5 July 2022 5:10 AM GMT
Summary
ചെറിയ ഇടവേളയ്ക്ക് ശേഷം ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് സംഘങ്ങള്‍ വീണ്ടും സജീവമാകന്നതായി റിപ്പോര്‍ട്ട്. അത്യാവശ്യത്തിന് ചെറിയ വായ്പ എടുത്ത് വര്‍ഷങ്ങള്‍ അടച്ചിട്ടും പലിശ പോലും തീരാതെ വരുമ്പോഴാണ് പലരും ഈ തട്ടിപ്പ് തിരിച്ചറിയുന്നത്. കോട്ടയം സ്വദേശിയായ വീട്ടമ്മ എടുത്ത 10,000 രൂപയുടെ വായ്പയുടെ തിരിച്ചടവിലേക്ക് 70,000 രൂപ നല്‍കിയിട്ടും വീണ്ടും ഭീഷണി തുടരുകയാണ്. വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച് കൂടുതല്‍ പണം തട്ടാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആലപ്പുഴ, കൊല്ലം മേഖലകളിലാണ് വായ്പ ആപ്പുകളുടെ […]
ചെറിയ ഇടവേളയ്ക്ക് ശേഷം ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് സംഘങ്ങള്‍ വീണ്ടും സജീവമാകന്നതായി റിപ്പോര്‍ട്ട്. അത്യാവശ്യത്തിന് ചെറിയ വായ്പ എടുത്ത് വര്‍ഷങ്ങള്‍
അടച്ചിട്ടും പലിശ പോലും തീരാതെ വരുമ്പോഴാണ് പലരും ഈ തട്ടിപ്പ് തിരിച്ചറിയുന്നത്. കോട്ടയം സ്വദേശിയായ വീട്ടമ്മ എടുത്ത 10,000 രൂപയുടെ വായ്പയുടെ തിരിച്ചടവിലേക്ക് 70,000 രൂപ നല്‍കിയിട്ടും വീണ്ടും ഭീഷണി തുടരുകയാണ്. വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച് കൂടുതല്‍ പണം തട്ടാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആലപ്പുഴ, കൊല്ലം മേഖലകളിലാണ് വായ്പ ആപ്പുകളുടെ തട്ടിപ്പ് വ്യാപകമാകുന്നത്.
അത്യാവശ്യത്തിന് പണം വേണ്ടി വരുമ്പോള്‍ പലരും ലെന്‍ഡിംഗ് ആപ്പുകളെ ആശ്രയിക്കാറുണ്ട്. വേഗത്തില്‍, നൂലാമാലകളില്ലാതെ പണം ലഭിക്കുന്നു എന്നതാണ് ലെന്‍ഡിംഗ് ആപ്പുകളെ ജനപ്രിയമാക്കുന്നത്. എത്ര കുറഞ്ഞ തുക വേണമെങ്കിലും വായ്പയായി വാലറ്റില്‍ ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. പക്ഷെ, ഇത്തരം ആപ്പുകളില്‍ പലതിലും തട്ടിപ്പുകള്‍ പതിയിരിപ്പുണ്ട്.
