ശതമാനമാണ്. മുന്‍ മാസം ഇത് 7.97 ശതമാനമായിരുന്നു. പണപ്പെരുപ്പം, ഇരുവശത്തും രണ്ട് […]
ഡെല്‍ഹി: റീട്ടെയില്‍ പണപ്പെരുപ്പം ജൂണില്‍ നേരിയ തോതില്‍ കുറഞ്ഞ് 7.01 ശതമാനത്തിലേക്ക് എത്തി. ഭക്ഷ്യ വിലകളിലുണ്ടായ ചെറിയ കുറവാണ് ഇതിനു കാരണം. എന്നിരുന്നാലും, ഇത് ആര്‍ബിഐയുടെ സഹന പരിധിയ്ക്കു മുകളില്‍ തന്നെയാണ് തുടരുന്നത്.
ഉപഭോക്തൃ വില സൂചികയടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മേയില്‍ 7.04 ശതമാനവും, 2021 ജൂണില്‍ 6.26 ശതമാനവുമായിരുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (NSO) ഡാറ്റ പ്രകാരം, 2022 ജൂണില്‍ ഭക്ഷ്യ പണപ്പെരുപ്പം 7.75 ശതമാനമാണ്. മുന്‍ മാസം ഇത് 7.97 ശതമാനമായിരുന്നു.
പണപ്പെരുപ്പം, ഇരുവശത്തും രണ്ട് ശതമാനം മാര്‍ജിനോടെ, 4 ശതമാനത്തില്‍ തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ ആര്‍ബിഐ ശ്രമം തുടങ്ങിയിരുന്നു. റീട്ടെയില്‍ പണപ്പെരുപ്പം 2022 ജനുവരി മുതല്‍ ആര്‍ബിഐയുടെ ഉയര്‍ന്ന സഹന പരിധിയായ ആറ് ശതമാനത്തിനും മുകളിലാണ്.