2 Jun 2022 8:15 AM GMT
Summary
20201-22 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ സിമന്റ് ഉപഭോഗത്തിൽ ക്രമാനുഗതമായ ഉയർച്ചക്ക് കമ്പനികൾ സാക്ഷ്യം വഹിക്കുകയുണ്ടായി. പ്രത്യേകിച്ച് 2022 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഇത് വളരെ ഉയർന്ന തോതിൽ ആയിരുന്നു. എന്നാൽ ശരാശരി ലാഭം ത്രൈമാസ അടിസ്ഥാനത്തിൽ ഏകദേശം ഒരേ പോലെ നിൽക്കുകയും ചെയ്തു. കൽക്കരിക്കും/പെറ്റ് കോക്കിനുo വില കൂടിയെങ്കിലും ഉയർന്ന പ്രവർത്തനക്ഷമതയും നേരത്തെ സ്റ്റോക്ക് ചെയ്തിരുന്ന അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും ഉൽപാദനച്ചെലവ് നേരിയതോതിൽ കുറയ്ക്കാൻ സഹായിച്ചത് മൂലം ഇവിടെ പ്രതിപാദിക്കുന്ന (കവറേജ്) കമ്പനികളുടെ ത്രൈമാസ ലാഭത്തിൽ താരതമ്യ […]
20201-22 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ സിമന്റ് ഉപഭോഗത്തിൽ ക്രമാനുഗതമായ ഉയർച്ചക്ക് കമ്പനികൾ സാക്ഷ്യം വഹിക്കുകയുണ്ടായി. പ്രത്യേകിച്ച് 2022 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഇത് വളരെ ഉയർന്ന തോതിൽ ആയിരുന്നു. എന്നാൽ ശരാശരി ലാഭം ത്രൈമാസ അടിസ്ഥാനത്തിൽ ഏകദേശം ഒരേ പോലെ നിൽക്കുകയും ചെയ്തു. കൽക്കരിക്കും/പെറ്റ് കോക്കിനുo വില കൂടിയെങ്കിലും ഉയർന്ന പ്രവർത്തനക്ഷമതയും നേരത്തെ സ്റ്റോക്ക് ചെയ്തിരുന്ന അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും ഉൽപാദനച്ചെലവ് നേരിയതോതിൽ കുറയ്ക്കാൻ സഹായിച്ചത് മൂലം ഇവിടെ പ്രതിപാദിക്കുന്ന (കവറേജ്) കമ്പനികളുടെ ത്രൈമാസ ലാഭത്തിൽ താരതമ്യ പുരോഗതി ഉണ്ടായിട്ടുണ്ട്.
കവറേജ് കമ്പനികളുടെ ശരാശരി സിമന്റ് ഉത്പാദനം പാദാനുപാദം 16 ശതമാനം വർധിച്ചിട്ടുണ്ടെങ്കിലും മുൻ വർഷത്തിനു തുല്യമായിട്ടാണ് നിൽക്കുന്നത്. ശരാശരി പ്രവർത്തനച്ചെലവ് കഴിഞ്ഞ ത്രൈ മാസത്തേക്കാൾ ഏകദേശം 1.2 ശതമാനം കുറഞ്ഞെങ്കിലും വാർഷിക അടിസ്ഥാനത്തിൽ ഏകദേശം 12 ശതമാനത്തോളം (437/t) ഉയർന്നു. ലാഭമാകട്ടെ ത്രൈമാസാടിസ്ഥാനത്തിൽ ഏകദേശം ഒരേ പോലെ നിൽക്കുകയും വാർഷിക അടിസ്ഥാനത്തിൽ ടണ്ണിന് 275 രൂപ കൂടുകയും ഉണ്ടായി. ഇതുമൂലം മൊത്തം ലാഭത്തിൽ ടണ്ണിന് 100 രൂപയുടെ വർധനവും ഉണ്ടായിട്ടുണ്ട്. ഇങ്ങനെ നേടിയ ലാഭത്തിൽ കുറഞ്ഞ തുകയായ 80 രൂപ എസിസി യും കൂടിയ ലാഭം ആയ 275 രൂപ ജെ കെ ലക്ഷ്മി സിമന്റ് കമ്പനിയുമാണ് നേടിയിട്ടുള്ളത്.
