image

20 May 2022 8:10 AM IST

Stock Market Updates

ഇമുദ്ര ഐപിഒ: ആങ്കര്‍ നിക്ഷേപകരില്‍ നിന്നും 124 കോടി രൂപ സമാഹരിച്ചു

Suresh Varghese

ഇമുദ്ര ഐപിഒ: ആങ്കര്‍ നിക്ഷേപകരില്‍ നിന്നും 124 കോടി രൂപ സമാഹരിച്ചു
X

Summary

ഡെല്‍ഹി: ഡിജിറ്റല്‍ സിഗ്നേച്ചര്‍ (ഡിജിറ്റല്‍ ഒപ്പ്) സേവനം നല്‍കുന്ന ഇമുദ്ര ആങ്കര്‍ നിക്ഷേപകരില്‍ നിന്നായി 124 കോടി രൂപ സമാഹരിച്ചു. കമ്പനിയുടെ ഐപിഒ ഇന്നാണ് ആരംഭിക്കുന്നത്. ആങ്കര്‍ നിക്ഷേപകര്‍ക്കായി 256 രൂപ വിലയുള്ള  48,37,336 ഓഹരികളാണ് നീക്കിവെച്ചിരുന്നത്. അതില്‍ നിന്നുമാണ് 123.83 കോടി രൂപയാണ് സമാഹരിച്ചത്. ആദിത്യ ബിര്‍ള സണ്‍ലൈഫ് മ്യൂച്വല്‍ ഫണ്ട്, മോത്തിലാല്‍ ഒസ്വാള്‍ മ്യൂച്വല്‍ഫണ്ട്, നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട്, എസ്ബിഐ മ്യൂച്വല്‍ഫണ്ട്, ബെയറിംഗ് പ്രൈവറ്റ് ഇക്വിറ്റി ഇന്ത്യ, ഹോണ്‍ബില്‍ ഓര്‍ക്കിഡ് ഇന്ത്യ ഫണ്ട്.


