image

20 April 2022 4:53 AM GMT

Automobile

കേരളത്തിൽ 10000 ഇവി ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു

MyFin Desk

EV Charging Stations
X

Summary

കേരളത്തിൽ പതിനായിരത്തിലധികം വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷനുകൾക്ക് വരുമെന്ന് ചാർജിംഗ് യന്ത്രങ്ങളുടെ നിർമ്മാതാക്കളും വിതരണക്കാരുമായ ഗോഈസി. നിലവിൽ 300-ൽ താഴെ ചാർജിംഗ് സ്റ്റേഷനുകൾ മാത്രമാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. “ഇന്ത്യൻ ഉപഭോക്താക്കൾ വൻ തോതിൽ വൈദ്യുത വാഹനങ്ങളിലേക്ക് തിരിയുകയാണ്. എല്ലാ ഹൈവേകളിലും ചാർജിംഗ് സ്റ്റേഷനുകൾ ആവശ്യമായി വരും. കേരളത്തിൽ ഈ മേഖലയിൽ വിപുലമായ തൊഴിൽ സാധ്യതയാണുള്ളത്,” ഗോഈസിയുടെ മാർക്കറ്റിംഗ് മാനേജർ ജോയൽ യോഹന്നാൻ പറഞ്ഞു. ഗോഈസി വൈദ്യുതി ബോർഡുമായി ചേർന്നാണ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. ഇതിനോടകം കേരളത്തിൻറെ വിവിധഭാഗങ്ങളിൽ […]


കേരളത്തിൽ പതിനായിരത്തിലധികം വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷനുകൾക്ക് വരുമെന്ന് ചാർജിംഗ് യന്ത്രങ്ങളുടെ നിർമ്മാതാക്കളും വിതരണക്കാരുമായ ഗോഈസി. നിലവിൽ 300-ൽ താഴെ ചാർജിംഗ് സ്റ്റേഷനുകൾ മാത്രമാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്.
“ഇന്ത്യൻ ഉപഭോക്താക്കൾ വൻ തോതിൽ വൈദ്യുത വാഹനങ്ങളിലേക്ക് തിരിയുകയാണ്. എല്ലാ ഹൈവേകളിലും ചാർജിംഗ് സ്റ്റേഷനുകൾ ആവശ്യമായി വരും. കേരളത്തിൽ ഈ മേഖലയിൽ വിപുലമായ തൊഴിൽ സാധ്യതയാണുള്ളത്,” ഗോഈസിയുടെ മാർക്കറ്റിംഗ് മാനേജർ ജോയൽ യോഹന്നാൻ പറഞ്ഞു. ഗോഈസി വൈദ്യുതി ബോർഡുമായി ചേർന്നാണ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. ഇതിനോടകം കേരളത്തിൻറെ വിവിധഭാഗങ്ങളിൽ 120 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഇതിൽ 27 എണ്ണം സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണ്. എട്ട് ലക്ഷം രൂപയിൽ താഴെമാത്രമേ വേഗതയേറിയ ചാർജിംഗ് സ്റ്റേഷനുകൾക്ക് ചെലവ് വരികയുള്ളൂ എന്ന് ജോയൽ പറഞ്ഞു.
“സ്വകര്യ വ്യക്തികൾക്ക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഗവൺമെൻറ് അനുമതി നൽകിയിട്ടുണ്ട്. അതി വേഗം വളർന്ന് വരുന്ന ഒരു ബിസിനസ്സ് മേഖലയാണിത്.സമീപ ഭാവിയിൽ തന്നെ എല്ലാ കെട്ടിട സമുശ്ചയങ്ങയിളിലും ചാർജിംഗ് സ്റ്റേഷനുകൾ ആവശ്യമായി വരും. വീടുകളിൽ ചാർജ് ചെയ്യാവുന്ന സ്ലോ ചാർജിംഗ് യന്ത്രങ്ങൾക്ക് 70,000 രൂപമാത്രമേ ചിലവ് വരൂ. എന്നാൽ ഇവയിൽ ചാർജ് ചെയ്യാൻ 5-6 മണിക്കൂർ എടുക്കും. എന്നാൽ ഫാസ്റ്റ് ചാർജിംഗ് യന്ത്രങ്ങളിൽ 45 മിനിറ്റുകൊണ്ട് വാഹനം ചാർജ് ചെയ്യാൻ കഴിയും,” അദ്ദേഹം പറഞ്ഞു.
15 രൂപയാണ് യൂണിറ്റൊന്നിന് ചാർജ് ചെയ്യാൻ വേണ്ടിവരുന്ന തുക. കേരളത്തിലെ എല്ലാ ഹൈവേകളും വൈകാതെ തന്നെ ഗോഈസി ചാർജിംഗ് സ്റ്റേഷനുകൾ നിലവിൽ വരുമെന്ന് ജോയൽ പറഞ്ഞു.
“വൈദ്യുത വാഹനങ്ങളുടെ വിൽപ്പന അതി വേഗം വർദ്ധിക്കുകയാണ്. അതിന് ആനുപാതികമായി ചാർജിംഗ് സ്റ്റേഷനുകളും ആവശ്യമായി വരും. ഒട്ടേറെ സ്വകാര്യ വ്യക്തികൾ ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങാൻ ഞങ്ങളെ സമീപിച്ചിട്ടുണ്ട്. വൈദ്യുതി ബോർഡിൻറെ നേതൃത്വത്തിൽ 100 ചാർജിംഗ് സ്റ്റേഷനുകൾ ഉടൻ തന്നെ നിലവിൽ വരും,” അദ്ദേഹം പറഞ്ഞു.
ഗോഈസിയാണ് വൈദ്യുതി ബോർഡിനും ചാർജിംഗ് യന്ത്രങ്ങൾ നൽകുന്നത്.
ഇലക്ട്രിക് വാഹനങ്ങൾ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് 56 ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ ഉടൻ സ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു.

സംസ്ഥാനത്തുടനീളം ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖല സ്ഥാപിക്കുന്നതിനുള്ള നോഡൽ ഏജൻസിയാണ് വൈദ്യുത ബോർഡ്. സർക്കാർ ഓഫീസുകൾ, പൊതുമേഖലാ ഓഫീസുകൾ, വ്യവസായ സമുച്ചയങ്ങൾ മുതലായവയിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഗവൺമെൻറ് തീരുമാനിച്ചിട്ടുണ്ട്.