image

21 Jun 2022 6:58 AM GMT

Mutual Fund

മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ആഗോള ഓഹരികളില്‍ നിക്ഷേപം പുനരാരംഭിക്കാം:സെബി

MyFin Desk

മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ആഗോള ഓഹരികളില്‍ നിക്ഷേപം പുനരാരംഭിക്കാം:സെബി
X

Summary

ഡെല്‍ഹി: ഏഴ് ബില്യണ്‍ ഡോളര്‍ പരിധി വരെ വിദേശ ഓഹരികളില്‍ വീണ്ടും നിക്ഷേപിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സെബി അനുമതി നല്‍കി. ആഗോള വിപണികളിലെ വലിയ തിരുത്തലിനെ തുടര്‍ന്ന് അന്താരാഷ്ട്ര ഷെയറുകളുടെ മൂല്യം ഇടിഞ്ഞ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വിദേശ ഓഹരികളില്‍ നിക്ഷേപിക്കുന്ന സ്‌കീമുകളില്‍ പുതിയ നിക്ഷേപം നിര്‍ത്തി വയ്ക്കാന്‍ ജനുവരിയില്‍ സെബി മ്യൂച്വല്‍ ഫണ്ട് ഹൗസുകളോട് ആവശ്യപ്പെട്ടിരുന്നു. വിദേശ നിക്ഷേപങ്ങളുടെ കാര്യത്തില്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായം 7 ബില്യണ്‍ യുഎസ് ഡോളര്‍ പരിധി കടന്നതിനെ തുടര്‍ന്നായിരുന്നു അത്. […]


ഡെല്‍ഹി: ഏഴ് ബില്യണ്‍ ഡോളര്‍ പരിധി വരെ വിദേശ ഓഹരികളില്‍ വീണ്ടും നിക്ഷേപിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സെബി അനുമതി നല്‍കി. ആഗോള വിപണികളിലെ വലിയ തിരുത്തലിനെ തുടര്‍ന്ന് അന്താരാഷ്ട്ര ഷെയറുകളുടെ മൂല്യം ഇടിഞ്ഞ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വിദേശ ഓഹരികളില്‍ നിക്ഷേപിക്കുന്ന സ്‌കീമുകളില്‍ പുതിയ നിക്ഷേപം നിര്‍ത്തി വയ്ക്കാന്‍ ജനുവരിയില്‍ സെബി മ്യൂച്വല്‍ ഫണ്ട് ഹൗസുകളോട് ആവശ്യപ്പെട്ടിരുന്നു.

വിദേശ നിക്ഷേപങ്ങളുടെ കാര്യത്തില്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായം 7 ബില്യണ്‍ യുഎസ് ഡോളര്‍ പരിധി കടന്നതിനെ തുടര്‍ന്നായിരുന്നു അത്. ആഗോള ഒാഹരികളുടെ ഇടിവ് മ്യൂച്ച്വല്‍ ഫണ്ട് ഹൗസുകള്‍ ഒരുമിച്ചുള്ള നിക്ഷേപത്തിന്റെ ആകെ മൂല്യത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. 2022 ഫെബ്രുവരി 1 വരെ നിര്‍ദേശിക്കപ്പെട്ട പരിധിയില്‍ എത്ര കുറവുണ്ടോ അത് നികാത്താമെന്നാണ് സെബി വ്യക്തമാക്കുന്നത്. വ്യക്തിഗത ഫണ്ട് ഹൗസുകളുടെ നിക്ഷേപ പരിധി ഫെബ്രുവരി നിലവാരത്തിലേക്ക് എത്തിക്കണമെന്ന് മ്യൂച്ച്വല്‍ ഫണ്ട് അസോസിയേഷനോട് സെബി ആവശ്യപ്പെട്ടിട്ടുണ്ട്. മ്യൂച്വല്‍ ഫണ്ടുകള്‍ മുഖേന വിദേശ സെക്യൂരിറ്റികളിലെ നിക്ഷേപം അവലോകനം ചെയ്യുന്നതിനായി ആംഫി അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് തീരുമാനം. ഇതേതുടര്‍ന്ന് അന്താരാഷ്ട്ര സ്‌കീമുകളില്‍ നിക്ഷേപം സ്വീകരിക്കുമെന്ന് എഡല്‍വീസ് മ്യൂച്വല്‍ ഫണ്ട് വ്യക്തമാക്കി.

ആസിയാന്‍ ഇക്വിറ്റി ഓഫ്-ഷോര്‍ ഫണ്ട്, ഗ്രേറ്റര്‍ ചൈന ഇക്വിറ്റി ഓഫ്-ഷോര്‍ ഫണ്ട്, യുഎസ് ടെക്നോളജി ഇക്വിറ്റി ഫണ്ട് ഓഫ് ഫണ്ട്, എമര്‍ജിംഗ് മാര്‍ക്കറ്റ് ഓപ്പര്‍ച്യുണിറ്റീസ് ഇക്വിറ്റി ഓഫ്‌ഷോര്‍ ഫണ്ട്, യൂറോപ്പ് ഡൈനാമിക് ഇക്വിറ്റി ഓഫ്‌ഷോര്‍ ഫണ്ട്, യുഎസ് വാല്യൂ ഇക്വിറ്റി ഓഫ്-ഷോര്‍ ഫണ്ട്, യുഎസ് വാല്യൂ ഇക്വിറ്റി ഓഫ്-ഷോര്‍ ഫണ്ട്, എംഎസ്സിഐ ഇന്ത്യ ഡൊമസ്റ്റിക് & വേള്‍ഡ് ഹെല്‍ത്ത് കെയര്‍ 45 ഇന്‍ഡക്സ് ഫണ്ട് എന്നിവയാണ് പദ്ധതികള്‍. സെബിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന്, പിപിഎഫ്എഎസ് മ്യൂച്വല്‍ ഫണ്ട്, ഡിഎസ്പി മ്യൂച്വല്‍ ഫണ്ട്, എഡല്‍വീസ് മ്യൂച്വല്‍ ഫണ്ട് എന്നിവയുള്‍പ്പെടെ നിരവധി ഫണ്ട് ഹൗസുകള്‍ അന്താരാഷ്ട്ര ഉത്തരവുകളോടെ ചില സ്‌കീമുകളിലേക്ക് പണം സ്വീകരിക്കുന്നത് നിര്‍ത്തിയിരുന്നു. സെബി മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് വിദേശ സെക്യൂരിറ്റികളിലും ഫണ്ടുകളിലും നിക്ഷേപിക്കുന്നതിനുള്ള പരിധി 7 ബില്യണ്‍ ഡോളറും വിദേശ ഇടിഎഫുകളിലെ നിക്ഷേപത്തിന് 1 ബില്യണ്‍ ഡോളറും ആക്കി നിശ്ചയിച്ചിരുന്നു.