11 April 2022 1:57 PM IST
Summary
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ് വേര്‍ സേവന കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് നാലാം പാദത്തില്‍ അറ്റ ലാഭം 9,926 കോടി രൂപയാണ്. ഇത് 7.4 ശതമാനം വർദ്ധനവാണ്. ആദ്യമായാണ് കമ്പനിയുടെ മൊത്ത വരുമാനം 50,000 കോടി രൂപയ്ക്ക് മുകളിലെത്തുന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ ഈ പാദത്തിലെ വരുമാനം 15.8 ശതമാനം ഉയര്‍ന്ന് 50,591 കോടി രൂപയിലെത്തി. ഈ പാദത്തില്‍ ടാറ്റ ഗ്രൂപ്പിന്റെ പ്രമുഖ കമ്പനിയായ ടിസിഎസിന്റെ അറ്റ ലാഭം 10,000 കോടി രൂപയ്ക്ക് മുകളിലെത്തുമെന്നും, മൊത്ത വരുമാനം 50,000 […]
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ് വേര്‍ സേവന കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് നാലാം പാദത്തില്‍ അറ്റ ലാഭം 9,926 കോടി രൂപയാണ്. ഇത് 7.4 ശതമാനം വർദ്ധനവാണ്. ആദ്യമായാണ് കമ്പനിയുടെ മൊത്ത വരുമാനം 50,000 കോടി രൂപയ്ക്ക് മുകളിലെത്തുന്നത്.
വാര്‍ഷികാടിസ്ഥാനത്തില്‍ ഈ പാദത്തിലെ വരുമാനം 15.8 ശതമാനം ഉയര്‍ന്ന് 50,591 കോടി രൂപയിലെത്തി.
ഈ പാദത്തില്‍ ടാറ്റ ഗ്രൂപ്പിന്റെ പ്രമുഖ കമ്പനിയായ ടിസിഎസിന്റെ അറ്റ ലാഭം 10,000 കോടി രൂപയ്ക്ക് മുകളിലെത്തുമെന്നും, മൊത്ത വരുമാനം 50,000 കോടി രൂപയിലധികമാകുമെന്നുമാണ് മിക്ക അനലിസ്റ്റുകളും പ്രതീക്ഷിച്ചിരുന്നത്.
മാര്‍ജിന്‍ 1.89 ശതമാനം ഇടിഞ്ഞ് 25 ശതമാനത്തിലേക്ക് ചുരുങ്ങിയില്ലായിരുന്നുവെങ്കില്‍ അറ്റ ലാഭം ആദ്യമായി അഞ്ച് അക്കങ്ങള്‍ കടക്കുമായിരുന്നുവെന്ന് കമ്പനി പറഞ്ഞു.
ടിസിഎസ് 2022 സാമ്പത്തിക വര്‍ഷം ഒരു മികച്ച പ്രകടനത്തോടെയാണ് അവസാനിപ്പിച്ചത്. ആദ്യമായി വാര്‍ഷിക വിറ്റുവരവ് 16.8 ശതമാനം വര്‍ധിച്ച് 1,91,754 കോടി രൂപയായി. വാര്‍ഷിക ലാഭം 14.8 ശതമാനം ഉയര്‍ന്ന് 38,327 കോടി രൂപയായി. രൂപയുടെ സ്ഥിര മൂല്യത്തിൽ കണക്കാക്കുമ്പോൾ, കഴിഞ്ഞ പാദത്തില്‍ നിന്നും 3.2 ശതമാനം വിറ്റുവരവ് വളര്‍ച്ചയുണ്ടായിട്ടുണ്ട്.