image

23 Jun 2022 12:46 AM GMT

Insurance

'ഇന്‍ഷുറന്‍സ് ഫ്രോഡ്': വാര്‍ഷിക നഷ്ടം 45,000 കോടി, ക്രെഡിറ്റ് സ്‌കോർ രക്ഷിക്കുമോ?

MyFin Bureau

ഇന്‍ഷുറന്‍സ് ഫ്രോഡ്: വാര്‍ഷിക നഷ്ടം 45,000 കോടി, ക്രെഡിറ്റ് സ്‌കോർ രക്ഷിക്കുമോ?
X

Summary

ഇന്‍ഷുറന്‍സ് മേഖലയില്‍ നടക്കുന്ന തട്ടിപ്പുകള്‍ മൂലം വര്‍ഷം ഏതാണ്ട് 45,000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ട് എന്നാണ് കണക്ക്. ഇത്തരം നഷ്ടം കൂടുമ്പോള്‍ കമ്പനികള്‍ അവരുടെ വ്യത്യസ്ത പ്രോഡക്ടുകളുടെ പ്രീമിയം തുക വര്‍ധിപ്പിക്കും. അതായത,് തട്ടിപ്പുകള്‍ പെരുകുമ്പോള്‍ അത് പരോക്ഷമായി ബാധിക്കുക പോളിസി എടുക്കുന്നവരെ ആയിരിക്കും. ഇതിന് തടയിടാന്‍ ഒരുങ്ങുകയാണ് ഈ രംഗത്തെ നിയന്ത്രണ അതോറിറ്റിയായ ഐആര്‍ഡിഎ ഐ. എല്ലാ തരത്തിലുമുള്ള ഇന്‍ഷുറന്‍സ് തട്ടിപ്പുകളെ ക്രെഡിറ്റ് സ്‌കോറുമായി ബന്ധിപ്പിക്കാനുള്ള നീക്കത്തിലാണ് ഐആര്‍ഡിഎഐ എന്ന് 'ബിസിനസ് സ്റ്റാന്‍ഡേര്‍ഡ'് റിപ്പോര്‍ട്ടില്‍ പറയുന്നു. […]


ഇന്‍ഷുറന്‍സ് മേഖലയില്‍ നടക്കുന്ന തട്ടിപ്പുകള്‍ മൂലം വര്‍ഷം ഏതാണ്ട് 45,000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ട് എന്നാണ് കണക്ക്. ഇത്തരം നഷ്ടം കൂടുമ്പോള്‍ കമ്പനികള്‍ അവരുടെ വ്യത്യസ്ത പ്രോഡക്ടുകളുടെ പ്രീമിയം തുക വര്‍ധിപ്പിക്കും. അതായത,് തട്ടിപ്പുകള്‍ പെരുകുമ്പോള്‍ അത് പരോക്ഷമായി ബാധിക്കുക പോളിസി എടുക്കുന്നവരെ ആയിരിക്കും. ഇതിന് തടയിടാന്‍ ഒരുങ്ങുകയാണ് ഈ രംഗത്തെ നിയന്ത്രണ അതോറിറ്റിയായ ഐആര്‍ഡിഎ ഐ. എല്ലാ തരത്തിലുമുള്ള ഇന്‍ഷുറന്‍സ് തട്ടിപ്പുകളെ ക്രെഡിറ്റ് സ്‌കോറുമായി ബന്ധിപ്പിക്കാനുള്ള നീക്കത്തിലാണ് ഐആര്‍ഡിഎഐ എന്ന് 'ബിസിനസ് സ്റ്റാന്‍ഡേര്‍ഡ'് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയും ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലും ചേര്‍ന്ന് രൂപീകരിക്കപ്പെട്ടിട്ടുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് ഇക്കാര്യം പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഷുറന്‍സ് തട്ടിപ്പുകളെ ക്രെഡിറ്റ് സ്‌കോറുമായി ബന്ധിപ്പിക്കുമ്പോള്‍ അത് വ്യക്തിയുടെ വായ്പാ പ്രൊഫൈലില്‍ പ്രതിഫലിക്കും. പിന്നീട് വായ്പ എടുക്കുമ്പോഴോ, അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുമ്പോഴോ അത് പ്രതിസന്ധിയുണ്ടാക്കും. അതായത,് ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട ഏതു വിധത്തിലുമുള്ള ക്രമക്കേടുകള്‍ മറ്റ് സാമ്പത്തിക സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തും. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികള്‍ സിബില്‍ പോലുള്ള ഏതെങ്കിലും ക്രെഡിറ്റ് ഇന്‍ഫോര്‍മേഷന്‍ കമ്പനിയില്‍ അംഗമാകണം. സമയാ സമയങ്ങളില്‍ ഒരോ പോളിസി ഉടമയുടെ കാര്യത്തിലും ഇത് അപ്‌ഡേറ്റ് ചെയ്യേണ്ടി വരും. ബാങ്കുകള്‍ ഇപ്പോള്‍ ചെയ്യുന്നതു പോലെ.