Summary
ആഗോള താപനം രാഷ്ട്രങ്ങളെ വലയ്ക്കുന്ന പശ്ചാത്തലത്തിൽ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡ് പ്രസാരണം കുറയ്ക്കുന്നതിന്റെ ഭാഗമായി 2022 അവസാനത്തോടെ ഫോസിൽ ഇന്ധനങ്ങൾക്ക് വേണ്ടിയുള്ള ധനസഹായം നിർത്തുമെന്ന് G7 പ്രഖ്യാപനം. കഴിഞ്ഞ വർഷം ഗ്ലാസ്‌ഗോയിൽ നടന്ന COP26 കാലാവസ്ഥാ ഉച്ചകോടിയിൽ ഏകദേശം 20 രാജ്യങ്ങൾ അംഗീകരിച്ച പ്രതിബദ്ധതകളുടെ ഒരു പരമ്പരയുടെ ഭാഗമാണ് അന്താരാഷ്ട്ര ഫോസിൽ ഇന്ധന ഊർജ മേഖലയ്ക്കുള്ള സബ്‌സിഡികൾ അവസാനിപ്പിക്കുന്നത്. ഏഴു സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ G7 ക്ലബ്ബിലെ ആറ് രാജ്യങ്ങളായ ബ്രിട്ടൻ, കാനഡ, ജർമ്മനി, ഫ്രാൻസ്, […]
ആഗോള താപനം രാഷ്ട്രങ്ങളെ വലയ്ക്കുന്ന പശ്ചാത്തലത്തിൽ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡ് പ്രസാരണം കുറയ്ക്കുന്നതിന്റെ ഭാഗമായി 2022 അവസാനത്തോടെ ഫോസിൽ ഇന്ധനങ്ങൾക്ക് വേണ്ടിയുള്ള ധനസഹായം നിർത്തുമെന്ന് G7 പ്രഖ്യാപനം.
കഴിഞ്ഞ വർഷം ഗ്ലാസ്‌ഗോയിൽ നടന്ന COP26 കാലാവസ്ഥാ ഉച്ചകോടിയിൽ ഏകദേശം 20 രാജ്യങ്ങൾ അംഗീകരിച്ച പ്രതിബദ്ധതകളുടെ ഒരു പരമ്പരയുടെ ഭാഗമാണ് അന്താരാഷ്ട്ര ഫോസിൽ ഇന്ധന ഊർജ മേഖലയ്ക്കുള്ള സബ്‌സിഡികൾ അവസാനിപ്പിക്കുന്നത്.
ഏഴു സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ G7 ക്ലബ്ബിലെ ആറ് രാജ്യങ്ങളായ ബ്രിട്ടൻ, കാനഡ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നിവരാണ് ഈ തീരുമാനത്തിൽ ഒപ്പിട്ടിരുന്നത്. എന്നാൽ, പ്രധാന ഷെയർ ഹോൾഡറായ ജപ്പാൻ അന്ന് അത് എതിർത്തിരുന്നു.
ബെർലിനിൽ വെള്ളിയാഴ്ച നടന്ന G7 രാജ്യങ്ങളുടെ ചർച്ചയിൽ ജപ്പാനും ഈ തീരുമാനത്തെ അംഗീകരിക്കുന്നതായി അറിയിച്ചു.
"ഫോസിൽ ഇന്ധനങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ധനസഹായം നൽകുന്ന ജപ്പാൻ വിദേശ ഫോസിൽ ഇന്ധന ധനസഹായം അവസാനിപ്പിക്കുന്നതിനുള്ള തീരുമാനത്തിൽ മറ്റ് രാജ്യങ്ങളുമായി ചേർന്നത് നല്ലതാണ്," എന്ന് പരിസ്ഥിതി വിദഗ്‌ദ്ധ ഗ്രൂപ്പ് ആയ (think tank) E3G യുടെ സീനിയർ അസോസിയേറ്റ് ആൽഡൻ മേയർ പറഞ്ഞു.
റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തെച്ചൊല്ലി വൈദ്യുതി വിപണിയിൽ കനത്ത പിരിമുറുക്കം ഉണ്ടായിട്ടും 2035-ഓടെ തങ്ങളുടെ വൈദ്യുതി മേഖലകളിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം വലിയ തോതിൽ അവസാനിപ്പിക്കുമെന്ന് ചർച്ചയിൽ G7 മന്ത്രിമാർ വ്യക്തമാക്കി.
2035-ഓടെ പ്രധാനമായും ഡീകാർബണൈസ്ഡ് ഇലക്‌ട്രിസിറ്റി മേഖലകൾ കൈവരിക്കുക എന്ന ലക്ഷ്യത്തിലും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നു അവർ ചൂണ്ടിക്കാട്ടി.