28 April 2022 5:39 AM GMT
Summary
ഒട്ടാവ : അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി അധിക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കാനഡ. ഇതോടൊപ്പം കുടിയേറ്റ അനുകൂലമായ മറ്റ് ചില തീരുമാനങ്ങളുമുണ്ട്. കനേഡിയന്‍ എക്സ്പീരിയന്‍സ് ക്ലാസ് (CEC), ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ (FSW), ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് (FST) ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള എക്‌സ്പ്രസ് എന്‍ട്രി നറുക്കെടുപ്പുകള്‍ ജൂലൈ ആദ്യം പുനരാരംഭിക്കുമെന്നും അറിയിപ്പുണ്ട്. കനേഡിയന്‍ ഇമിഗ്രേഷന്‍ മന്ത്രി സീന്‍ ഫ്രേസറാണ് പുതിയ നയം പ്രഖ്യാപിച്ചത്. ഇതോടെ ടെംപററി സ്റ്റാറ്റസ് (താല്‍ക്കാലിക താമസാനുമതി) കാലഹരണപ്പെട്ട അന്താരാഷ്ട്ര ബിരുദധാരികള്‍ക്ക് കാനഡയില്‍ അവരുടെ താമസാനുമതി നീട്ടി കിട്ടും. […]
ഒട്ടാവ : അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി അധിക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കാനഡ. ഇതോടൊപ്പം കുടിയേറ്റ അനുകൂലമായ മറ്റ് ചില തീരുമാനങ്ങളുമുണ്ട്. കനേഡിയന്‍ എക്സ്പീരിയന്‍സ് ക്ലാസ് (CEC), ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ (FSW), ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് (FST) ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള എക്‌സ്പ്രസ് എന്‍ട്രി നറുക്കെടുപ്പുകള്‍ ജൂലൈ ആദ്യം പുനരാരംഭിക്കുമെന്നും അറിയിപ്പുണ്ട്.
കനേഡിയന്‍ ഇമിഗ്രേഷന്‍ മന്ത്രി സീന്‍ ഫ്രേസറാണ് പുതിയ നയം പ്രഖ്യാപിച്ചത്. ഇതോടെ ടെംപററി സ്റ്റാറ്റസ് (താല്‍ക്കാലിക താമസാനുമതി) കാലഹരണപ്പെട്ട അന്താരാഷ്ട്ര ബിരുദധാരികള്‍ക്ക് കാനഡയില്‍ അവരുടെ താമസാനുമതി നീട്ടി കിട്ടും. ഇതോടെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിചയം നേടാനും സ്ഥിരതാമസത്തിനുള്ള (പെര്‍മനെന്റ് റെസിഡന്‍സി) യോഗ്യത നേടാനും വഴിയൊരുങ്ങും.
മാത്രമല്ല ഈ വര്‍ഷം ജനുവരിക്കും ഡിസംബറിനും മധ്യേ ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധി അവസാനിക്കുന്നവര്‍ക്ക് 18 മാസം വരെ സാധുതയുള്ള അധിക ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റിനുള്ള യോഗ്യത ലഭിക്കും. പുതിയ എക്‌സ്പ്രസ് എന്‍ട്രി അപേക്ഷകളില്‍ ഭൂരിഭാഗവും ആറ് മാസത്തിനുള്ളില്‍ പ്രോസസ്സ് ചെയ്യും.
ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) മാനദണ്ഡം അനുസരിച്ച് ഏഴ് മാസം മുതല്‍ 20 മാസം വരെയാണ് നിലവിലെ എക്സ്പ്രസ് എന്‍ട്രി നടപടികള്‍ക്ക് വേണ്ട പ്രോസസ്സിംഗ് സമയം. കാനഡയില്‍ പെര്‍മനെന്റ് റസിഡന്‍സ് ലഭിക്കുന്നതിന് പോയിന്റ് അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമാണ് എക്സ്പ്രസ് എന്‍ട്രി.
കാനഡ പി ആര്‍ വിസ : മെയ് മുതല്‍ അപേക്ഷാ ഫീസില്‍ വര്‍ധന
കാനേഡിയന്‍ പെര്‍മനെന്റ് റെസിഡന്‍സ് വിസ അപേക്ഷാ ഫീസില്‍ അടുത്ത മാസം മുതല്‍ വര്‍ധനവുണ്ടാകും. അപേക്ഷകന്‍ തിരഞ്ഞെടുക്കുന്ന ഇമിഗ്രേഷന്‍ പ്രോഗ്രാമിനെ ആശ്രയിച്ചാണ് ഫീസ് ഈടാക്കുക. ഇക്കണോമിക്ക്, പെര്‍മിറ്റ് ഹോള്‍ഡര്‍, ഫാമിലി ആന്‍ഡ് ഹ്യുമാനിട്ടേറിയന്‍ ക്ലാസ് എന്നിവയ്ക്ക് ഫീസ് വര്‍ധന ബാധകമാകും.
2020ലും പെര്‍മെനെന്റ് റസിഡന്‍സ് വിസയ്ക്കുള്ള അപേക്ഷാ ഫീസ് വര്‍ധിപ്പിച്ചിരുന്നു. അതാത് ഇമിഗ്രേഷന്‍ പ്രോഗ്രാം അനുസരിച്ച് 15 മുതല്‍ 515 വരെ കനേഡിയന്‍ ഡോളറാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇമിഗ്രേഷന്‍ അപേക്ഷ നിരസിക്കപ്പെട്ടാല്‍ അപേക്ഷാ ഫീസ് റീഫണ്ട് ചെയ്യും.