image

27 Jun 2022 8:00 PM GMT

MSME

കോര്‍പ്പറേറ്റുകളോട് മത്സരിക്കാനാവാതെ നാലിലൊന്ന് എംഎസ്എംഇകള്‍ക്ക് വിപണി വിഹിതം നഷ്ടപ്പെട്ടു: ക്രിസില്‍

MyFin Desk

കോര്‍പ്പറേറ്റുകളോട് മത്സരിക്കാനാവാതെ നാലിലൊന്ന് എംഎസ്എംഇകള്‍ക്ക് വിപണി വിഹിതം നഷ്ടപ്പെട്ടു: ക്രിസില്‍
X

Summary

  മുംബൈ: കോവിഡ് കാലത്ത് കോര്‍പ്പറേറ്റുകളോട് മത്സരിക്കാനാവാതെ ഇന്ത്യയിലെ നാലിലൊന്ന് സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് 3 ശതമാനമോ അതില്‍ കൂടുതലോ വിപണി വിഹിതം നഷ്ടപ്പെട്ടതായി റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ റിപ്പോര്‍ട്ട് പറയുന്നു. ക്രിസിലിന്റെ ഗവേഷണ വിഭാഗം 69 മേഖലകളില്‍ നിന്നും 147 ക്ലസ്റ്ററുകളില്‍ നിന്നും 47 ലക്ഷം കോടി രൂപ അല്ലെങ്കില്‍ ഇന്ത്യയുടെ ജിഡിപിയുടെ നാലിലൊന്ന് വരുമാനമുള്ള എംഎസ്എംഇകളെ വിശകലനം ചെയ്തുകൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. വിപണി വിഹിതം നഷ്ടമായ ഈ കമ്പനികളില്‍ പകുതിയും അവയുടെ പ്രവര്‍ത്തന […]


മുംബൈ: കോവിഡ് കാലത്ത് കോര്‍പ്പറേറ്റുകളോട് മത്സരിക്കാനാവാതെ ഇന്ത്യയിലെ നാലിലൊന്ന് സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് 3 ശതമാനമോ അതില്‍ കൂടുതലോ വിപണി വിഹിതം നഷ്ടപ്പെട്ടതായി റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ റിപ്പോര്‍ട്ട് പറയുന്നു. ക്രിസിലിന്റെ ഗവേഷണ വിഭാഗം 69 മേഖലകളില്‍ നിന്നും 147 ക്ലസ്റ്ററുകളില്‍ നിന്നും 47 ലക്ഷം കോടി രൂപ അല്ലെങ്കില്‍ ഇന്ത്യയുടെ ജിഡിപിയുടെ നാലിലൊന്ന് വരുമാനമുള്ള എംഎസ്എംഇകളെ വിശകലനം ചെയ്തുകൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. വിപണി വിഹിതം നഷ്ടമായ ഈ കമ്പനികളില്‍ പകുതിയും അവയുടെ പ്രവര്‍ത്തന ലാഭത്തിലും കുറവ് നേരിട്ടു.

വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ ചെറുകിട കീടനാശിനി നിര്‍മ്മാതാക്കളെ കൂടുതല്‍ ബാധിച്ചെന്നും കൂടാതെ ഭക്ഷ്യ എണ്ണയുമായി ബന്ധപ്പെട്ട എസ്എംഇകള്‍ക്ക് വിപണി വിഹിതം നഷ്ടപ്പെട്ടെന്നും ക്രിസില്‍ ഡയറക്ടര്‍ പുഷന്‍ ശര്‍മ്മ പറഞ്ഞു. അതേസമയം ഫാര്‍മസ്യൂട്ടിക്കല്‍/അഗ്രികള്‍ച്ചറല്‍ മില്ലര്‍മാര്‍ പോലുള്ള വിഭാഗങ്ങളിലെ എംഎസ്എംഇകള്‍ക്ക് വിപണി വിഹിതമൊന്നും നഷ്ടമായിട്ടില്ല. മറുവശത്ത്, സ്റ്റീല്‍ പിഗ് അയേണ്‍ പോലുള്ള മേഖലകളിലെ കമ്പനികള്‍, പുകയില യൂണിറ്റുകള്‍ എന്നിവ വിപണി വിഹിതം നേടി. 3 ശതമാനത്തില്‍ താഴെ മാത്രം മാര്‍ജിനുള്ളത്കൊണ്ട് ട്രാന്‍സ്പോര്‍ട്ട് കമ്പനികള്‍, ഭക്ഷ്യ എണ്ണ, രത്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ മേഖലകളെയാണ് ഇത്തരം പ്രതിസന്ധികള്‍ ഏറ്റവുമധികം ബാധിക്കാനുള്ള സാധ്യത.

കോവിഡ്, നിലവിലുള്ള ഭൗമരാഷ്ട്രീയ പ്രതിസന്ധി എന്നിവയ്ക്കിടയിലും ടെക്സ്റ്റൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകള്‍ കയറ്റുമതിക്ക് പ്രതീക്ഷ നല്‍കുന്നതായി അസോസിയേറ്റ് ഡയറക്ടര്‍ എലിസബത്ത് മാസ്റ്റര്‍ പറഞ്ഞു. വ്യവസായ പ്രവര്‍ത്തന ലാഭം ഈ സാമ്പത്തിക വര്‍ഷം കോവിഡിന് മുമ്പുള്ള നിലയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പകുതിയിലധികം മേഖലകളിലെയും എംഎസ്എംഇകള്‍ ഈ പ്രവണതയെ സ്വാധീനിക്കും. മൊത്തത്തിലുള്ള കോര്‍പ്പറേറ്റ് ഇന്ത്യയുടെ പശ്ചാത്തലത്തിലും പ്രകടനം വളരെ കുറവാണ്, ഇത് വരുമാനത്തില്‍ 10-14 ശതമാനം വര്‍ധനവും പ്രവര്‍ത്തന ലാഭം 19-20 ശതമാനവും രേഖപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.