image

27 Jun 2022 9:43 AM GMT

Stock Market Updates

സൊമാറ്റോയുടെ ബ്ലിങ്ക്ഇറ്റ് ഏറ്റെടുക്കലിനോട് നിക്ഷേപകർക്ക് തണുപ്പൻ സമീപനം

Bijith R

സൊമാറ്റോയുടെ ബ്ലിങ്ക്ഇറ്റ് ഏറ്റെടുക്കലിനോട് നിക്ഷേപകർക്ക് തണുപ്പൻ സമീപനം
X

Summary

ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനി ആയ സൊമാറ്റോ, ബ്ലിങ്ക് കോമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെ 4,447 കോടി രൂപക്ക് ഏറ്റെടുക്കുന്നുവെന്ന വാർത്ത നിക്ഷേപകരിൽ മോശമായ പ്രതികരണമാണ് ഉണ്ടാക്കിയത്. ക്വിക്ക് കോമേഴ്‌സ് ബിസിനസ്സിന്റെ ഭാഗമാകുന്നതിനു മുന്നോടിയായാണ് ഇത്തരമൊരു നടപടി സൊമാറ്റോ സ്വീകരിച്ചത്. ഇതോടെ സൊമാറ്റോയുടെ ഓഹരികൾ 6.40 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ യിൽ 65.85 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ദീർഘകാലത്തേക്ക് സൊമാറ്റോയ്ക്ക് ഈ നടപടി ഗുണകരമാവുമെങ്കിലും, കടുത്ത മത്സരമുള്ള ക്വിക്ക് കൊമേഴ്‌സ് വിപണിയിലേക്കുള്ള പ്രവേശനം കമ്പനിക്ക് സമീപ ഭാവിയിൽ […]


ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനി ആയ സൊമാറ്റോ, ബ്ലിങ്ക് കോമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെ 4,447 കോടി രൂപക്ക് ഏറ്റെടുക്കുന്നുവെന്ന വാർത്ത നിക്ഷേപകരിൽ മോശമായ പ്രതികരണമാണ് ഉണ്ടാക്കിയത്. ക്വിക്ക് കോമേഴ്‌സ് ബിസിനസ്സിന്റെ ഭാഗമാകുന്നതിനു മുന്നോടിയായാണ് ഇത്തരമൊരു നടപടി സൊമാറ്റോ സ്വീകരിച്ചത്. ഇതോടെ സൊമാറ്റോയുടെ ഓഹരികൾ 6.40 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ യിൽ 65.85 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

ദീർഘകാലത്തേക്ക് സൊമാറ്റോയ്ക്ക് ഈ നടപടി ഗുണകരമാവുമെങ്കിലും, കടുത്ത മത്സരമുള്ള ക്വിക്ക് കൊമേഴ്‌സ് വിപണിയിലേക്കുള്ള പ്രവേശനം കമ്പനിക്ക് സമീപ ഭാവിയിൽ ലാഭം ഉണ്ടാവുന്നതിൽ തടസ്സമായേക്കുമെന്ന് ഒരു വിഭാഗം നിക്ഷേപകർ കരുതുന്നു.

"കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ ലാഭമുണ്ടാക്കാവുന്ന വിഭാഗമാണ് ഇത്. ചിലതെല്ലാം ദീർഘകാലത്തേക്ക് മികച്ച രീതിയിൽ നിലനില്ക്കുന്നതുമാണ്. എന്നാൽ, റീട്ടെയിൽ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, ശക്തമായ അടിത്തറയുള്ള മറ്റു ഓഹരികൾ വാങ്ങുന്നതാവും നല്ലത്. മുൻനിര ബാങ്കുകൾ അടുത്ത മാസം മികച്ച രീതിയിലുള്ള ഒന്നാംപാദ ഫലങ്ങൾ നൽകുമെന്ന് ഉറപ്പാണ്. എന്നാൽ ഇ-കൊമേഴ്‌സ് കമ്പനികളുടെ കാര്യത്തിൽ ഈ ഉറപ്പില്ല," ജിയോജിത് ഫിനാഷ്യൽ സർവ്വീസസിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാർ പറഞ്ഞു.

