image

5 May 2022 10:17 PM GMT

Power

അദാനി പവറിന്റെ അറ്റാദായം 4,645 കോടി രൂപയായി ഉയര്‍ന്നു

MyFin Desk

അദാനി പവറിന്റെ അറ്റാദായം 4,645 കോടി രൂപയായി ഉയര്‍ന്നു
X

Summary

ഡെല്‍ഹി: മാര്‍ച്ച് പാദത്തില്‍ അദാനി പവറിന്റെ കണ്‍സോളിഡ്റ്റഡ് അറ്റാദായം 13.13 കോടി രൂപയില്‍ നിന്ന് 4,645.47 കോടി രൂപയായി ഉയര്‍ന്നു. 2022 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 13,307.92 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6,902.01 കോടി രൂപയായിരുന്നു. 2021-22 സാമ്പത്തിക വര്‍ഷം കമ്പനിയുടെ മൊത്തവരുമാനം 31,686.47 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇത് 28,149.68 കോടി രൂപയായിരുന്നു. രാജ്യത്തുടനീളമുള്ള വിവിധ മേഖലകളിൽ വിശ്വസനീയമായ വൈദ്യുതി ലഭ്യത […]


ഡെല്‍ഹി: മാര്‍ച്ച് പാദത്തില്‍ അദാനി പവറിന്റെ കണ്‍സോളിഡ്റ്റഡ് അറ്റാദായം 13.13 കോടി രൂപയില്‍ നിന്ന് 4,645.47 കോടി രൂപയായി ഉയര്‍ന്നു. 2022 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 13,307.92 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6,902.01 കോടി രൂപയായിരുന്നു.

2021-22 സാമ്പത്തിക വര്‍ഷം കമ്പനിയുടെ മൊത്തവരുമാനം 31,686.47 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇത് 28,149.68 കോടി രൂപയായിരുന്നു.

രാജ്യത്തുടനീളമുള്ള വിവിധ മേഖലകളിൽ വിശ്വസനീയമായ വൈദ്യുതി ലഭ്യത
ഉറപ്പുവരുത്തുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍ണായകമാണെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു.സുസ്ഥിരവും വിലകുറഞ്ഞതുമായ രീതിയില്‍ ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അദാനി ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണ്. ഊര്‍ജ്ജ മൂല്യ ശൃംഖലയിലുടനീളമുള്ള തങ്ങളുടെ വൈവിധ്യമാര്‍ന്ന സാന്നിധ്യം സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് എല്ലായ്‌പ്പോഴും ലഭ്യമാണ്, പ്രത്യേകിച്ച്, ആഗോള ആശങ്കയുടെ സമയങ്ങളില്‍. ഇത് പുരോഗതിയുടെയും, സമൃദ്ധിയുടെയും കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ഏറ്റെടുക്കലുകളും, ഗ്രീന്‍ഫീല്‍ഡ് പ്രോജക്റ്റുകളും മൂല്യവര്‍ദ്ധിത നിക്ഷേപങ്ങളാക്കി മാറ്റുന്നതിനൊപ്പം ഫ്‌ലീറ്റിന്റെ പരമാവധി വിനിയോഗത്തില്‍ തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദാനി പവറിന്റെ മാനേജിംഗ് ഡയറക്ടര്‍ അനില്‍ സര്‍ദാന പറഞ്ഞു. റെഗുലേറ്ററി മേഖലയിലെ സമീപകാല സംഭവവികാസങ്ങള്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അനിശ്ചിതത്വത്തെ ഇല്ലാതാക്കി. ഇത് തങ്ങളുടെ ലിക്വിഡിറ്റി മെച്ചപ്പെടുത്തുന്നതിന് ഗണ്യമായ സംഭാവന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.