25 May 2022 11:58 PM GMT
Summary
കാറോ, ബൈക്കോ വാങ്ങാന്‍ ആലോചനയുണ്ടോ? എങ്കില്‍ നിങ്ങളുടെ ചെലവ് കൂടും. കാരണം, ജൂണ്‍ 1 മുതല്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി പ്രീമിയത്തില്‍ വര്‍ധന വരുത്താന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ ശുപാര്‍ശയോടെ ദേശീയ പാത അതോറിറ്റി തീരുമാനിച്ചു. ഇതനുസരിച്ച് അടുത്തമാസം ആദ്യം മുതല്‍ പ്രീമിയത്തില്‍ വര്‍ധനയുണ്ടാകും. മൂന്ന് വര്‍ഷത്തിനിടെ ഇത് ആദ്യമായിട്ടാണ് തേര്‍ഡ് പാര്‍ട്ടി പ്രീമിയം വര്‍ധിപ്പിക്കുന്നത്. നിരക്ക് വര്‍ധന സംബന്ധിച്ച് വിശദ വിവരങ്ങള്‍ ദേശീയ പാത അതോറിറ്റി പുറത്ത് വിട്ടു. ഇതനുസരിച്ച് 150 സിസി യ്ക്ക് മുകളിലുള്ള […]
കാറോ, ബൈക്കോ വാങ്ങാന്‍ ആലോചനയുണ്ടോ? എങ്കില്‍ നിങ്ങളുടെ ചെലവ് കൂടും. കാരണം, ജൂണ്‍ 1 മുതല്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി പ്രീമിയത്തില്‍ വര്‍ധന വരുത്താന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ ശുപാര്‍ശയോടെ ദേശീയ പാത അതോറിറ്റി തീരുമാനിച്ചു. ഇതനുസരിച്ച് അടുത്തമാസം ആദ്യം മുതല്‍ പ്രീമിയത്തില്‍ വര്‍ധനയുണ്ടാകും. മൂന്ന് വര്‍ഷത്തിനിടെ ഇത് ആദ്യമായിട്ടാണ് തേര്‍ഡ് പാര്‍ട്ടി പ്രീമിയം വര്‍ധിപ്പിക്കുന്നത്. നിരക്ക് വര്‍ധന സംബന്ധിച്ച് വിശദ വിവരങ്ങള്‍ ദേശീയ പാത അതോറിറ്റി പുറത്ത് വിട്ടു. ഇതനുസരിച്ച് 150 സിസി യ്ക്ക് മുകളിലുള്ള ടൂവീലറുകളുടെ പ്രീമിയത്തില്‍ 15 ശതമാനം വര്‍ധനയുണ്ടാകും. 150 മുതല്‍ 350 സിസി വരെ 1,366 രൂപയാണ് പ്രീമിയം വരിക. അതിന് മുകളില്‍ 2,804 രൂപയാകും.
ചെറുകാർ
1000 മുതല്‍ 1500 സിസി വരെയുള്ള സ്വകാര്യ കാറുകളുടെ പ്രീമിയത്തില്‍ 6 ശതമാനം വര്‍ധനയുണ്ടാകും. പ്രീമിയം തുക 3,221 ല്‍ നിന്ന് 3,416 രൂപയായി ഉയരും. 1500 സിസിക്ക് മുകളിലാണ് കാറെങ്കില്‍ നിലവിലെ 7897 ല്‍ നിന്ന് 7890 ആയി കുറയും. അതേസമയം പുതിയ സ്വകാര്യ കാറുകളുടെ പ്രീമിയത്തില്‍ 23 ശതമാനം അധികം നല്‍കേണ്ടി വരും. 1000 സിസി വരെയുള്ള വാഹനങ്ങള്‍ക്ക് മൂന്ന് വര്‍ഷ കാലാവധിയിലാണ് ഈ വര്‍ധന.
ഇലക്ട്രിക് കാർ
ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് പ്രീമിയത്തില്‍ 7.5 ശതമാനം ഇളവുണ്ട്. 30 കിലോവാട്ട് വരെയുള്ള സ്വകാര്യ ഇലക്ട്രിക് കാറുകള്‍ക്ക് 1,780 രൂപയാണ് പ്രീമിയം. അതിന് മുകളില്‍ 2,904 രൂപയും.
വാണിജ്യ വാഹനം
12000- 20,000 കിലോ ഗ്രാമിന് മുകളില്‍ ശേഷിയുള്ള വാണിജ്യ വാഹനങ്ങളുടെ നിരക്ക് നിലവിലെ 33,414 ല്‍ നിന്നും 35,313 ആയി ഉയരും. 40000 കിലോഗ്രാമിന് മുകളിലാണെങ്കില്‍ അത് 41,561 ല്‍ നിന്നും 44,242 ലേക്കാവും ഉയരുക. വാഹനങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. ഇവിടെ ഓണ്‍ ഡാമേജിനൊഴികെയുള്ള കവറേജാണ് ലഭിക്കുക.