ഡെല്‍ഹി: ഡിജിറ്റല്‍ സിഗ്നേച്ചര്‍ (ഡിജിറ്റല്‍ ഒപ്പ്) സേവനം നല്‍കുന്ന ഇമുദ്ര ആങ്കര്‍ നിക്ഷേപകരില്‍ നിന്നായി 124 കോടി രൂപ സമാഹരിച്ചു. കമ്പനിയുടെ ഐപിഒ ഇന്നാണ് ആരംഭിക്കുന്നത്.
ആങ്കര്‍ നിക്ഷേപകര്‍ക്കായി 256 രൂപ വിലയുള്ള 48,37,336 ഓഹരികളാണ് നീക്കിവെച്ചിരുന്നത്. അതില്‍ നിന്നുമാണ് 123.83 കോടി രൂപയാണ് സമാഹരിച്ചത്. ആദിത്യ ബിര്‍ള സണ്‍ലൈഫ് മ്യൂച്വല്‍ ഫണ്ട്, മോത്തിലാല്‍ ഒസ്വാള്‍ മ്യൂച്വല്‍ഫണ്ട്, നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട്, എസ്ബിഐ മ്യൂച്വല്‍ഫണ്ട്, ബെയറിംഗ് പ്രൈവറ്റ് ഇക്വിറ്റി ഇന്ത്യ, ഹോണ്‍ബില്‍ ഓര്‍ക്കിഡ് ഇന്ത്യ ഫണ്ട്, പൈന്‍ബ്രിഡ്ജ് ഇന്ത്യ ഇക്വിറ്റി ഫണ്ട്, അബാക്കസ് ഗ്രോത് ഫണ്ട് തുടങ്ങിയവരായിരുന്നു ആങ്കര്‍ നിക്ഷേപകര്‍.
കമ്പനി ഫ്രെഷ് ഇഷ്യുവിന്റെ സൈസ് 200 കോടി രൂപയില്‍ നിന്നും 161 കോടി രൂപയായി കുറച്ചിരുന്നു. നിലവിലുള്ള പ്രമോട്ടര്‍മാരുടെയും, ഓഹരിയുടമകളുടെയും കൈവശമുള്ള 98.35 ലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉണ്ട്. ഓഫര്‍ ഫോര്‍ സെയിലിന്റെ ഭാഗമായി വെങ്കട്ടരാമന്‍ ശ്രീനിവാസന്‍, ടാറവ് എന്നീ പ്രമോട്ടര്‍മാര്‍ യഥാക്രമം 32.89 ലക്ഷം, 45.16 ലക്ഷം ഓഹരികള്‍ വിറ്റഴിച്ചു. കൂടാതെ, കൗശിക് ശ്രീനിവാസന്‍ 5.1 ലക്ഷം ഓഹരികള്‍, ലക്ഷ്മി കൗശിക് 5.04 ലക്ഷം ഓഹരികള്‍, അര്‍വിന്ദ് ശ്രീനിവാസന്‍ 8.81 ലക്ഷം, ഐശ്വര്യ അര്‍വിന്ദ് 1.33 ലക്ഷം ഓഹരികള്‍ എന്നിങ്ങനെ വിറ്റഴിച്ചിരുന്നു. മേയ് 20 മുതല്‍ 24 വരെയുള്ള ഐപിഒയുടെ പ്രൈസ് ബാന്‍ഡ് 243-256 രൂപയാണ്.ഐപിഒയിലൂടെ 412.79 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
പുതിയതായി ഇഷ്യു ചെയ്യുന്ന ഓഹിരകളില്‍ നിന്നുള്ള വരുമാനം കടം തിരിച്ചടവ്, പ്രവര്‍ത്തന മൂലധനത്തിനുള്ള പിന്തുണ, ഉപകരണങ്ങള്‍ വാങ്ങാല്‍, ഇന്ത്യയിലും, വിദേശത്തും ആരംഭിക്കുന്ന ഡേറ്റ സെന്ററുകള്‍ക്കുള്ള ചെലവുകള്‍, ഉത്പന്ന വികസനം, ഇമുദ്ര ഐഎന്‍സിയിലുള്ള നിക്ഷേപം, പൊതുവായ കോര്‍പറേറ്റ് ലക്ഷ്യങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കാനാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നത്.
ഇഷ്യുവിന്റെ പകുതി ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സിനായി നീക്കിവെച്ചിരിക്കുകയാണ്. റീട്ടെയില്‍ നിക്ഷേപകര്‍ക്കായി 35 ശതമാനം, നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സിന് ബാക്കിയുള്ള 15 ശതമാനം എന്നിങ്ങനെയാണ് ഓഹരികള്‍ നീക്കിവെച്ചിരിക്കുന്നത്.
ഐഎഫ്എല്‍ സെക്യൂരിറ്റീസ്, യെസ് സെക്യൂരിറ്റീസ്, ഇന്‍ഡോറിയന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് വപിണിയില്‍ 2020 ല്‍ 36.5 ശതമാനം പങ്കാളിത്തമുണ്ടായിരുന്ന കമ്പനിയുടെ വിപണി പങ്കാളിത്തം 2021 ല്‍ 37.9 ശതമാനമായി ഉയര്‍ന്നു. രാജ്യത്തെ ഏറ്റവും വലിയ ലൈസന്‍സുള്ള സര്‍ട്ടിഫയിംഗ് അതോറിറ്റിയാണ് ഇ മുദ്ര.
കമ്പനികള്‍ക്കും, സംഘടനകള്‍ക്കും ഡിജിറ്റല്‍ സിഗ്നേച്ചര്‍ സേവനങ്ങള്‍ നല്‍കുന്ന പ്രവര്‍ത്തനത്തിലാണ് ഇമുദ്ര ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്‍ഫോസിസ്, ടിസിഎസ്, മാഷ്‌റെക് ബാങ്ക്, ബൗഡ് ടെലികോം, ചോളമണ്ഡലം എംഎസ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി, ഭാര്‍തി ആക്‌സ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി എന്നിവരാണ് കമ്പനിയുടെ ഉപഭോക്താക്കളില്‍ ചിലര്‍.