രാജ്യത്ത് 14 ശതമാനം പേരെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ വായ്പ ആപ്പുകള്‍ ഉപയോഗിച്ചിരുന്നതായി ' ലോക്കല്‍ സര്‍ക്കിള്‍സ്' സ്വകാര്യ സര്‍വെ വ്യക്തമാക്കുന്നു. ഇതില്‍ നല്ലൊരു ശതമാനം പേര്‍ക്കും വാര്‍ഷിക പലിശ 25 ശതമാനത്തിലധികം വരുമെന്നും സര്‍വെ പറയുന്നു. ഇത്തരം വായ്പ ആപ്പുകള്‍ വലിയ തോതില്‍ ഡാറ്റാ മോഷണം നടത്തുന്നുണ്ടെന്നും നേരത്തെ പരാതികള്‍ ഉയരുകയും ഇതിനെതിരെ ആര്‍ബിഐ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
600 ആപ്പുകള്‍ നിയമ വിരുദ്ധം
ഒണ്‍ലൈന്‍ ലെന്റിംഗ് ആപ്പുകള്‍ക്കെിരെ മുന്നറിയിപ്പുമായി ബാങ്കുകള്‍ മുമ്പേ തന്നെ രംഗത്ത് വന്നിട്ടുണ്ട്. കഴുത്തറപ്പന്‍ പലിശയാണ് ഇവിടെ. ഭീഷണിയും കൈവൈസി ചൂഷണവും വേറെ. ഇത്തരത്തില്‍ നിയമവിരുദ്ധമായ ഏതാണ്ട് 600 ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ആര്‍ബിഐ തന്നെ വ്യക്തമാക്കുന്നത്. ആകെയുള്ള ലെന്‍ഡിംഗ് ആപ്പുകളുടെ എണ്ണം 1,100 ന് അടുത്ത് വരും. ഇവയെല്ലാം പ്ലേസ്റ്റോറില്‍ ലഭ്യമാണു താനും. ഇവയുടെ തട്ടിപ്പില്‍ പെട്ട് പണം പോയവരുടെ ആയിരക്കണക്കിന് പരാതികളാണ് ലഭിക്കുന്നത്.
5,000 രൂപ അത്യാവശ്യത്തിനെടുത്ത് അത് പെരുകി മാസങ്ങള്‍ കൊണ്ട ലക്ഷങ്ങള്‍ വരെ ബാധ്യതക്കാരായവര്‍ നിരവധിയാണ്. രേഖകള്‍ ഒന്നും തന്നെ ആവശ്യമില്ലാതെ, തടസങ്ങളില്ലാതെ ഉടന്‍ വായ്പ എന്നതാണ് ഇത്തരം ലെന്‍ഡിംഗ് ആപ്പുകളുടെ രീതി. ഈ സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
നിബന്ധനകള്‍ അറിയണം
ലെന്‍ഡിംഗ് ആപ്പുകളെ സമീപിക്കുന്നുവെങ്കില്‍ നിബന്ധനകള്‍ അതായിത് പലിശ, പ്രോസസിംഗ് ഫീസ് തുടങ്ങിയവ വ്യക്തമായി മനസിലാക്കുക. പല ആപ്പുകളും പ്രോസസിംഗ് ഫീസായി വലിയ തുക, പലപ്പോഴും വായ്പാ തുകയുടെ 30 ശതമാനം വരെ ഈടാക്കാറുണ്ട്. പണം കൈപ്പറ്റുമ്പോഴായിരിക്കും ഉപഭോക്താവ് ഈ തട്ടിപ്പ് അറിയുക തന്നെ. ഇതൊഴിവാക്കാന്‍ ആദ്യമേ തന്നെ ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തത വരുത്തണം.
ആധികാരികത വലിയ കാര്യം
സംശയകരമായ ലിങ്കുകള്‍ സന്ദര്‍ശിക്കാതിരിക്കുക. ബാങ്കുകളുടെ ഔദ്യോഗിക പേജുകളുടേതെന്ന വ്യാജേന വരുന്ന ലിങ്കുകളെ കരുതുതിയിരിക്കുക. കെ വൈ സി ഡോക്യുമെന്റ് കൈമാറാതിരിക്കുക. ആധാറും ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ നമ്പറുമെല്ലാം ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളതിനാല്‍ പിന്നീട് തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ചേക്കാം.
ആപ്പ് വേണ്ട
തീരെ നിവൃത്തിയില്ലാത്ത സന്ദര്‍ഭങ്ങളാണെങ്കില്‍ കൈവായ്പ തേടുകയോ, സ്വര്‍ണപണയം പോലുള്ള വായ്പകള്‍ സംഘടിപ്പിക്കുകയോ ചെയ്യുക. അവസാന അത്താണി ആയി വേണം ലെന്‍ഡിംഗ് ആപ്പുകളെ കരുതാന്‍. എങ്കിലും ജാഗ്രത വേണം.