11 May 2022 4:51 AM GMT
Summary
വൈദ്യുത സ്‌കൂട്ടറുകള്‍ക്ക് (ഇവി സ്‌കൂട്ടര്‍) തീപിടിച്ച് അപകടമുണ്ടാകുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴാണ് ഇവയുടെ ഉടമസ്ഥര്‍ക്ക് വാഹന ഇന്‍ഷുറന്‍സ് പരിരക്ഷ സംബന്ധിച്ച ആശങ്കകളും വര്‍ധിക്കുന്നത്. തീപിടുത്തത്തില്‍ വാഹനം തകര്‍ന്നാല്‍ ഇന്‍ഷുറന്‍സ് നല്‍കാന്‍ കമ്പനികള്‍ മടി കാണിക്കുന്നുവെന്ന് പരാതിയും ഉയരുന്നുണ്ട്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസിയില്‍ തീപിടുത്തം സംബന്ധിച്ച അപകടത്തിന് പരിരക്ഷ ലഭിക്കില്ലെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. തേര്‍ഡ് പാര്‍ട്ടി ലയബിലിറ്റി കവറിനൊപ്പം ഒരു മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്ലാനില്‍ ഓണ്‍ ഡാമേജ് (തനിയെ ഉണ്ടാകുന്ന തകരാര്‍) കൂടി ഉള്‍പ്പെടുന്നുണ്ടെന്നും ഓര്‍ക്കണം. തീപിടുത്തം […]
വൈദ്യുത സ്‌കൂട്ടറുകള്‍ക്ക് (ഇവി സ്‌കൂട്ടര്‍) തീപിടിച്ച് അപകടമുണ്ടാകുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴാണ് ഇവയുടെ ഉടമസ്ഥര്‍ക്ക് വാഹന ഇന്‍ഷുറന്‍സ് പരിരക്ഷ സംബന്ധിച്ച ആശങ്കകളും വര്‍ധിക്കുന്നത്. തീപിടുത്തത്തില്‍ വാഹനം തകര്‍ന്നാല്‍ ഇന്‍ഷുറന്‍സ് നല്‍കാന്‍ കമ്പനികള്‍ മടി കാണിക്കുന്നുവെന്ന് പരാതിയും ഉയരുന്നുണ്ട്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസിയില്‍ തീപിടുത്തം സംബന്ധിച്ച അപകടത്തിന് പരിരക്ഷ ലഭിക്കില്ലെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. തേര്‍ഡ് പാര്‍ട്ടി ലയബിലിറ്റി കവറിനൊപ്പം ഒരു മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്ലാനില്‍ ഓണ്‍ ഡാമേജ് (തനിയെ ഉണ്ടാകുന്ന തകരാര്‍) കൂടി ഉള്‍പ്പെടുന്നുണ്ടെന്നും ഓര്‍ക്കണം.
തീപിടുത്തം എങ്ങനെയുണ്ടായി എന്നതില്‍ 'കുരുങ്ങിയാണ്' പലര്‍ക്കും പരിരക്ഷ ലഭിക്കാതെ പോകുന്നത്. വൈദ്യുതി വാഹനത്തിന്റെ ഏതെങ്കിലും ഭാഗത്തിന് തകരാര്‍ വരുന്നത് മൂലം തീപിടുത്തമുണ്ടായാല്‍ പരിരക്ഷ ലഭിക്കില്ലെന്നാണ് കമ്പനികളുടെ വാദം. ഉദാഹരണത്തിന് കടുത്ത വേനലില്‍ ബാറ്ററിയിലെ ചൂട് കൂടുകയും പൊട്ടിത്തെറി ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. ഇത്തരം അപകടങ്ങളിലും, വാഹനത്തില്‍ ഏതെങ്കിലും തരത്തിലുള്ള രൂപാന്തരം വരുത്തിയതിന് ശേഷവും വരുന്ന അപകടങ്ങള്‍ക്ക് പരിരക്ഷ ലഭിക്കില്ല.
ഡിറ്റാച്ചബിള്‍ ബാറ്ററികള്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറി ഉണ്ടായാലും പരിരക്ഷ ലഭിക്കില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വൈദ്യുത വാഹനങ്ങളിലുണ്ടാകുന്ന അപായസാധ്യത കൃത്യമായി മനസിലാക്കി ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ സംബന്ധിച്ച നിബന്ധനകള്‍ ചിട്ടപ്പെടുത്താന്‍ ഒരു ഒട്ടുമിക്ക കമ്പനികള്‍ക്കും സാധിച്ചിട്ടില്ല. ഇവികള്‍ക്ക് മാത്രമായി ഇന്‍ഷുറസ് സ്‌കീമുകള്‍ ചിട്ടപ്പെടുത്തണമെന്ന് ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും ആവശ്യമുയരുന്നുണ്ട്. രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ വില്‍പന വര്‍ധിച്ച് വരുന്നതിനാല്‍ ഇത്തരം പോളിസി സ്‌കീമുകള്‍ സൃഷ്ടിക്കുവാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉയരും.