30 May 2022 6:05 AM IST
Summary
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പാ പട്ടികയില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര (ബിഒഎം) ഒന്നാമത്. മികച്ച വായ്പാ വളര്‍ച്ചയാണ് ബാങ്ക് കൈവരിച്ചത്. വായ്പയുടെയും, നിക്ഷേപത്തിന്റെയും ശതമാനാടിസ്ഥാനത്തിലുള്ള വളര്‍ച്ചയുടെ കാര്യത്തില്‍ ബിഒഎം മുന്നിട്ട് നില്‍ക്കുന്നു. പൂനെ ആസ്ഥാനമായുള്ള വായ്പാ ദാതാവിന്റെ മാര്‍ച്ചിൽ അവസാനിച്ച മൊത്ത അഡ്വാന്‍സുകളില്‍ 26 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 1,35,240 കോടി രൂപയായിട്ടുണ്ട്. തൊട്ടുപിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും യഥാക്രമം 10.27 ശതമാനവും, 9.66 ശതമാനവും വളര്‍ച്ച […]
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പാ പട്ടികയില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര (ബിഒഎം) ഒന്നാമത്. മികച്ച വായ്പാ വളര്‍ച്ചയാണ് ബാങ്ക് കൈവരിച്ചത്. വായ്പയുടെയും, നിക്ഷേപത്തിന്റെയും ശതമാനാടിസ്ഥാനത്തിലുള്ള വളര്‍ച്ചയുടെ കാര്യത്തില്‍ ബിഒഎം മുന്നിട്ട് നില്‍ക്കുന്നു.
പൂനെ ആസ്ഥാനമായുള്ള വായ്പാ ദാതാവിന്റെ മാര്‍ച്ചിൽ അവസാനിച്ച മൊത്ത അഡ്വാന്‍സുകളില്‍ 26 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 1,35,240 കോടി രൂപയായിട്ടുണ്ട്. തൊട്ടുപിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും യഥാക്രമം 10.27 ശതമാനവും, 9.66 ശതമാനവും വളര്‍ച്ച നേടി. എസ്ബിഐയുടെ മൊത്തം വായ്പകള്‍ 18 മടങ്ങ് വര്‍ധിച്ച് 24,06,761 കോടി രൂപയായപ്പോള്‍, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടേത് അഞ്ചിരട്ടി ഉയര്‍ന്ന് 6,99,269 കോടി രൂപയായി.
സമാനകാലയളവില്‍, നിക്ഷേപ വളര്‍ച്ച 16.26 കോടി രൂപ വര്‍ധിച്ച് മൊത്തം 2,02,294 കോടി രൂപയിലേക്ക് എത്തുകയും ചെയ്തു. തൊട്ട് പിന്നാലെ, യൂണിയന്‍ ബാങ്ക് രണ്ടാം സ്ഥാനത്തെത്തി. 11.99 ശതമാനം വളര്‍ച്ചയോടെ 10,32,102 കോടി രൂപയാണ് നേടിയത്. ഇന്ത്യന്‍ ബാങ്ക് 10 ശതമാനം വര്‍ധിച്ച് 5,84,661 കോടി രൂപയായി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിഒഎമ്മിന്റെ മൊത്തത്തിലുള്ള ബിസിനസ് വളര്‍ച്ച 20 ശതമാനം ഉയര്‍ന്ന് 3,37,534 കോടി രൂപയും, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 11.04 ശതമാനം ഉയര്‍ന്ന് 17,31,371 കോടി രൂപയുമായി
റാം (റീട്ടെയില്‍, അഗ്രികള്‍ച്ചര്‍, എംഎസ്എംഇ) വിഭാഗത്തിന്റെ കാര്യത്തില്‍, ബിഒഎം 18.65 ശതമാനത്തിന്റെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. ഏതാണ്ട് 80,669 കോടി രൂപയാണ് ഈ വിഭാഗത്തില്‍ നേടിയത്.
ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തികൾ (എന്‍പിഎ) 2021 മാര്‍ച്ചിലെ 7.23 ശതമാനത്തില്‍ നിന്ന് ഏകദേശം പകുതിയായി കുറഞ്ഞ് 3.94 ശതമാനമായി. സമാനമായി, അറ്റ എന്‍പിഎകള്‍ 2021 മാര്‍ച്ചിലെ 2.48 ശതമാനത്തില്‍ നിന്ന് 0.97 ശതമാനമായി കുറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ അറ്റാദായം, 2021 സാമ്പത്തിക വര്‍ഷത്തിലെ 550 കോടിയില്‍ നിന്ന്, ഇരട്ടിയായി. 1,152 കോടി രൂപയാണ് ഈയിനത്തിൽ നേടിയത്.
ഈ സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായത്തില്‍ 25-30 ശതമാനം വളര്‍ച്ചയാണ് ബാങ്ക് ലക്ഷ്യമിടുന്നത്. അറ്റ പലിശ വരുമാനത്തിലെ ആരോഗ്യകരമായ വളര്‍ച്ചയും, നിഷ്ക്രിയ ആസ്തികളുടെ കുറവും സഹായകമാകുമെന്ന് വിലയിരുത്തുന്നു.