4 July 2022 3:27 AM GMT
Summary
ഡെല്‍ഹി: നിരവധി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഗാര്‍ഹിക ഭവന നിര്‍മ്മാണ മേഖല അടുത്ത അഞ്ച് വര്‍ഷം കൊണ്ട് വന്‍ വളര്‍ച്ച കൈവരിക്കുമെന്നും, അഞ്ച് ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സമ്പദ് വ്യവസ്ഥയായി മാറാനുള്ള ഇന്ത്യയുടെ ശ്രമത്തിൽ ഇത് വളരെ സഹായകരമാകുമെന്നും പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ഹൗസിംഗ് ഫിനാന്‍സിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ), ജിഎസ്ടി തുടങ്ങിയ പരിഷ്‌കാരങ്ങളുടെ സഹായത്തോടെ ഈ അവസരം പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍. "ലോകത്തില്‍ ഏറ്റവും വേഗത്തില്‍ […]
ഡെല്‍ഹി: നിരവധി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഗാര്‍ഹിക ഭവന നിര്‍മ്മാണ മേഖല അടുത്ത അഞ്ച് വര്‍ഷം കൊണ്ട് വന്‍ വളര്‍ച്ച കൈവരിക്കുമെന്നും, അഞ്ച് ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സമ്പദ് വ്യവസ്ഥയായി മാറാനുള്ള ഇന്ത്യയുടെ ശ്രമത്തിൽ ഇത് വളരെ സഹായകരമാകുമെന്നും പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ഹൗസിംഗ് ഫിനാന്‍സിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്.
റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ), ജിഎസ്ടി തുടങ്ങിയ പരിഷ്‌കാരങ്ങളുടെ സഹായത്തോടെ ഈ അവസരം പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍.
"ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറി.കോവിഡ് കാലത്തെ വെല്ലുവിളികളില്‍ നിന്ന് ഇന്ത്യ മികച്ച തിരിച്ചുവരവ് കാണിക്കുകയും, വേഗത്തില്‍ കരകയറുകയും ചെയ്തു," പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹര്‍ദയാല്‍ പ്രസാദ് പറഞ്ഞു.
"ഭവന വായ്പാ കമ്പനികള്‍ക്ക് (housing finance companies) ഈ അവസരം പ്രയോജനപ്പെടുത്താന്‍ കഴിയും. ഉപഭോക്താക്കള്‍ക്ക് അവരുടെ നിക്ഷേപങ്ങളെക്കുറിച്ച് കൂടുതല്‍ ബോധ്യമുണ്ട്. കൂടാതെ ഭവന മേഖല വലിയ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്," പ്രസാദ് അഭിപ്രായപ്പെട്ടു.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ റിയല്‍ എസ്റ്റേറ്റ് ഡിമാന്‍ഡ് 5-10 ശതമാനം വരെ മിതമായ രീതിയില്‍ വളരാന്‍ സാധ്യതയുണ്ടെന്ന് ക്രിസില്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
സമീപകാല സര്‍ക്കര്‍ നയങ്ങളും പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം (പിഎല്‍ഐ) പോലെയുള്ള സംരംഭങ്ങളും ഉപയോഗിച്ച്, ഒരു ഭവന നിര്‍മ്മാണ കേന്ദ്രമായി ഉയര്‍ന്നുവരാനുള്ള സാഹചര്യങ്ങള്‍ രാജ്യത്തിനുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് മൊത്തം വായ്പാ വിതരണത്തിന്റെ 97 ശതമാനവും റീട്ടെയിൽ വിഭാഗത്തിലാണ് വിതരണം ചെയ്തത്. ഈ മേഖലയ്ക്ക് ഊന്നൽ കൊടുക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.