image

28 Jun 2022 8:54 AM IST

News

സ്വിഗി, സൊമാറ്റോ പോലുള്ള ഡെലിവറി തൊഴിലിനും സാമൂഹ്യ സുരക്ഷ, പിഎഫും പരിഗണിക്കും

MyFin Desk

സ്വിഗി, സൊമാറ്റോ പോലുള്ള ഡെലിവറി തൊഴിലിനും സാമൂഹ്യ സുരക്ഷ, പിഎഫും പരിഗണിക്കും
X

Summary

നമ്മുടെ രാജ്യത്തെ ഭക്ഷണ വിതരണ സംവിധാനത്തില്‍ ഇപ്പോള്‍ സാങ്കേതികവിദ്യയുടെ സ്വാധീനം ഒഴിവാക്കാനാകാത്ത വിധം വളര്‍ന്നിരിക്കുകയാണ്. ഇന്ത്യയിലെ മെട്രോ സിറ്റികളില്‍ മാത്രമല്ല ഒട്ടുമിക്ക നഗരങ്ങളിലും സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളുടെ സേവനം ഒഴിച്ചുകൂടാനാവാത്തതാണ്. ഇത്പോലെ തന്നയാണ് ഉബര്‍, ഓല തുടങ്ങിയവയുടെ വളര്‍ച്ചയും.ജിഗ് തൊഴിലാളികളെ പ്ലാറ്റ്ഫോം, നോണ്‍-പ്ലാറ്റ്ഫോം തൊഴിലാളികള്‍ എന്നിങ്ങനെ തരംതിരിക്കാം. പ്ലാറ്റ്‌ഫോം തൊഴിലാളികള്‍ എന്നത് ഉബര്‍, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓണ്‍ലൈന്‍ സോഫ്‌റ്റ്വെയര്‍ ആപ്പുകളെയോ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെയോ അടിസ്ഥാനമാക്കിയുള്ള ജോലിയാണ്. അതേസമയം നോണ്‍-പ്ലാറ്റ്‌ഫോം ജിഗ് […]


നമ്മുടെ രാജ്യത്തെ ഭക്ഷണ വിതരണ സംവിധാനത്തില്‍ ഇപ്പോള്‍ സാങ്കേതികവിദ്യയുടെ സ്വാധീനം ഒഴിവാക്കാനാകാത്ത വിധം വളര്‍ന്നിരിക്കുകയാണ്. ഇന്ത്യയിലെ മെട്രോ സിറ്റികളില്‍ മാത്രമല്ല ഒട്ടുമിക്ക നഗരങ്ങളിലും സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളുടെ സേവനം ഒഴിച്ചുകൂടാനാവാത്തതാണ്. ഇത്പോലെ തന്നയാണ് ഉബര്‍, ഓല തുടങ്ങിയവയുടെ വളര്‍ച്ചയും.ജിഗ് തൊഴിലാളികളെ പ്ലാറ്റ്ഫോം, നോണ്‍-പ്ലാറ്റ്ഫോം തൊഴിലാളികള്‍ എന്നിങ്ങനെ തരംതിരിക്കാം. പ്ലാറ്റ്‌ഫോം തൊഴിലാളികള്‍ എന്നത് ഉബര്‍, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓണ്‍ലൈന്‍ സോഫ്‌റ്റ്വെയര്‍ ആപ്പുകളെയോ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെയോ അടിസ്ഥാനമാക്കിയുള്ള ജോലിയാണ്. അതേസമയം നോണ്‍-പ്ലാറ്റ്‌ഫോം ജിഗ് തൊഴിലാളികള്‍ സാധാരണയായി കാഷ്വല്‍ വേതനക്കാരും പാര്‍ട്ട് ടൈം അല്ലെങ്കില്‍ മുഴുവന്‍ സമയവും ജോലി ചെയ്യുന്നവരുമാണ്.

