26 May 2022 4:17 AM GMT
Summary
ഡെല്‍ഹി : ഇപിഎഫ് (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്) ശമ്പള പരിധി 21,000 രൂപയായി ഉയര്‍ത്തണമെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) ഉന്നതാധികാര കമ്മറ്റിയില്‍ നിന്നും ശുപാര്‍ശയുണ്ടെന്ന് സൂചന. ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ഇപിഎഫ്ഒ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ശമ്പള പരിധി 25,000 രൂപ വരെയായി ഉയര്‍ത്തണമെന്ന് തൊഴിലാളി സംഘടനകള്‍ ഏതാനും ആഴ്ച്ച മുന്‍പ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ കേന്ദ്ര ട്രസ്റ്റ് ബോര്‍ഡ് യോഗത്തിലാണ് സംഘടനകള്‍ ആവശ്യം മുന്നോട്ട് വെച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ […]
ഡെല്‍ഹി : ഇപിഎഫ് (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്) ശമ്പള പരിധി 21,000 രൂപയായി ഉയര്‍ത്തണമെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) ഉന്നതാധികാര കമ്മറ്റിയില്‍ നിന്നും ശുപാര്‍ശയുണ്ടെന്ന് സൂചന. ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ഇപിഎഫ്ഒ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ശമ്പള പരിധി 25,000 രൂപ വരെയായി ഉയര്‍ത്തണമെന്ന് തൊഴിലാളി സംഘടനകള്‍ ഏതാനും ആഴ്ച്ച മുന്‍പ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ കേന്ദ്ര ട്രസ്റ്റ് ബോര്‍ഡ് യോഗത്തിലാണ് സംഘടനകള്‍ ആവശ്യം മുന്നോട്ട് വെച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പ്രതികരണം വന്നിട്ടില്ല.
ഇപ്പോള്‍ 15,000 രൂപയാണ് പ്രതിമാസ ശമ്പള പരിധി. ഇക്കാര്യം സംബന്ധിച്ച് 2014ല്‍ ഭേദഗതി വന്നതിന് പിന്നാലെ 15,000ല്‍ കൂടുതല്‍ ശമ്പളമുള്ളവരെ പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ത്തിരുന്നില്ല. ഇതിനിടയില്‍ പെന്‍ഷന്‍ സംംബന്ധിച്ച വിശദമായ പഠനം നടത്താന്‍ അഡ്‌ഹോക്ക് സമിതിയെ നിയോഗിച്ചിരുന്നു. സമിതിയ്ക്കും ശമ്പള പരിധി ഉയര്‍ത്തുന്നതിനോട് യോജിപ്പാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും ഇതില്‍ സത്യമില്ലെന്ന് ഇപിഎഫ്ഒ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ശമ്പള പരിധി 21,000 രൂപയാക്കി ഉയര്‍ത്തിയാല്‍ ഏകദേശം 7.5 ലക്ഷം ജീവനക്കാരാണ് ഇപിഎഫ് പരിധിയിലേക്ക് എത്തുക.
2022 ജനുവരിയില്‍ മൊത്തം 15.29 ലക്ഷം വരിക്കാരെ എംപ്ലോയിമെന്റ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനെസേഷന്‍ (ഇപിഎഫ്ഒ) ചേര്‍ത്തു. 2021 ഡിസംബറിലെ 12.60 ലക്ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 21 ശതമാനത്തിലധികം വര്‍ധനവാണിത്. ജനുവരിയില്‍ ചേര്‍ത്ത 15.29 ലക്ഷം മൊത്തം വരിക്കാരില്‍ 8.64 ലക്ഷം പുതിയ അംഗങ്ങള്‍ 1952-ലെ ഇപിഎഫ് ആന്‍ഡ് എംപി ആക്ടിന്റെ സാമൂഹിക സുരക്ഷാ പരിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ പ്രസാതാവനയില്‍ പറയുന്നു. ഏകദേശം 6.65 ലക്ഷം മൊത്തം വരിക്കാര്‍ പദ്ധതിയില്‍ നിന്നും പുറത്തായിരുന്നു. എന്നാല്‍ ആകെ തുക പിന്‍വലിക്കുന്നതിന് പകരം അവര്‍ അംഗത്വം തുടര്‍ന്ന് കൊണ്ട് ഇപിഎഫ്ഒയില്‍ വീണ്ടും ചേര്‍ന്നു.
2021 ജൂലൈ മുതല്‍ പുറത്താവുന്ന അംഗങ്ങളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്ന പ്രവണതയും പേറോള്‍ ഡാറ്റയില്‍ പ്രതിഫലിക്കുന്നു. 2022 ജനുവരിയിലാണ്, 6.90 ലക്ഷം പുതിയ അം?ഗങ്ങളുള്‍പ്പെടെ, ഏറ്റവും കൂടുതല്‍ ആളുകള്‍ പദ്ധതിയില്‍ ചേര്‍ന്നതായി രേഖപ്പെടുത്തിയത്. 18-25 വയസ്സിനിടയിലുള്ളവരാണ്, ഈ മാസം ചേര്‍ത്ത മൊത്തം വരിക്കാരുടെ 45.11 ശതമാനം പേര്‍. 29-35 വയസ്സിനിടയിലുള്ള 3.23 ലക്ഷം പേരും പദ്ധതിയില്‍ ചേര്‍ന്നു.