image

16 April 2022 8:00 AM GMT

Banking

എച്ച്ഡിഎഫ്സി ബാങ്കിന്റെ നാലാംപാദ അറ്റാദായം 23 ശതമാനം ഉയര്‍ന്ന് 10,055 കോടി രൂപയിലെത്തി

PTI

HDFC Bank
X

Summary

ഡെല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ എച്ച്ഡിഎഫ്സി ബാങ്കി​ന്റെ അറ്റാദായം (standalone net profit) 22.8 ശതമാനം വര്‍ധിച്ച് 10,055.2 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 8,186.50 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. നികുതിയിനത്തിലേക്ക് 2,989.5 കോടി രൂപ നല്‍കിയ ശേഷമാണ് ബാങ്ക് 10,055.20 കോടി രൂപ അറ്റാദായം നേടിയതെന്ന് എച്ച്ഡിഎഫ്സി ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. 2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മൊത്ത വരുമാനം (total income) 41,085.78 കോടി […]


ഡെല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ എച്ച്ഡിഎഫ്സി ബാങ്കി​ന്റെ അറ്റാദായം (standalone net profit) 22.8 ശതമാനം വര്‍ധിച്ച് 10,055.2 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 8,186.50 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം.
നികുതിയിനത്തിലേക്ക് 2,989.5 കോടി രൂപ നല്‍കിയ ശേഷമാണ് ബാങ്ക് 10,055.20 കോടി രൂപ അറ്റാദായം നേടിയതെന്ന് എച്ച്ഡിഎഫ്സി ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മൊത്ത വരുമാനം (total income) 41,085.78 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 38,017.50 കോടി രൂപയായിരുന്നു. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ അറ്റവരുമാനം (net revenues) 7.3 ശതമാനം വര്‍ധിച്ച് 26,509.80 കോടി രൂപയായി. നേരത്തെ ഇത് 24,714.10 കോടി രൂപയായിരുന്നു.
2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ അറ്റ പലിശ വരുമാനം
(net interest income) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ പാദത്തിനേക്കാള്‍ 10.2 ശതമാനം വര്‍ധിച്ച് 18,872.70 കോടി രൂപയായി. ആസ്തി നിലവാരത്തിന്റെ കാര്യത്തില്‍, മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ (gross NPA) മുമ്പുള്ള 1.26 ശതമാനത്തില്‍ നിന്ന് 2022 മാര്‍ച്ച് 31 ല്‍ മൊത്തം അഡ്വാന്‍സുകളുടെ 1.17 ശതമാനത്തിലാണെന്ന് ബാങ്ക് പറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തികള്‍ (net NPA) അറ്റ അഡ്വാന്‍സുകളുടെ (net advances) 0.32 ശതമാനമാണ്.