2.35 കോടി പേര്‍

2020-21 ലെ 77 ലക്ഷത്തില്‍ നിന്ന് 2029-30 ആകുമ്പോഴേക്കും ഇന്ത്യയുടെ ജിഗ് തൊഴിലാളികളുടെ എണ്ണം 2.35 കോടിയായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നീതി ആയോഗിന്റെ 'ഇന്ത്യാസ് ബൂമിംഗ് ജിഗ് ആന്‍ഡ് പ്ലാറ്റ്‌ഫോം ഇക്കോണമി' റിപ്പോര്‍ട്ട്. നീതി റിപ്പോര്‍ട്ട് അനുസരിച്ച്, 2020-21 ല്‍ 77 ലക്ഷം തൊഴിലാളികള്‍ ജിഗ് ഇക്കോണമിയില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും അവര്‍ കാര്‍ഷികേതര തൊഴിലാളികളുടെ 2.6 ശതമാനം അല്ലെങ്കില്‍ ഇന്ത്യയിലെ മൊത്തം തൊഴിലാളികളുടെ 1.5 ശതമാനം ആണെന്നും കണക്കാക്കുന്നു. അതുപോലെ, 2019-20 ല്‍ 68 ലക്ഷം ജിഗ് തൊഴിലാളികളാണ് ഉണ്ടായിരുന്നതെന്ന് കണക്കാക്കുന്നു. ഇത് കാര്‍ഷികേതര തൊഴിലാളികളുടെ 2.4 ശതമാനം അല്ലെങ്കില്‍ ഇന്ത്യയിലെ മൊത്തം തൊഴിലാളികളുടെ 1.3 ശതമാനമായിരുന്നു.

ഇന്‍ഷുറന്‍സും പെന്‍ഷനും

വളരെ സാധാരണക്കാരാണ് ഇത്തരം തൊഴിലില്‍ ഏര്‍പ്പെടുന്നത്. പലപ്പോഴും വിദ്യാര്‍ത്ഥികളും, പഠിച്ചിറങ്ങുന്നവരും മറ്റുമാണ് ഇത്തരം ജോലികള്‍ ചെയ്യുന്നത്. എന്നാല്‍ ഇവര്‍ക്ക് വേണ്ടത്ര തൊഴില്‍ സുരക്ഷ യോ സാമൂഹ്യ സുരക്ഷയോ ഇല്ല. പലപ്പോഴും കൃത്യമായ വേതനം ലഭിക്കാതെ ചതിയിലും വീഴാറുണ്ട്. സാഹചര്യങ്ങള്‍ ഇങ്ങനെയങ്കെിലും ഈ മേഖല വളരുകയാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ജിഗ് തൊഴില്‍ മേഖലയുടെ വളര്‍ച്ചയെ കണക്കിലെടുത്ത് അവരെയും സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് കീഴില്‍ കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് നീതി ആയോഗ്.

പിഎഫ്

കുടുംബങ്ങള്‍ക്കും ശമ്പളത്തോടുകൂടിയ അസുഖ അവധികള്‍, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ പദ്ധതികള്‍ എന്നിവയുള്‍പ്പെടെയുള്ള സാമൂഹിക സുരക്ഷാ നടപടികള്‍ നീട്ടിയേക്കും. തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനായി കോര്‍പ്പസ് ഫണ്ട് സൃഷ്ടിക്കും. 2020ലെ സാമൂഹ്യ സുരക്ഷാ നിയമത്തിന് കീഴില്‍ വിഭാവനം ചെയ്തിരിക്കുന്നതുപോലെ, ഗവണ്‍മെന്റുമായി സഹകരിച്ച് വാര്‍ദ്ധക്യ/റിട്ടയര്‍മെന്റ് പ്ലാനുകളുംമറ്റ് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും ജിഗ് വര്‍ക്കര്‍മാര്‍ക്കും ബാധകമാക്കിയേക്കും. ജൂലൈ 8 ന് ചേരുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) സെന്‍ട്രല്‍ ബോര്‍ഡ് യോഗത്തില്‍ ജിഗ് തൊഴിലാളികള്‍ക്കായി പ്രത്യേക പിഎഫ് സ്‌കീം ഏര്‍പ്പെടുത്തുനനതിനെ കുറിച്ച്് ചര്‍ച്ച ചെയ്തേക്കും.