image

1 July 2022 2:49 AM GMT

Oil and Gas

പെട്രോള്‍, ഡീസല്‍, കയറ്റുമതി നികുതി വര്‍ധിപ്പിച്ചു: ആഭ്യന്തര ക്രൂഡിനും നികുതി

MyFin Desk

പെട്രോള്‍, ഡീസല്‍, കയറ്റുമതി നികുതി വര്‍ധിപ്പിച്ചു: ആഭ്യന്തര ക്രൂഡിനും നികുതി
X

Summary

  ഡെല്‍ഹി: രാജ്യത്ത് ഡീസലിന്റെ കയറ്റുമതി തീരുവ ലിറ്ററിന് 13 രൂപയും പെട്രോള്‍ ലിറ്ററിന് ആറ് രൂപയും വര്‍ധിപ്പിച്ചു. വിമാന-ജെറ്റ് ഇന്ധനങ്ങളുടെ കയറ്റുമതി തീരുവയും ലിറ്ററിന് ഒരു രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര ഇന്ധന ലഭ്യത വര്‍ധിപ്പിക്കുകയാണ് നികുതി വര്‍ധിപ്പിച്ചതിന്റെ പ്രധാന ലക്ഷ്യമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ കയറ്റുമതി വില വര്‍ധന ആഭ്യന്തര വിലയെ ബാധിക്കില്ല. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് ടണ്ണിന് വിന്‍ഡ് ഫാള്‍ ടാക്സ് 23,230 രൂപ ചുമത്തിയിട്ടുണ്ട്. യുദ്ധം ആഭ്യന്തര വിപണിയില്‍ ക്രൂഡ് വില […]


ഡെല്‍ഹി: രാജ്യത്ത് ഡീസലിന്റെ കയറ്റുമതി തീരുവ ലിറ്ററിന് 13 രൂപയും പെട്രോള്‍ ലിറ്ററിന് ആറ് രൂപയും വര്‍ധിപ്പിച്ചു. വിമാന-ജെറ്റ് ഇന്ധനങ്ങളുടെ കയറ്റുമതി തീരുവയും ലിറ്ററിന് ഒരു രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര ഇന്ധന ലഭ്യത വര്‍ധിപ്പിക്കുകയാണ് നികുതി വര്‍ധിപ്പിച്ചതിന്റെ പ്രധാന ലക്ഷ്യമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ കയറ്റുമതി വില വര്‍ധന ആഭ്യന്തര വിലയെ ബാധിക്കില്ല.

ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് ടണ്ണിന് വിന്‍ഡ് ഫാള്‍ ടാക്സ് 23,230 രൂപ ചുമത്തിയിട്ടുണ്ട്. യുദ്ധം ആഭ്യന്തര വിപണിയില്‍ ക്രൂഡ് വില വര്‍ധിപ്പിച്ചതും, ഇറക്കുമതിയില്‍ രൂപയുടെ മൂല്യമിടിഞ്ഞത് പ്രതിഫലിക്കാന്‍ തുടങ്ങിയതും കൂടുതല്‍ പണം നല്‍കി ക്രൂഡ് വാങ്ങേണ്ട അവസ്ഥയിലേക്ക് രാജ്യത്തെ എത്തിച്ചിരിക്കുകയാണ്. മാത്രമല്ല ഈ സാഹചര്യങ്ങള്‍ രാജ്യത്തിന്റെ കരുതല്‍ ധന ശേഖരത്തെ രൂക്ഷമായി ബാധിച്ചു. സ്വകാര്യ മേഖലയില്‍ നിന്നുള്ള ഓയില്‍ റിഫൈനറികളടക്കം യൂറോപ്പ്, അമേരിക്ക തുടങ്ങിയ വിപണികളിലേയ്ക്ക് ഇന്ധനം കയറ്റുമതി ചെയ്യുന്നതിലൂടെ വലിയ നേട്ടം കൊയ്യുന്നു.

അന്താരാഷ്ട്ര സാഹചര്യങ്ങളുടെ ആനുകൂല്യത്തില്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന അധിക നേട്ടത്തിന് ഈടാക്കുന്ന നികുതിയാണ് ഇത്.

ഈ വര്‍ഷം ഇതുവരെ ക്രൂഡ് ഓയില്‍ വില 50 ശതമാനത്തിലധികം വര്‍ധിച്ചത് കൊണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ ഓയില്‍, വാതക കമ്പനികള്‍ക്ക് 25 ശതമാനം വിന്‍ഡ്ഫാള്‍ ടാക്സാണ് പ്രഖ്യാപിച്ചത്.