28 April 2022 5:57 AM IST
തീപ്പിടുത്തം തുടര്‍ക്കഥ, ഇവി സ്‌കൂട്ടര്‍ ലോഞ്ച് നിര്‍ത്തി വയ്ക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദേശം
MyFin Desk
Summary
തീപ്പിടുത്ത കേസുകളുടെ അന്വേഷണം കഴിയുന്നതു വരെ ഇലക്ട്രിക് ഇരു ചക്രവാഹനങ്ങളുടെ പുതിയ ലോഞ്ച് നിര്‍ത്തി വയ്ക്കാന്‍ നിര്‍മാതാക്കളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ വ്യാപകമായി ഇലക്ട്രിക് ഇരു ചക്രവാഹനങ്ങള്‍ തീ പിടിക്കുന്ന പശ്ചാത്തലത്തിലാണ് ഉപരിതല ഗതാഗത വകുപ്പിന്റെ തീരുമാനം. ഒപ്പം തീപ്പിടുത്തത്തിനിരയായ വാഹനങ്ങളുടെ ബാച്ച് ആകെ തിരിച്ചു വിളിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. തീപ്പിടുത്ത വാർത്തയെ തുടര്‍ന്ന് ഒല, ഒക്കിനാവ, പ്യൂര്‍ ഇവി തുടങ്ങിയവ രാജ്യവ്യാപകമായി 7,000 വാഹനങ്ങള്‍ തിരിച്ചു വിളിച്ചിരുന്നു. ഇവി വാഹനങ്ങളിലുണ്ടാകുന്ന തീപ്പിടിത്തം മൂലം […]
തീപ്പിടുത്ത കേസുകളുടെ അന്വേഷണം കഴിയുന്നതു വരെ ഇലക്ട്രിക് ഇരു ചക്രവാഹനങ്ങളുടെ പുതിയ ലോഞ്ച് നിര്‍ത്തി വയ്ക്കാന്‍ നിര്‍മാതാക്കളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ വ്യാപകമായി ഇലക്ട്രിക് ഇരു ചക്രവാഹനങ്ങള്‍ തീ പിടിക്കുന്ന പശ്ചാത്തലത്തിലാണ് ഉപരിതല ഗതാഗത വകുപ്പിന്റെ തീരുമാനം. ഒപ്പം തീപ്പിടുത്തത്തിനിരയായ വാഹനങ്ങളുടെ ബാച്ച് ആകെ തിരിച്ചു വിളിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
തീപ്പിടുത്ത വാർത്തയെ തുടര്‍ന്ന് ഒല, ഒക്കിനാവ, പ്യൂര്‍ ഇവി തുടങ്ങിയവ രാജ്യവ്യാപകമായി 7,000 വാഹനങ്ങള്‍ തിരിച്ചു വിളിച്ചിരുന്നു. ഇവി വാഹനങ്ങളിലുണ്ടാകുന്ന തീപ്പിടിത്തം മൂലം വന്‍ നാഷനഷ്ടങ്ങളും ജീവഹാനിയും വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പൊതുജനങ്ങളെ കാര്യമായി ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഇതോടെ ഇവി ഇരുചക്ര വാഹനങ്ങളുടെ ബുക്കിംഗില്‍ ഏകദേശം 10 ശതമാനത്തിലധികം ഇടിവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് രണ്ട് വ്യത്യസ്ത തീപ്പിടുത്ത സംഭവങ്ങളിലായി രണ്ട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇരുചക്ര ഇവികള്‍ ആദ്യമായി വിപണിയിലെത്തിച്ച ഒകിനോവ ഓട്ടോടെക്ക് 3215 ഇലക്ട്രിക് വാഹനങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
ബാറ്ററിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്നാണ് കമ്പനികള്‍ വ്യക്തമാക്കുന്നത്. ഇന്ധന വില കൂടുന്നത് രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പനയില്‍ കുതിച്ച് ചാട്ടമുണ്ടാക്കിയിട്ടുണ്ട്. 2021 സാമ്പത്തിക വര്‍ഷത്തില്‍ 41,046 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് 2022 സാമ്പത്തിക വര്‍ഷമായപ്പോഴേക്കും 2,31,338 ഇവി സ്‌ക്കൂട്ടറുകളാണ് വിറ്റത്. 2020 ല്‍ ഇത് വെറും 24,843 മാത്രമായിരുന്നു. അതേസമയം ഈ പ്രശ്‌നങ്ങളൊന്നും ബുക്കിംഗിനെ ബാധിച്ചിട്ടില്ലെന്നാണ് പല ഡീലര്‍മാരും സൂചിപ്പിക്കുന്നത്. ഒകിനോവ ഓട്ടോടെക്ക്, ഹീറോ ഇലകട്രിക്, ഒല ഇലക്ട്രിക്, ടിവിസ്, പ്യുവര്‍ ഇവി, ആംപേറെ, ഏതര്‍ എനര്‍ജി എന്നിവയാണ് നിലവില്‍ ഇരുചക്ര ഇവി വാഹന രംഗത്തെ പ്രധാന കമ്പനികള്‍. ഇവി വാഹനങ്ങളുടെ പ്രശ്‌നങ്ങള്‍ ഒരു വശത്ത് നില്‍ക്കുമ്പോഴും വിപണിയില്‍ വളര്‍ച്ച പ്രകടമാണ്. യമഹ, ഹോണ്ട, സുസുകി എന്നിവ പുതിയ ഇവി മോഡലുകല്‍ വിപണിയിലെത്തിക്കാന്‍ ശ്രമിക്കുന്നതും ഈ തരംഗത്തിന്റെ ഭാഗമാണ്.