Summary
മുംബൈ: രണ്ട് ദിവസത്തെ തകര്‍ച്ചയ്‌ക്കൊടുവില്‍ വിപണി കുതിപ്പില്‍. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 350 പോയിന്റിനടുത്ത് ഉയര്‍ന്നു. ഏഷ്യന്‍ ഓഹരിവിപണികളുടെ പോസിറ്റീവ് പ്രവണതയും, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് എന്നിവയുടെ ഓഹരികളിലെ ഡിമാന്റും പിന്തുണയ്ക്കുന്നുണ്ട്. സെന്‍സെക്‌സ് 349.66 പോയിന്റ് ഉയര്‍ന്ന് 58,926.03 പോയിന്റിലെത്തി. നിഫ്റ്റി 109.85 പോയിന്റ് ഉയര്‍ന്ന് 17,640.15 പോയിന്റിലും. ബജാജ് ഫിന്‍സെര്‍വ്, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, എല്‍ ആന്‍ഡ് ടി, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എം ആന്‍ഡ് എം, മാരുതി സുസുക്കി, വിപ്രോ, ഐടിസി, […]
മുംബൈ: രണ്ട് ദിവസത്തെ തകര്‍ച്ചയ്‌ക്കൊടുവില്‍ വിപണി കുതിപ്പില്‍. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 350 പോയിന്റിനടുത്ത് ഉയര്‍ന്നു. ഏഷ്യന്‍ ഓഹരിവിപണികളുടെ പോസിറ്റീവ് പ്രവണതയും, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് എന്നിവയുടെ ഓഹരികളിലെ ഡിമാന്റും പിന്തുണയ്ക്കുന്നുണ്ട്.
സെന്‍സെക്‌സ് 349.66 പോയിന്റ് ഉയര്‍ന്ന് 58,926.03 പോയിന്റിലെത്തി. നിഫ്റ്റി 109.85 പോയിന്റ് ഉയര്‍ന്ന് 17,640.15 പോയിന്റിലും.
ബജാജ് ഫിന്‍സെര്‍വ്, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, എല്‍ ആന്‍ഡ് ടി, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എം ആന്‍ഡ് എം, മാരുതി സുസുക്കി, വിപ്രോ, ഐടിസി, ഇന്‍ഫോസിസ് എന്നിവയാണ് നേട്ടമുണ്ടാക്കിയ കമ്പനികള്‍. ഡോ റെഡീസ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടൈറ്റന്‍ എന്നീ കമ്പനികള്‍ക്കാണ് നഷ്ടം നേരിട്ടത്.
ഇന്നലെ സെന്‍സെക്‌സ് 388.20 പോയിന്റ് ഇടിഞ്ഞ് 58,576.37 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 144.65 പോയിന്റ് ഇടിഞ്ഞ് 17,530.30 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.
പണപ്പെരുപ്പം മാര്‍ച്ചില്‍ പതിനേഴു മാസത്തെ ഉയര്‍ന്ന നിരക്കായ 6.95 ശതമാനത്തിലെത്തി. ഇത് ആര്‍ബിഐയുടെ അനുവദനീയമായ നിരക്കിനും മുകളിലാണിത്. ഇന്നലെ പുറത്തു വന്ന റിപ്പോര്‍ട്ട് പ്രകാരം ഫാക്ടറി ഉത്പാദനം 1.7 ശതമാനം മാത്രമാണ് വളര്‍ന്നത്.
ഏഷ്യന്‍ ഓഹരി വിപണികളായ ഹോംകോംഗ്, സിയോള്‍, ടോക്കിയോ എന്നിവയും നേട്ടത്തിലാണ്. എന്നാല്‍ ഷാങ്ഹായ് മിഡ് സെഷന്‍ വ്യാപാരത്തില്‍ നേരിയ തോതില്‍ താഴ്ന്നു. യുഎസിലെ ഓഹരി വിപണികളും ഇന്നലെ നേരിയ തോതില്‍ താഴ്ന്നു.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.05 ശതമാനം ഉയര്‍ന്ന് 104.69 ഡോളറിലെത്തി.