10 May 2022 11:15 PM GMT
Summary
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായി (എന്‍ബിഎഫ്സി) സഹകരിച്ച് വായ്പ ലഭ്യമാക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ. എംഎസ്എംഇകളെയും റീട്ടെയില്‍ വ്യാപാരികളേയും ലക്ഷ്യമിട്ടാണ് നീക്കമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാകും പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുകയെന്നും ബാങ്ക് ഇറക്കിയ അറിയിപ്പിലുണ്ട്. യു ഗ്രോ ക്യാപിറ്റല്‍, പൈസാ ലോ എന്നീ എന്‍ബിഎഫ്സികളുമായും എഡല്‍വെയ്സ് ഹൗസിംഗ്, സെന്‍ട്രം ഹൗസിംഗ് ഫിനാന്‍സ് എന്നീ ഭവന വായ്പാ ദാതാക്കളുമായും സഹകരിച്ച് ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ വായ്പാ സേവനം നല്‍കുന്നുണ്ട്. പ്ലാറ്റ്ഫോമിലേക്ക് 10 […]
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായി (എന്‍ബിഎഫ്സി) സഹകരിച്ച് വായ്പ ലഭ്യമാക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ. എംഎസ്എംഇകളെയും റീട്ടെയില്‍ വ്യാപാരികളേയും ലക്ഷ്യമിട്ടാണ് നീക്കമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാകും പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുകയെന്നും ബാങ്ക് ഇറക്കിയ അറിയിപ്പിലുണ്ട്. യു ഗ്രോ ക്യാപിറ്റല്‍, പൈസാ ലോ എന്നീ എന്‍ബിഎഫ്സികളുമായും എഡല്‍വെയ്സ് ഹൗസിംഗ്, സെന്‍ട്രം ഹൗസിംഗ് ഫിനാന്‍സ് എന്നീ ഭവന വായ്പാ ദാതാക്കളുമായും സഹകരിച്ച് ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ വായ്പാ സേവനം നല്‍കുന്നുണ്ട്.
പ്ലാറ്റ്ഫോമിലേക്ക് 10 എന്‍ബിഎഫ്സികളെ എത്തിക്കുന്നത് വഴി രണ്ടു വര്‍ഷം കൊണ്ട് 10,000 കോടി രൂപയുടെ വായ്പ വിതരണം ചെയ്യുവാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ജൂണ്‍ 30 വരെ പലിശ നിരക്കില്‍ ഇളവ് ലഭിക്കും. വായ്പയുമായി ബന്ധപ്പെട്ട പ്രോസസ്സിംഗ് നിരക്കുകളിലും ബാങ്ക് ഇളവ് പ്രഖ്യാപിച്ചിരുന്നു. 1,500 രൂപയും ജിഎസ്ടിയുമാണ് പ്രോസസ്സിംഗ് ഫീസായി ഈടാക്കുക എന്നാണ് അറിയിപ്പ്.
ഐസിഐസിഐ ബാങ്കും
എംഎസ്എംഇ മേഖലയിലെ ഉപഭോക്താക്കള്‍ക്കായി 'ഡിജിറ്റല്‍ സൊല്യൂഷന്‍സ്' ആരംഭിച്ചുവെന്ന് ഐസിഐസിഐ ബാങ്ക് അടുത്തിടെ അറിയിച്ചിരുന്നു. ബാങ്കിന്റെ ഇന്‍സ്റ്റാബിസ് എന്ന ആപ്പ് അപ്ഡേറ്റ് ചെയ്തത് അടുത്തിടെയാണ്. പുതിയ വേര്‍ഷനില്‍ അതിവേഗ ഓവര്‍ ഡ്രാഫ്റ്റ്, സമ്പൂര്‍ണ ഡിജിറ്റല്‍ കറണ്ട് അക്കൗണ്ട് (ആരംഭിക്കുന്നതിന്) എന്നിവയ്ക്കായി പ്രത്യേക ഓപ്ഷനുകളുണ്ട്. വീഡിയോ കെവൈസി വഴി ആപ്പില്‍ അക്കൗണ്ട് സൃഷ്ടിക്കാമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.