Summary
ഡെല്‍ഹി: മുന്‍നിര ഐടി കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ് പോലുള്ളവയില്‍ നിന്നുള്ള നാലാംപാദ വരുമാന വിവരങ്ങള്‍, രാജ്യത്തിന്റെ വളർച്ചാക്കണക്കുകൾ, ആഗോള പ്രവണതകള്‍ എന്നിവ വരുന്ന വാരത്തില്‍ ഓഹരിവിപണിയെ നയിക്കുന്ന പ്രധാന ഘടകങ്ങളാകുമെന്ന് വിശകലന വിദഗ്ധര്‍. മഹാവീര്‍ ജയന്തി, ഡോ ബാബാ സാഹെബ് അംബേദ്കര്‍ ജയന്തി എന്നിവ മൂലം വ്യാഴാഴ്ചയും, ദുഃഖവെള്ളി പ്രമാണിച്ച് വെള്ളിയാഴ്ചയും ഓഹരി വിപണികള്‍ക്ക് അവധിയായിരിക്കും. അവധികള്‍ നിരവധിയുള്ളതിനാല്‍ ഈയാഴ്ചയില്‍ പ്രവര്‍ത്തി ദിനങ്ങള്‍ വളരെ കുറവാണ്. പക്ഷെ മുന്‍നിര ഐടി കമ്പനികളായ ടിസിഎസും ഇന്‍ഫോസിസും പാദാടിസ്ഥാനത്തിലുള്ള വരുമാന […]
ഡെല്‍ഹി: മുന്‍നിര ഐടി കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ് പോലുള്ളവയില്‍ നിന്നുള്ള നാലാംപാദ വരുമാന വിവരങ്ങള്‍, രാജ്യത്തിന്റെ വളർച്ചാക്കണക്കുകൾ, ആഗോള പ്രവണതകള്‍ എന്നിവ വരുന്ന വാരത്തില്‍ ഓഹരിവിപണിയെ നയിക്കുന്ന പ്രധാന ഘടകങ്ങളാകുമെന്ന് വിശകലന വിദഗ്ധര്‍.
മഹാവീര്‍ ജയന്തി, ഡോ ബാബാ സാഹെബ് അംബേദ്കര്‍ ജയന്തി എന്നിവ മൂലം വ്യാഴാഴ്ചയും, ദുഃഖവെള്ളി പ്രമാണിച്ച് വെള്ളിയാഴ്ചയും ഓഹരി വിപണികള്‍ക്ക് അവധിയായിരിക്കും.
അവധികള്‍ നിരവധിയുള്ളതിനാല്‍ ഈയാഴ്ചയില്‍ പ്രവര്‍ത്തി ദിനങ്ങള്‍ വളരെ കുറവാണ്. പക്ഷെ മുന്‍നിര ഐടി കമ്പനികളായ ടിസിഎസും ഇന്‍ഫോസിസും പാദാടിസ്ഥാനത്തിലുള്ള വരുമാന വിവരങ്ങള്‍ പുറത്തുവിടാനിരിക്കുന്നത് വിപണിയില്‍ നിര്‍ണ്ണായകമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നു.
"കൂടാതെ, മാക്രോ-ഇകണോമിക് ഘടകങ്ങളില്‍, ചൊവ്വാഴ്ച വരുന്ന കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പക്കണക്കുകളും, ഇന്‍ഡക്‌സ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷൻ ഡാറ്റയും വിലയിരുത്തപ്പെടും. ആഭ്യന്തര ഘടകങ്ങള്‍ക്ക് പുറമേ, റഷ്യ-ഉക്രെയ്ന്‍ സംഘർഷം സംബന്ധിച്ച പുതിയ വാര്‍ത്തകളും, ആഗോള വിപണികളുടെ പ്രകടനവും വിപണിയെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാകും," റെലിഗെയര്‍ ബ്രോക്കിംഗിന്റെ ഗവേഷണ വിഭാഗം വൈസ് പ്രസിഡന്റ് അജിത് മിശ്ര പറഞ്ഞു. ഇതേ അഭിപ്രായം തന്നെയാണ് സ്വസ്തിക ഇന്‍വെസ്റ്റ്‌മെന്റ് ഗവേഷണ വിഭാഗം മേധാവി സന്തോഷ് മീണയു പങ്കുവച്ചത്.
"പണപ്പെരുപ്പവും, വരാനിരിക്കുന്ന കമ്പനി ഫലങ്ങളും ഈ ആഴ്ച പ്രാധാന്യം നേടും. പ്രത്യേകിച്ച് ഐടി കമ്പനികള്‍ വിപണിയുടെ ശ്രദ്ധാകേന്ദ്രമാകും. അമേരിക്കയുടെയും, ചൈനയുടെയും പണപ്പെരുപ്പം ആഗോള നിക്ഷേപകരെ സ്വാധീനിക്കും. അതേസമയം, ഇന്ത്യയുടെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് ഡാറ്റ ഒരു പ്രധാന ആഭ്യന്തര സൂചകമായിരിക്കും," സാംകോ സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് മേധാവി യേഷാ ഷാ പറഞ്ഞു.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ പറയുന്നത്, മുന്നോട്ട് പോകുമ്പോള്‍, ഐടി-ബാങ്കിംഗ് മേഖലകളിലെ നാലാംപാദ വരുമാന സീസണിലേക്ക് ഈയാഴ്ച മുതല്‍ ശ്രദ്ധ മാറുമെന്നാണ്. വ്യാവസായിക-ഉത്പാദന മേഖലകളിലെ ഡാറ്റ, മാര്‍ച്ചിലെ പണപ്പെരുന്ന നിരക്ക് എന്നിവ പോലുള്ള പ്രധാന ആഭ്യന്തര സാമ്പത്തിക വിവരങ്ങള്‍ പുറത്തുവരാനായി വിപണികൾ കാത്തിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.