ഇങ്ങനെയൊക്കെയാണെങ്കിലും ത്രൈമാസ അടിസ്ഥാനത്തിൽ നേടിയ മൊത്ത ലാഭത്തിൽ ജെ കെ സിമന്റ് 13 ശതമാനവും ശ്രീ സിമന്റ് 10 ശതമാനവും കുറവു നേരിട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഉൽപ്പാദനചെലവിൽ വന്ന വർദ്ധനവിൽ ഒരു പങ്ക് ഉപഭോക്താക്കൾ വഹിക്കുന്നതിലേക്കായി പല കമ്പനികളും 2022 ഏപ്രിൽ മാസം മുതൽ ഒരു ബാഗിന് ശരാശരി 15 രൂപ വീതം വില വർദ്ധനവ് വരുത്തുകയുണ്ടായി (ഉത്തര സംസ്ഥാനങ്ങളിൽ 20 മുതൽ 25 രൂപ വരെയും ദക്ഷിണ സംസ്ഥാനങ്ങളിൽ 10 മുതൽ 15 രൂപ വരെയും). എന്നാൽ വിലവർദ്ധനവ് മൂലം മെയ് മാസത്തിൽ നേരിട്ടത് പോലെ പ്രധാന കമ്പോളങ്ങളിൽ സിമന്റ് ഉപയോഗം കുറയുന്നതുപോലെയുള്ള തിരിച്ചടികൾ നിരീക്ഷിച്ചു കൊണ്ടിരിക്കേണ്ടതായിട്ടുണ്ട്.
ഇതുകൂടാതെ കൽക്കരി വിലയിൽ വന്ന വർദ്ധനവും കൂടി ഉപഭോക്താക്കളിലേക്ക് പൂർണമായും പകർന്നു നൽകാൻ കഴിയാത്തതിനാൽ ഇത് പരിഹാരമില്ലാത്ത പ്രശ്നമായി അവശേഷിക്കുന്നു. ആയതിനാൽ കവറേജ് സിമന്റ് കമ്പനികൾ തങ്ങളുടെ പ്രതീക്ഷിത മൊത്തലാഭത്തിൽ സാമ്പത്തിക വർഷം 2022-23-ൽ 21 ശതമാനത്തിന്റെയും 2023- 24 വർഷത്തിൽ 13 ശതമാനത്തിന്റെയും കുറവു കണക്കാക്കിയിട്ടുണ്ട്.
കഴിഞ്ഞ മൂന്നു മാസത്തെ ഉപഭോഗത്തിലെ പുരോഗതി ഉത്പാദന വർധനവിനിടയാക്കി. സിമന്റിന്റെ നല്ല സീസൺ ആയ 2022-ന്റെ നാലാം പാദത്തിലെ ക്രമനുഗതമായ ഉപഭോഗ വർദ്ധനവ് മൂലം കമ്പനികൾ മെഷീനുകളുടെ ഉപഭോഗക്ഷമത വർധിപ്പിക്കുകയും കൂടുതൽ വില്പന കൈവരിക്കുകയുംചെയ്തു. ആകെ സിമന്റ് വില്പന നാലാം പാദത്തിൽ 16% വർദ്ധന രേഖപ്പെടുത്തുകയുണ്ടായി.
2022 ജനുവരിയിൽ സിമന്റ് വിലയിൽ നേരിയ വർദ്ധന വരുത്തിയെങ്കിലും ഫെബ്രുവരിയിൽ അത് പിൻവലിച്ചു. എന്നാൽ മാർച്ച് അവസാനം വീണ്ടും വില വർധിപ്പിച്ചു. അങ്ങനെ ത്രൈമാസത്തിൽ ശരാശരി വില ഏകദേശം ഒരേപോലെ നിലനിൽക്കുകയുണ്ടായി.
ഇതുമൂലം കവറേജ് കമ്പനികൾ വിറ്റുവരവിൽ ഏകദേശം 16 ശതമാനം വർദ്ധനവ് ത്രൈമാസത്തിൽ കൈവരിക്കുകയുണ്ടായി.
കമ്പനികളിലെ പ്രവർത്തനക്ഷമത വർദ്ധിക്കുകയും പഴയ വിലകുറഞ്ഞ ഇന്ധനത്തിന്റെയും അസംസ്കൃത വസ്തുക്കളുടെയും ഉപയോഗവും കാരണം ഉൽപ്പാദനചെലവിൽ ടണ്ണിന് 52 രൂപയുടെ കുറവുണ്ടായി (ഏകദേശം 1.2 %). കൂടാതെ സിമന്റ് വിൽപ്പനയിൽ വന്ന വർദ്ധനവ് കാരണം നാലാം പാദത്തിൽ ടണ്ണിനു 100 രൂപ (ഏകദേശം 12%) ക്രമാനുഗതമായ മൊത്ത ലാഭം ഉണ്ടായിട്ടുണ്ട്.
പ്രവർത്തന ക്ഷമതയിൽ കൈവരിച്ചനേട്ടത്താൽ ത്രൈ മാസത്തിലെ മൊത്ത ലാഭം വർധിച്ചെങ്കിലും ഉയർന്ന ഇന്ധനവില മൂലം വാർഷിക അടിസ്ഥാനലാഭത്തിൽ ഇടിവുണ്ടായി.
ഇന്തോനേഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കൽക്കരിക്ക് FY22 Q4-ൽ മാത്രം ടണ്ണിനു ശരാശരി 5 യുഎസ് ഡോളർ (3%) വർദ്ധിച്ച് ടണ്ണിന് 183.5 യുഎസ് ഡോളർ ആകുകയുണ്ടായി. (FY2021 Q4-ൽ ശരാശരി വില 82.7 യുഎസ് ഡോളർ ആയിരുന്നു). ഇതുമൂലം വൈദ്യുതിയുടെയും ഇന്ധനത്തിന്റെയും ചിലവ് ഇക്കാലയളവിൽ ടണ്ണിന് 39 രൂപ (ഏകദേശം 3%) വർധിച്ചിട്ടുണ്ട്.
എന്നാൽ കവറേജ് കമ്പനികളിൽ ഇതിന്റെ ആഘാതം വ്യത്യസ്ത തോതിലാണ് ഉണ്ടായിട്ടുള്ളത്. ഹിഡിൽബർഗ് ഏറ്റവും കൂടിയ 17% രേഖപ്പെടുത്തിയപ്പോൾ ജെ കെ ലക്ഷ്മി സിമന്റ് പഴയ വില കുറഞ്ഞ ഇന്ധനം കൂടുതലായി ഉപയോഗിച്ചിരുന്നതിനാൽ 19% ചിലവ് കുറവായതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അസംസ്കൃത വസ്തുവിന്റെ വിലയിൽ ശരാശരി 35 രൂപ (3.4%) ത്രൈമാസത്തിൽ കുറവുണ്ടായിട്ടുണ്ട്. എന്നാൽ ശരാശരി ലോറി വാടക ഇനത്തിൽ യാതൊരുവിധ വ്യത്യാസവും ഈ മൂന്നു മാസത്തിൽ ഉണ്ടായിട്ടില്ല.
കാഴ്ചപ്പാട്: ലാഭ സാധ്യത 2022- 23-ന്റെ അർദ്ധവാർഷികത്തിലും സമ്മർദ്ദത്തിൽ തന്നെ തുടരുന്നതാണ്. സിമന്റ് ഉപഭോഗം മെയ് മാസത്തിൽ തന്നെ കുറഞ്ഞു തുടങ്ങാം; തുടർന്ന് കാലവർഷത്തിന്റെ വരവും പ്രതീക്ഷിക്കുന്നു. തന്മൂലം 2022 -23-ന്റെ ഒന്നാം പാദത്തിൽ സിമന്റ് വിൽപ്പന കുറയുമെന്ന് കമ്പനികൾ പ്രതീക്ഷിക്കുന്നു. ഇപ്പോൾ തന്നെ ഉയർന്നു നിൽക്കുന്ന കൽക്കരി വില ഇനിയും FY23Q1-ൽ ഉയരുമെന്ന് കമ്പനികൾ കണക്കാക്കുന്നു. സിമന്റ് കമ്പനികൾ 2022 ഏപ്രിൽ മാസത്തിൽ വില കൂട്ടിയെങ്കിലും അത് കൽക്കരിക്കും പെറ്റ് കോക്കിനു ഉണ്ടായ വില വർധനവ് ഉൾക്കൊള്ളാൻ പര്യാപ്തമായിരുന്നില്ല.
ചിലവിൽ ഉണ്ടായ വർദ്ധനവ് അതേപടി ഉപഭോക്താക്കളിലേക്ക് പകർന്നു നൽകാൻ കഴിയുകയില്ല എന്ന പ്രാഥമിക ബുദ്ധിമുട്ട് കമ്പനികൾ മനസ്സിലാക്കുന്നു. കൽക്കരിയുടെ വിലവർധന അനുസരിച്ച് സിമന്റ് വില വർധിപ്പിക്കാൻ കഴിയാത്തതിനാലും സിമന്റ് വിൽപ്പനയിൽ ഇടിവു സംഭവിക്കുന്നതിന്നാലും ത്രൈമാസ അടിസ്ഥാനത്തിൽ സിമന്റിന്റെ ലാഭം കുറയും എന്ന് കണക്കാക്കുന്നു.
അറിയിപ്പ്
പ്രധാന സിമന്റ് കമ്പനികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക. https://media.myfinpoint.com/wp-content/uploads/2022/06/02184331/Cement-4QFY22-Results-Review-Centrum-01062022.pdf