image

6 July 2022 4:20 AM GMT

Banking

അഞ്ച് ലക്ഷം രൂപയുടെ ചെക്കാണോ? ബാങ്കിലറിയിക്കണം, ബിഒബിയും പോസിറ്റിവ് പേ-യിലേക്ക്

MyFin Desk

അഞ്ച് ലക്ഷം രൂപയുടെ ചെക്കാണോ? ബാങ്കിലറിയിക്കണം, ബിഒബിയും പോസിറ്റിവ് പേ-യിലേക്ക്
X

Summary

ബാങ്ക് ഓഫ് ബറോഡ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകള്‍ക്ക് പോസിറ്റിവ് പേ സംവിധാനം ആഗസ്റ്റ് ഒന്നു മുതല്‍ നടപ്പാക്കും. ഇതനുസരിച്ച് ആഗസ്റ്റ് ഒന്നിന് ശേഷം അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകള്‍ നല്‍കുമ്പോള്‍ വിവരങ്ങള്‍ ഇലക്ട്രോണിക് സംവിധാനം വഴി ബാങ്കിനെ അറിയിച്ചില്ലെങ്കില്‍ അത് പാസാവില്ല. പോസിറ്റിവ് പേ ചെക്ക് തട്ടിപ്പുകള്‍ പല വിധത്തിലാണ്. ഉയര്‍ന്ന മൂല്യമുള്ള ചെക്കുകളിലെ ഇത്തരം അപകടങ്ങള്‍ക്ക് തടയിടാന്‍ ആര്‍ബിഐ കൊണ്ടു വന്ന സംവിധാനമാണ് 'പോസിറ്റിവ് പേ'. ഇതനുസരിച്ച് ചെക്ക് പണമാക്കി മാറ്റാന്‍ […]


ബാങ്ക് ഓഫ് ബറോഡ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകള്‍ക്ക് പോസിറ്റിവ് പേ സംവിധാനം ആഗസ്റ്റ് ഒന്നു മുതല്‍ നടപ്പാക്കും. ഇതനുസരിച്ച് ആഗസ്റ്റ് ഒന്നിന് ശേഷം അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകള്‍ നല്‍കുമ്പോള്‍ വിവരങ്ങള്‍ ഇലക്ട്രോണിക് സംവിധാനം വഴി ബാങ്കിനെ അറിയിച്ചില്ലെങ്കില്‍ അത് പാസാവില്ല.

പോസിറ്റിവ് പേ

ചെക്ക് തട്ടിപ്പുകള്‍ പല വിധത്തിലാണ്. ഉയര്‍ന്ന മൂല്യമുള്ള ചെക്കുകളിലെ ഇത്തരം അപകടങ്ങള്‍ക്ക് തടയിടാന്‍ ആര്‍ബിഐ കൊണ്ടു വന്ന സംവിധാനമാണ് 'പോസിറ്റിവ് പേ'. ഇതനുസരിച്ച് ചെക്ക് പണമാക്കി മാറ്റാന്‍ ബാങ്കിലെത്തുമ്പോള്‍ ചെക്ക് കൈമാറിയ ആള്‍ മുമ്പേ നല്‍കിയിട്ടുള്ള വിവരങ്ങള്‍ ഒത്തു നോക്കും. ഇതനുസരിച്ചാവും പണം കൈമാറുക. ആര്‍ബി ഐ നിര്‍ദേശമനുസരിച്ച് അഞ്ച് ലക്ഷത്തിന് മുകളിലാണ് ചെക്കിന്റെ മൂല്യമെങ്കില്‍ ഇത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ബിഒബി ആഗസ്റ്റ് ഒന്നു മുതല്‍ ഇത് നടപ്പാക്കുന്നത്.

ബാങ്കിനെ അറിയിക്കാം

പോസിറ്റീവ് പേ സംവിധാനത്തില്‍ ഉയര്‍ന്ന മൂല്യമുള്ള ചെക്ക് നല്‍കുമ്പോള്‍ അതിന്റെ വിശദാംശങ്ങള്‍ ബാങ്കിനെ നെറ്റ് ബാങ്കിംഗ് വഴിയോ മൊബൈല്‍ ബാങ്കിംഗ് വഴിയോ അറിയിച്ചിരിക്കണം. പേര്, ചെക്ക് നമ്പര്‍, തുക, തീയതി, അക്കൗണ്ട് നമ്പര്‍, ട്രാന്‍സാക്ഷന്‍ കോഡ് എന്നിവയാണ് ചെക്ക് ഒരാള്‍ക്ക് കൈമാറുമ്പോള്‍ ബാങ്കില്‍ നല്‍കേണ്ടത്.
ഇങ്ങനെ ചെക്കുടമ നല്‍കുന്ന വിവരങ്ങള്‍ ചെക്കുമായി ബാങ്കിലെത്തുന്ന ആള്‍ കൈമാറുന്നവയുമായി ഒത്തു നോക്കും. അതായത് നല്‍കിയ വിവരങ്ങളും ചെക്കിലെ വിവരങ്ങളും ഒന്നാണെന്ന് ഒത്തുനോക്കി ഉറപ്പു വരുത്തും. ഒത്തുപോകുന്നതാണെങ്കില്‍ മാത്രമാകും പണം കൈമാറുക. ബാങ്ക് ഓഫ് ബറോഡയിലെ അക്കൗണ്ടുടമകള്‍ക്ക് മൊബൈല്‍ ബാങ്കിംഗ്, നെറ്റ്ബാങ്കിംഗ്, കോള്‍ സെന്റര്‍ വഴിയെല്ലാം ഇങ്ങനെ വിവരങ്ങള്‍ നല്‍കാം. ബാങ്കില്‍ നേരിട്ടെത്തിയും ചെക്കിന്റെ വിവരങ്ങള്‍ പങ്ക് വയ്ക്കാം. അഞ്ച് ലക്ഷത്തില്‍ താഴെയുള്ള ചെക്കുകളുടെ കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് തീരുമാനമെടുക്കാം. അത് ഇപ്പോള്‍ നിര്‍ബന്ധമാക്കിയിട്ടില്ല.

frauഎന്നാല്‍ ഇങ്ങനെ വിവരങ്ങള്‍ നല്‍കുമ്പോള്‍ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അവരുടെ സേര്‍വറില്‍ ഒരിക്കല്‍ അപ് ലോഡ് ചെയ്ത വിവരങ്ങള്‍ മാറ്റാന്‍ അനുവദിക്കന്നില്ല. അതേസമയം അക്കൗണ്ടുടമകള്‍ക്ക് ചെക്ക് പണമാക്കി മാറ്റുന്നത് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കാം. ഇപ്പോള്‍ പല ബാങ്കുകളും ഈ സംവിധാനം ഉപയോഗിച്ച് വരുന്നുണ്ട്. സെപ്റ്റംബര്‍ മുതല്‍ കൂടുതല്‍ ബാങ്കുകള്‍ ഈ സംവിധാനത്തിന്‍ കീഴിലേക്ക് വരും. ഇതിന്റെ ഭാഗമായി അക്കൗണ്ടുടമകള്‍ക്ക്് ബാങ്കുകള്‍ സന്ദേശമയക്കുന്നുണ്ട്.