18 Jun 2022 6:17 AM GMT
Summary
സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയെ ചൂണ്ടിക്കാട്ടി കേരളം ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്ന ആര്‍ബിഐ ലേഖനത്തിന് സമ്മിശ്ര പ്രതികരണം. കേരളം, പഞ്ചാബ്, ബീഹാര്‍, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളെ പറ്റിയാണ് ലേഖനത്തിലുള്ളത്. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്രയുടെ നിര്‍ദേശ പ്രകാരം സാമ്പത്തിക വിദഗ്ധരുടെ സംഘം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ലേഖനം. ഈ സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ വരുമാനം കുറവാണെന്നും അനാവശ്യകാര്യങ്ങള്‍ക്ക് പണം ചെലവഴിക്കുന്നത് ഒഴിവാക്കണെന്നും ലേഖനത്തിലൂടെ ആര്‍ബിഐ നിര്‍ദ്ദേശിക്കുന്നു. ഈ സംസ്ഥാനങ്ങളുടെ […]
സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയെ ചൂണ്ടിക്കാട്ടി കേരളം ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്ന ആര്‍ബിഐ ലേഖനത്തിന് സമ്മിശ്ര പ്രതികരണം. കേരളം, പഞ്ചാബ്, ബീഹാര്‍, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളെ പറ്റിയാണ് ലേഖനത്തിലുള്ളത്. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്രയുടെ നിര്‍ദേശ പ്രകാരം സാമ്പത്തിക വിദഗ്ധരുടെ സംഘം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ലേഖനം. ഈ സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ വരുമാനം കുറവാണെന്നും അനാവശ്യകാര്യങ്ങള്‍ക്ക് പണം ചെലവഴിക്കുന്നത് ഒഴിവാക്കണെന്നും ലേഖനത്തിലൂടെ ആര്‍ബിഐ നിര്‍ദ്ദേശിക്കുന്നു. ഈ സംസ്ഥാനങ്ങളുടെ കടത്തിന്റെ വളര്‍ച്ച കഴിഞ്ഞ അഞ്ച് വര്‍ഷമായി അവരുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഎസ്ഡിപി) വളര്‍ച്ചയെ മറികടന്നിരിക്കുയാണെന്നും പഠനത്തില്‍ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏതാനും സംസ്ഥാനങ്ങളില്‍ പഴയ പെന്‍ഷന്‍ പദ്ധതികള്‍ പുനരാരംഭിച്ചത്, അര്‍ഹമല്ലാത്ത സൗജന്യങ്ങള്‍ക്കുള്ള ചെലവില്‍ വന്ന വര്‍ധനവ്, അപ്രതീക്ഷിതമായുള്ള ബാധ്യതകളുടെ വര്‍ധനവ് എന്നീ കാര്യങ്ങളില്‍ തന്ത്രപരമായ തിരുത്തല്‍ നടപടികള്‍ വേണമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൻറെ ബാധ്യതകൾ
സംസ്ഥാനങ്ങള്‍ക്ക് നികുതി ഇനത്തിലുള്ള വരവ് കുറയുന്നതും ചെലവിലെ വര്‍ധനയും ഒപ്പം സബ്‌സിഡി സംബന്ധിച്ച ബാധ്യതകളും കടക്കെണിയിലേക്ക് നയിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജിഎസ്ടി നഷ്ടപരിഹാരത്തുക 5,693 കോടി രൂപ കേന്ദ്രം അനുവദിച്ചതു കൊണ്ടാണ് ഈ മാസം ശമ്പളവും പെന്‍ഷനും ക്ഷേമപെന്‍ഷനും തടസം കൂടാതെ വിതരണം ചെയ്യാന്‍ സര്‍ക്കാരിനു കഴിഞ്ഞത്. കേന്ദ്ര സര്‍ക്കാരുമായുള്ള നീണ്ട അഭിപ്രായ ഭിന്നതയ്‌ക്കൊടുവില്‍ കഴിഞ്ഞ മാസം അവസാനമാണ് സംസ്ഥാന സര്‍ക്കാര്‍ 1,500 കോടി രൂപ കടമെടുത്തത്. ആര്‍ബിഐയുടെ ഇകുബേര്‍ പോര്‍ട്ടല്‍ വഴി നടന്ന ലേലത്തില്‍ 7.85% പലിശയ്ക്കായിരുന്നു കടമെടുക്കല്‍. പന്ത്രണ്ട് വര്‍ഷം കൊണ്ടാണ് ഈ തുക തിരിച്ചടയ്‌ക്കേണ്ടത്. മുന്‍പ് ശരാശരി 6.5 ശതമാനത്തിനു ലഭിച്ചിരുന്ന വികസന വായ്പ, റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് 7.5% കടന്നത്. ലേലത്തില്‍ പങ്കെടുത്ത 11 സംസ്ഥാനങ്ങള്‍ക്കും 7.5 ശതമാനത്തിനു മേല്‍ പലിശയ്ക്കാണ് വായ്പ ലഭിച്ചത്.
കിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ജാമ്യത്തില്‍ എടുത്ത വായ്പ സംസ്ഥാന സര്‍ക്കാരിന്റെ കടമെടുക്കല്‍ പരിധിയില്‍ നിന്നു വെട്ടിക്കുറയ്ക്കുമെന്ന കേന്ദ്ര നിലപാടാണ് ഈ സാമ്പത്തിക വര്‍ഷം ആരംഭിച്ച് 2 മാസത്തോളം കടമെടുക്കല്‍ വൈകിപ്പിച്ചത്. കേരളത്തിന്റെ അഭ്യര്‍ഥന കണക്കിലെടുത്തു തല്‍ക്കാലം 5,000 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം രണ്ടാഴ്ച മുന്‍പ് അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു ഇന്നലത്തെ കടമെടുപ്പ്. ജിഎസ്ടി നഷ്ടപരിഹാരത്തുക കൂടി കേന്ദ്രം അനുവദിച്ചതിനാല്‍ ഈ മാസം ശമ്പളവും പെന്‍ഷനും ക്ഷേമ പെന്‍ഷനും തടസ്സം കൂടാതെ വിതരണം ചെയ്യാന്‍ സര്‍ക്കാരിനു കഴിയും.
സിഎജി റിപ്പോര്‍ട്ട് വന്നത് മൂന്ന് മാസം മുന്‍പ്
കേരളത്തിന്റെ കടം ജിഎസ്ഡിപിയുടെ 40 ശതമാനമായി വളരുന്നുവെന്ന് മാര്‍ച്ചില്‍ സിഎജി റിപ്പോര്‍ട്ട് വന്നിരുന്നു. 97,616.83 കോടി രൂപ റവന്യൂ വരുമാനവും 41,267.66 കോടി രൂപ മൂലധന വരവുമുള്‍പ്പെടെ 1,38,884.49 കോടി രൂപയാണ് ആകെ വരവ്. സംസ്ഥാന സര്‍ക്കാരിന്റെ കടബാധ്യതകള്‍ 2020-21ല്‍ ജിഎസ്ഡിപിയുടെ 39.87 ശതമാനമായി ഉയര്‍ന്നതായി നിയമസഭയില്‍ അവതരിപ്പിച്ച കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) വാര്‍ഷിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷത്തെ കടവും മറ്റ് ബാധ്യതകളും 3,02,620.01 കോടി രൂപയാണ്. ജിഎസ്ടി നഷ്ടപരിഹാരത്തിലെ കുറവ് നികത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സൗകര്യമൊരുക്കിയ ബാക്ക്-ടു-ബാക്ക് വായ്പയായി ലഭിച്ച 5,766 കോടി രൂപ ഇതില്‍ ഉള്‍പ്പെടുന്നില്ല. 2003ലെ ഫിസ്‌കല്‍ റെസ്പോണ്‍സിബിലിറ്റി ആക്റ്റും 2020ലെ ഫിസ്‌കല്‍ റെസ്പോണ്‍സിബിലിറ്റി (രണ്ടാം ഭേദഗതി) ഓര്‍ഡിനന്‍സും സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യതകള്‍ ജിഎസ്ഡിപിയുടെ 29.67% ആയി കുറയ്ക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു.
റവന്യൂ കമ്മി, ധനക്കമ്മി, കടബാധ്യത എന്നിവയുടെ ശതമാനം ആക്ടിലും ചട്ടങ്ങളിലും നിശ്ചയിച്ചിട്ടുള്ള ലക്ഷ്യത്തേക്കാള്‍ കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. റവന്യൂ കമ്മി പൂര്‍ണ്ണമായും ഇല്ലാതാക്കുക, ധനക്കമ്മി ജിഎസ്ഡിപിയുടെ 3% ആയി നിലനിര്‍ത്തുക എന്നിവയായിരുന്നു മറ്റ് ലക്ഷ്യങ്ങള്‍. എന്നാല്‍ ഈ വര്‍ഷത്തെ റവന്യൂ കമ്മിയും ധനക്കമ്മിയും യഥാക്രമം 3.40%, 5.40% ആയിരുന്നു. 97,616.83 കോടി രൂപ റവന്യൂ വരുമാനവും 41,267.66 കോടി രൂപ മൂലധന വരവുമുള്‍പ്പെടെ 1,38,884.49 കോടി രൂപയാണ് ആകെ വരവ്. നികുതി വരുമാനം 59,221.24 കോടി രൂപയും നികുതിയിതര വരുമാനം 7327.31 കോടി രൂപയും ഗ്രാന്റ് ഇന്‍ എയ്ഡ് 31,068.28 കോടി രൂപയും റവന്യൂ വരുമാനത്തില്‍ ഉള്‍പ്പെടുന്നു. 2019-20 ലെ 20,446.95 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 20,028.31 കോടി രൂപയാണ് ജിഎസ്ടി കളക്ഷന്‍, 418.64 കോടി രൂപയുടെ (2.05%) ഇടിവ് രേഖപ്പെടുത്തി.