4 July 2022 5:29 AM GMT
Summary
വളർന്നുവരുന്ന സംരംഭകർക്കായി സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനുള്ള കേന്ദ്ര ഗവൺമെൻറിൻറെ റാങ്കിംഗിൽ കേരളത്തിന് അംഗീകാരം. വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വകുപ്പിന്റെ (Department for Promotion of Industry and Internal Trade (DPIIT) റാങ്കിംഗ് അനുസരിച്ചാണിത്. കേരളം, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന എന്നീiസംസ്ഥാനങ്ങളാണ് മികച്ച പ്രകടനത്തിനുള്ള റാങ്കിംഗ് നേടിയത്. ഗുജറാത്ത്, മേഘാലയ, കർണാടക എന്നിവയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളുടെ സ്റ്റാർട്ടപ്പ് റാങ്കിംഗ് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് ഇന്നലെ പുറത്തിറക്കിയത്. മൊത്തം 24 സംസ്ഥാനങ്ങളും 7 […]
വളർന്നുവരുന്ന സംരംഭകർക്കായി സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനുള്ള കേന്ദ്ര ഗവൺമെൻറിൻറെ റാങ്കിംഗിൽ കേരളത്തിന് അംഗീകാരം. വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വകുപ്പിന്റെ (Department for Promotion of Industry and Internal Trade (DPIIT) റാങ്കിംഗ് അനുസരിച്ചാണിത്. കേരളം, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന എന്നീiസംസ്ഥാനങ്ങളാണ് മികച്ച പ്രകടനത്തിനുള്ള റാങ്കിംഗ് നേടിയത്.
ഗുജറാത്ത്, മേഘാലയ, കർണാടക എന്നിവയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളുടെ സ്റ്റാർട്ടപ്പ് റാങ്കിംഗ് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് ഇന്നലെ പുറത്തിറക്കിയത്. മൊത്തം 24 സംസ്ഥാനങ്ങളും 7 കേന്ദ്രഭരണ പ്രദേശങ്ങളും വിലയിരുത്തിയാണ് റാങ്കിംഗ് നിശ്ചയിച്ചത്.
വളർന്നുവരുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിന് എടുത്ത സംരംഭങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്.
“ഇത് കേരളാ സ്റ്റാർട്ടപ്പ് മിഷന് അഭിമാനിക്കാവുന്ന നേട്ടമാണ്. സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒട്ടേറെ പ്രവർത്തനങ്ങളാണ് മിഷൻ അടുത്തയിടെ നടപ്പാക്കിയത്. ഇതിനു മുമ്പും പല അന്താരാഷ്ട്ര റാങ്കിംഗുകളിലും കേരളം ഒന്നാമതെത്തിയിരുന്നു,” കേരളാ സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) സിഇഒ ജോൺ എം തോമസ് പറഞ്ഞു.
കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇൻഫർമേഷൻ ടെക്‌നോളജി സ്റ്റാർട്ടപ്പുകക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഐടി ഇതര സ്റ്റാർട്ടപ്പ് മേഖലകളിലേക്കും വ്യാപിപ്പിക്കാൻ കേരള സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
കെഎസ്‌യുഎമ്മിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും തനത് സ്റ്റേറ്റ് ഐഡിയുള്ളതുമായ ഐടി സ്റ്റാർട്ടപ്പുകളുടെ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും നൽകുന്ന ആനുകൂല്യങ്ങൾ ഐടി ഇതര മേഖലകൾക്കും നൽകുമെന്ന് ജോൺ എം തോമസ് പറഞ്ഞു.
“യുണീക് ഐഡിയുള്ള സ്റ്റാർട്ടപ്പുകളിൽ നിന്ന് ഉൽപ്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിനുള്ള പരിധി 20 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയായി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. ഇത് സ്റ്റാർട്ടപ്പുകൾക്ക് പ്രചോദനം നൽകുന്ന നടപടിയാണ്. യുണീക് ഐഡിയുള്ള സ്റ്റാർട്ടപ്പുകൾക്ക് പരിമിതമായ ടെൻഡറുകളിൽ പങ്കെടുക്കുന്നതിനുള്ള പരിധി ഒരു കോടി രൂപയിൽ നിന്ന് 3 കോടി രൂപയായി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. ആനുകൂല്യങ്ങളുടെ കാലാവധി ഒന്നുകിൽ രജിസ്‌ട്രേഷൻ തീയതി മുതൽ മൂന്ന് വർഷമോ അല്ലെങ്കിൽ കെഎസ്‌യുഎം ഉൽപ്പന്നം അംഗീകരിച്ച തീയതി മുതൽ മൂന്ന് വർഷമോ ആയിരിക്കും,” അദ്ദേഹം പറഞ്ഞു.
കേരള സ്റ്റാർട്ടപ്പ് മിഷനും (കെഎസ്‌യുഎം) കേരള കേന്ദ്ര സർവകലാശാലയും (സിയുകെ) ചേർന്ന്, കാസർകോട് സർവകലാശാലയിൽ ഒരു ഇൻകുബേഷൻ സെന്റർ സ്ഥാപിക്കും. ഇത് സംസ്ഥാനത്തിന്റെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ വടക്കൻ ജില്ലകളിൽ കൂടുതൽ ശക്തിപ്പെടുത്തുംമെന്ന് അദ്ദേഹം പറഞ്ഞു.
2006-ൽ സ്ഥാപിതമായ കെഎസ്‌യുഎം, സംസ്ഥാനത്തെ സംരംഭകത്വ വികസനത്തിനും ഇൻകുബേഷൻ പ്രവർത്തനങ്ങൾക്കുമുള്ള കേരള സർക്കാരിന്റെ നോഡൽ ഏജൻസിയാണ്.