image

16 April 2022 10:00 PM GMT

Banking

ബൂക്ക് ചെയ്ത ഫ്‌ളാറ്റ് ലഭിക്കാന്‍ കാലതാമസമുണ്ടോ?, നിയമവഴിയുണ്ട്

MyFin Desk

ബൂക്ക് ചെയ്ത ഫ്‌ളാറ്റ് ലഭിക്കാന്‍ കാലതാമസമുണ്ടോ?, നിയമവഴിയുണ്ട്
X

Summary

സ്വപ്‌ന ഭവനത്തിനോ, ഫ്‌ളാറ്റിനോ പണം മുടക്കിയിട്ട് വര്‍ഷങ്ങളായി കാത്തിരിക്കുന്നവര്‍ ഏറെയാണ്. ബില്‍ഡര്‍ ഏതെങ്കിലും വിധത്തിലുള്ള നിയമ നടപടിയില്‍ പെട്ടതോ, സാമ്പത്തിക ബാധ്യതയോ അല്ലെങ്കില്‍ ബോധപൂര്‍വം വൈകിപ്പിക്കുന്നതോ ആകാം കാരണം. അതെന്തുതന്നെയായാലും പണം നല്‍കി വര്‍ഷങ്ങളായി കാത്തിരിക്കുന്നവര്‍ക്ക് നഷ്ടങ്ങള്‍ ഏറെയാണ്. രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ ഭവന പദ്ധതികള്‍ യൂണിറ്റ് കൈമാറുന്നതിന് അനാവശ്യമായ കാലതാമസം വരുത്തുന്നുണ്ട്. ഇതിന് പുറമേയാണ് നിന്നു പോയ പദ്ധതികള്‍. ഇത്തരം പ്രോജക്ടുകളിൽ പണം മുടക്കി വഞ്ചിക്കപ്പെടുന്ന ഉപഭോക്താക്കള്‍ അനവധിയുണ്ട്. സാധാരണ വീടിനോ ഫ്‌ളാറ്റിനോ വേണ്ടി പണം […]


സ്വപ്‌ന ഭവനത്തിനോ, ഫ്‌ളാറ്റിനോ പണം മുടക്കിയിട്ട് വര്‍ഷങ്ങളായി കാത്തിരിക്കുന്നവര്‍ ഏറെയാണ്. ബില്‍ഡര്‍ ഏതെങ്കിലും വിധത്തിലുള്ള നിയമ...

സ്വപ്‌ന ഭവനത്തിനോ, ഫ്‌ളാറ്റിനോ പണം മുടക്കിയിട്ട് വര്‍ഷങ്ങളായി കാത്തിരിക്കുന്നവര്‍ ഏറെയാണ്. ബില്‍ഡര്‍ ഏതെങ്കിലും വിധത്തിലുള്ള നിയമ നടപടിയില്‍ പെട്ടതോ, സാമ്പത്തിക ബാധ്യതയോ അല്ലെങ്കില്‍ ബോധപൂര്‍വം വൈകിപ്പിക്കുന്നതോ ആകാം കാരണം. അതെന്തുതന്നെയായാലും പണം നല്‍കി വര്‍ഷങ്ങളായി കാത്തിരിക്കുന്നവര്‍ക്ക് നഷ്ടങ്ങള്‍ ഏറെയാണ്.

രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ ഭവന പദ്ധതികള്‍ യൂണിറ്റ് കൈമാറുന്നതിന് അനാവശ്യമായ കാലതാമസം വരുത്തുന്നുണ്ട്. ഇതിന് പുറമേയാണ് നിന്നു പോയ പദ്ധതികള്‍. ഇത്തരം പ്രോജക്ടുകളിൽ പണം മുടക്കി വഞ്ചിക്കപ്പെടുന്ന ഉപഭോക്താക്കള്‍ അനവധിയുണ്ട്.

സാധാരണ വീടിനോ ഫ്‌ളാറ്റിനോ വേണ്ടി പണം നില്‍കുമ്പോള്‍ ബില്‍ഡറുമായി വാങ്ങുന്നയാള്‍ ഒരു കരാറില്‍ ഏര്‍പ്പെടും. ഇത്ര സമയത്തിനുള്ളില്‍ ഹൗസിംഗ് യൂണിറ്റ് കൈമാറാമെന്നാണ് അത്. എന്നാല്‍ ഇത് അനസ്യൂതമായി നീണ്ടുപോകുമ്പോഴാണ് പ്രതിസന്ധി ഉടലെടുക്കുന്നത്. പറഞ്ഞ തീയതിയില്‍ താക്കോല്‍ കൈമാറാതെ പണി വൈകിപ്പിക്കുന്നതും പ്രോജക്ട് തന്നെ നിര്‍ത്തി വയ്ക്കുന്നതും വലിയ പ്രതിസന്ധിയുണ്ടാക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പണം നല്‍കിയ ഉപഭോക്താവ് എന്തു ചെയ്യും?

മുമ്പ് പണി വൈകിയാലും പ്രോജക്ട് നിന്ന് പോയാലും ബില്‍ഡറുടെ കാരുണ്യം തേടുകയായിരുന്നു വഴി. എന്നാല്‍ ഇപ്പോള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (റെറ) യില്‍ പരാതി നല്‍കാം. 2016 ല്‍ ആണ് റെറ പ്രാബല്യത്തിലായത്. പണം മുടക്കിയ ഉപഭോക്താവിന് താമസമുണ്ടായ കാലത്തെ പലിശ അല്ലെങ്കില്‍ പലിശയടക്കം മുടക്കിയ പണം തിരികെ നല്‍കാന്‍ ബില്‍ഡറോട് റെറയ്ക്ക് ആവശ്യപ്പെടാം. ഇതാണ് ആദ്യത്തെ വഴി.

ഇത് പരാജയപ്പെടുന്ന പക്ഷം നിയമ വഴി ആലോചിക്കാവുന്നതാണ്. ദേശീയ ഉപഭോക്തൃ നഷ്ടപരിഹാര കമ്മീഷനെ റണ്ടാം ഘട്ടമെന്ന നിലയില്‍ പരിഗണിക്കാവുന്നതാണ്.

ഇത്തരം ഭവന പദ്ധതികളില്‍ പണം മുടക്കുന്നതിന് മുമ്പ് സ്ഥാപനത്തിന്റെ ഗുഡ് വില്‍, അതിന്റെ കാലപ്പഴക്കം, വിശ്വാസ്യത, സമയ ക്ലിപ്തത,പ്രമോട്ടർമാർ ആരെല്ലാം, പൂര്‍ത്തീകരിച്ച പ്രോജക്ടുകള്‍, സാമ്പത്തിക നിലവാരം തുടങ്ങിയവയെല്ലാം മനസിലാക്കുന്നത് നല്ലതാണ്. സ്വപ്‌ന ഭനവത്തിന് വേണ്ടി ആറ്റുനോറ്റ് കാത്തിരുന്നിട്ട് പണം നഷ്ടപ്പെടാതിരിക്കാന്‍ ഇത്തരം പരിശോധനകള്‍ സഹായിക്കും.