22 Jun 2022 5:12 AM GMT
Summary
യൂണിയന്‍ ബാങ്ക ഓഫ് ഇന്ത്യ നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യം നല്‍കിയ വായ്പയില്‍ 34,615 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഡിഎച്ച്എഫ്എല്‍) മുന്‍ സിഎംഡി കപില്‍ വാധ്വാൻ, ഡയറക്ടര്‍ ധീരജ് വാധ്വവാൻ എന്നിവര്‍ക്കെതിരെ സിബിഐ കേസെടുത്തു. നിലവിൽ യെസ് ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ ഇരുവരും ജയിലിലാണ്. സിബഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പാണിത്. ഇതിന് മുമ്പ് അടുത്തിടെ എബിജി ഷിപ്പ്യാര്‍ഡില്‍ 22,842 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു. […]
യൂണിയന്‍ ബാങ്ക ഓഫ് ഇന്ത്യ നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യം നല്‍കിയ വായ്പയില്‍ 34,615 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഡിഎച്ച്എഫ്എല്‍) മുന്‍ സിഎംഡി കപില്‍ വാധ്വാൻ, ഡയറക്ടര്‍ ധീരജ് വാധ്വവാൻ എന്നിവര്‍ക്കെതിരെ സിബിഐ കേസെടുത്തു. നിലവിൽ യെസ് ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ ഇരുവരും ജയിലിലാണ്. സിബഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പാണിത്. ഇതിന് മുമ്പ് അടുത്തിടെ എബിജി ഷിപ്പ്യാര്‍ഡില്‍ 22,842 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു.
കേസിലെ പ്രതികളുമായി ബന്ധപ്പെട്ട മുംബൈയിലെ 12 സ്ഥലങ്ങളില്‍ സിബിഐ പരിശോധന നടത്തുകയാണെന്നും സിബി ഐ പറഞ്ഞു. ഡിഎച്ച്എഫ്എല്‍ അന്നത്തെ സിഎംഡിയായിരുന്ന കപില്‍ വാധ്വവാൻ, ഡയറക്ടര്‍ ധീരജ് വാധ്വവാൻ എന്നിവര്‍ക്കെതിരെയും, ആറ് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കെതിരെയും കണ്‍സോര്‍ഷ്യത്തെ കബളിപ്പിക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ചാണ് ഏജന്‍സി കേസെടുത്തത്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് 40,623.36 കോടി രൂപയുടെ (2020 ജൂലൈ 30 വരെ) നഷ്ടം വരുത്തിയെന്നാരോപിച്ച് ഡിഎച്ച്എഫ്എല്ലിന്റെ പ്രൊമോട്ടര്‍മാരെയും മുന്‍ മാനേജ്‌മെന്റിനെയും കുറിച്ച് അന്വേഷിക്കാന്‍ 2021-ല്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ സിബിഐക്ക് കത്തെഴുതിയിരുന്നു.
കണ്‍സോര്‍ഷ്യം ഏര്‍പ്പെട്ടിരിക്കുന്ന കെപിഎംജി എന്ന ഓഡിറ്റ് സ്ഥാപനത്തിന്റെ കണ്ടെത്തലുകള്‍ ബാങ്ക് അതിന്റെ പരാതിയില്‍ ചേര്‍ത്തിട്ടുണ്ട്. അതില്‍ നിയമിച്ച മാനദണ്ഡങ്ങളുടെയും നടപടിക്രമങ്ങളുടെയും വ്യതിയാനം, അക്കൗണ്ടുകളില്‍ കൃത്രിമം കാണിക്കല്‍, മറച്ചുവെക്കല്‍, വെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ കണ്ടത്തിയിരുന്നു. 2022 ഫെബ്രുവരി 11-ന് ബാങ്കില്‍ നിന്നുള്ള പരാതിയിലാണ് ഏജന്‍സി നടപടിയെടുത്തത്. നിലവില്‍ കപില്‍, ധീരജ് വാധ്വവാൻ, ഡിഎച്ച്എഫ്എല്ലിന്റെ മുന്‍ പ്രമോട്ടര്‍മാര്‍ എന്നിവര്‍ യെസ് ബാങ്കുമായി ബന്ധപ്പെട്ട് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് കേസില്‍ മുംബൈയിലെ തലോജ ജയിലില്‍ കഴിയുകയാണ്. സെപ്തംബറില്‍, പിരാമല്‍ ക്യാപിറ്റല്‍ ആന്‍ഡ് ഹൗസിംഗ് ഫിനാന്‍സ് (പിസിഎച്ച്എഫ്) 34,250 കോടി രൂപയ്ക്ക് ഡിഎച്ച്എഫ്എല്ലിന്റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു.