31 May 2022 1:03 AM GMT
Summary
മുബൈ: അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മഹീന്ദ്രയുടെ ഇലക്ട്രിക് എക്‌സ്‌യുവി 300 വിപണിയിലെത്തുമെന്ന് എം ആന്‍ഡ് എം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് ജെജുരിക്കര്‍ പറഞ്ഞു. ഓഗസ്റ്റ് 15 ന് 'ബോണ്‍ ഇലക്ട്രിക് വിഷന്‍' എന്ന ഇലക്ട്രിക് വാഹന ബിസിനസ്സ് അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കാവുന്ന മോഡുലാര്‍ ഇലക്ട്രിക് ഡ്രൈവ് മാട്രിക്‌സ് (MEB) ഘടകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് വോക്‌സ് വാഗനുമായി മഹീന്ദ്ര സഹകരണത്തിലേര്‍പ്പെട്ടിരുന്നു. ഇതിലൂടെ വൈദ്യുതീകരിച്ച വാഹനങ്ങളുടെ പോര്‍ട്ട്ഫോളിയോ വേഗത്തിലും ചെലവ് കുറഞ്ഞും നിര്‍മ്മിക്കാന്‍ സാധിക്കുന്നു. […]
മുബൈ: അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മഹീന്ദ്രയുടെ ഇലക്ട്രിക് എക്‌സ്‌യുവി 300 വിപണിയിലെത്തുമെന്ന് എം ആന്‍ഡ് എം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് ജെജുരിക്കര്‍ പറഞ്ഞു. ഓഗസ്റ്റ് 15 ന് 'ബോണ്‍ ഇലക്ട്രിക് വിഷന്‍' എന്ന ഇലക്ട്രിക് വാഹന ബിസിനസ്സ് അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.
ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കാവുന്ന മോഡുലാര്‍ ഇലക്ട്രിക് ഡ്രൈവ് മാട്രിക്‌സ് (MEB) ഘടകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് വോക്‌സ് വാഗനുമായി മഹീന്ദ്ര സഹകരണത്തിലേര്‍പ്പെട്ടിരുന്നു. ഇതിലൂടെ വൈദ്യുതീകരിച്ച വാഹനങ്ങളുടെ പോര്‍ട്ട്ഫോളിയോ വേഗത്തിലും ചെലവ് കുറഞ്ഞും നിര്‍മ്മിക്കാന്‍ സാധിക്കുന്നു. 4.2 മീറ്റര്‍ നീളമുള്ള വാഹനമായിരിക്കും ഇലക്ട്രിക് എക്‌സ്‌യുവി 300. 2027 ഓടെ 13 എസ്യുവികള്‍ പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്. ഇവയില്‍ എട്ടെണ്ണം ഇലക്ട്രിക് എസ്യുവികളാവും. എക്‌സ് യുവി 700 വിപണിയിലെത്താന്‍ 18 മുതല്‍ 24 മാസം വരെ സമയമെടുത്തിട്ടും 10 മുതല്‍ 12 ശതമാനം വരെ മാത്രമാണ് ഓര്‍ഡറുകള്‍ കാന്‍സല്‍ ചെയ്തിട്ടുള്ളുവെന്നും ജെജുരിക്കര്‍ വ്യക്തമാക്കി. "
"എക്‌സ് യുവി 700 വന്‍ വിജയമാണ്. പ്രതിമാസം 5,000 വാഹനങ്ങളേ നിര്‍മ്മിക്കുന്നുള്ളുവെങ്കിലും ഞങ്ങള്‍ക്ക് പ്രതിമാസം 9,000-10,000 യൂണിറ്റുകളുടെ ബുക്കിംഗ് ലഭിക്കുന്നുണ്ട്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്രോതസ്സുകള്‍ വൈവിധ്യവത്കരിച്ചതിനാല്‍ കമ്പനി നേരിട്ടുകൊണ്ടിരിക്കുന്ന ചിപ്പ് ക്ഷാമം കുറഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 2022 മുതല്‍ 2024 വരെയുള്ള ത്രിവത്സര പദ്ധതിക്ക് കീഴില്‍ 17,000 കോടി രൂപയുടെ മൂലധന ചെലവാണ് കമ്പനി ലക്ഷ്യമിടുന്നത്.