ഗ്ലോബൽ ബ്രോക്കറേജ് ജെഫ്രീസിന്റെ അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ, ക്വിക്ക് കൊമേഴ്സ് വളരെ വേഗത്തിൽ വളരുന്ന ബിസ്സിനസ് ആണെങ്കിലും അതിന്റെ പ്രാരംഭ ഘട്ടത്തിലായതിനാൽ ബിസ്സിനസ് മോഡൽ ഇനിയും തെളിയിക്കപ്പെടേണ്ടതുണ്ട്. ബ്ലിങ്ക്ഇറ്റ് ഈ വിഭാഗത്തിലേക്ക് വന്നിട്ട് അഞ്ചു മാസമേ ആയിട്ടുള്ളു.

"ബ്ലിങ്ക്ഇറ്റ്, വളരെ വളർച്ചാ സാധ്യതയുള്ള മേഖലയിലാണെങ്കിലും ഇവർക്ക് വളരെ കടുത്ത മത്സരങ്ങളും, കുറഞ്ഞ വരുമാനവും, ശക്തമായ കൺസ്യൂമർ പാക്കേജ്ഡ് ഗുഡ്സ് (സിപിജി) ബ്രാൻഡുകളും ഫുഡ് ഡെലിവറി വിഭാഗത്തേക്കാളും സങ്കീർണത സൃഷ്ടിക്കുന്നുണ്ട്. ബ്ലിങ്ക്ഇറ്റ് അതി​ന്റെ ബിസ്സിനസ് മോഡൽ പുനരവലോകനം ചെയ്തുകൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. അഞ്ചു മാസത്തിനുള്ളിൽ തന്നെ 12 ശതമാനത്തോളം 'ഡാർക് സ്റ്റോറുകൾ' (ഓൺലൈൻ സ്റ്റോറുകൾ) അവർ അടച്ചിരുന്നു. സൊമാറ്റോയും പ്രാദേശിക ഭക്ഷണ സ്ഥാപനങ്ങളിൽ നിന്നും കടുത്ത വെല്ലുവിളികൾ നേരിടുകയാണ്. അതിനാൽ ദീർഘകാലത്തേക്കുള്ള അവരുടെ വീക്ഷണം, ഹ്രസ്വ കാലത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വലിയ താൽപ്പര്യം സൃഷ്ടിക്കുന്നില്ല. ക്വിക്ക് കൊമേഴ്‌സിൽ വലിയ കയറ്റിറക്കങ്ങളാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്," ജെഫ്രീസ് അനലിസ്റ്റുകൾ പറഞ്ഞു. അവർ ഓഹരിക്ക് 100 രൂപയാണ് ടാർഗറ്റ് പ്രൈസ് നിശ്ചയിച്ചിരിക്കുന്നത്.

ജെഎം ഫിനാൻഷ്യലിനും സമാനമായ കാഴ്ചപ്പാടാണുള്ളത്. ക്വിക്ക് കൊമേഴ്സിന് ദീർഘകാലാടിസ്ഥാനത്തിൽ വളരെ മികച്ച ലാഭം നൽകുവാൻ കഴിയും. പ്രത്യേകിച്ചും, കഴിഞ്ഞ കുറെ വർഷങ്ങളായി ഓൺ ഡിമാൻഡ് സേവനങ്ങളിൽ പ്രവർത്തന വൈദഗ്ധ്യം നേടിയ സൊമാറ്റോ പോലുള്ള കമ്പനിക്ക്. എങ്കിലും, ക്വിക്ക് കൊമേഴ്സ് പോലുള്ള മേഖലയിൽ നിന്നും ഒരു കമ്പനിയെ ഏറ്റെടുക്കുന്നതിനാൽ സൊമാറ്റോ ലാഭത്തിലാകുവാനുള്ള സമയം ഒരു വർഷം കൂടി വർധിക്കും. ജെഎം ഫിനാൻഷ്യൽ സൊമാറ്റോയുടെ ഒരു വർഷത്തെ പ്രൈസ് ടാർഗറ്റ് ആയി 115 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.