3 April 2022 12:27 PM IST
Summary
ഡെല്‍ഹി: ആഭ്യന്തര സ്ഥിതിവിവരക്കണക്കുകൾ, ആര്‍ബിഐ നയം, റഷ്യ-യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ എന്നിവ ഈ ആഴ്ച ഓഹരി വിപണികളെ നയിക്കുന്ന പ്രധാന ഘടകങ്ങളാകുമെന്ന് വിദഗ്ധര്‍ പറയുന്നു. കൂടാതെ, വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപവും (എഫ്പിഐ), ക്രൂഡ് ഓയിലിലെ പ്രവണതകളും വ്യാപാരത്തെ സ്വാധീനിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആര്‍ബിഐയുടെ വായ്പ്പാ നയം ഇന്ത്യന്‍ വിപണികള്‍ക്ക് ഒരു നിര്‍ണായക ഘടകമായിരിക്കുമെന്നും, 2022 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) നടത്തിയ നിരന്തരമായ വില്‍പ്പന പുതിയ സാമ്പത്തിക വര്‍ഷത്തെ വിദേശ […]
ഡെല്‍ഹി: ആഭ്യന്തര സ്ഥിതിവിവരക്കണക്കുകൾ, ആര്‍ബിഐ നയം, റഷ്യ-യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ എന്നിവ ഈ ആഴ്ച ഓഹരി വിപണികളെ നയിക്കുന്ന പ്രധാന ഘടകങ്ങളാകുമെന്ന് വിദഗ്ധര്‍ പറയുന്നു. കൂടാതെ, വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപവും (എഫ്പിഐ), ക്രൂഡ് ഓയിലിലെ പ്രവണതകളും വ്യാപാരത്തെ സ്വാധീനിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍ബിഐയുടെ വായ്പ്പാ നയം ഇന്ത്യന്‍ വിപണികള്‍ക്ക് ഒരു നിര്‍ണായക ഘടകമായിരിക്കുമെന്നും, 2022 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) നടത്തിയ നിരന്തരമായ വില്‍പ്പന പുതിയ സാമ്പത്തിക വര്‍ഷത്തെ വിദേശ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കുമെന്നത് കാണേണ്ടതാണെന്നും സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് റിസര്‍ച്ച് മേധാവി സന്തോഷ് മീണ പറഞ്ഞു.
പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തോടെ, ഏപ്രില്‍ 8 ന് വരാനിരിക്കുന്ന മൊണിറ്ററി പോളിസി കമ്മിറ്റിയുടെ പണനയ അവലോകന ഫലത്തെ വിപണികള്‍ സൂക്ഷ്മമായി നിരീക്ഷിക്കും. ഏപ്രില്‍ 4, 6 തീയതികളില്‍ പുറത്തുവരുന്ന നിര്‍മ്മാണ, സേവന പര്‍ച്ചേയ്‌സ് മാനേജര്‍ ഇന്‍ഡക്‌സ് (PMI) ഡാറ്റയും വ്യാപാരികൾ പരിശോധിക്കും. വരും ദിവസങ്ങളില്‍, വിപണിയുടെ പ്രധാന ശ്രദ്ധ റഷ്യ-യുക്രെയ്ന്‍ യുദ്ധം, ക്രൂഡ് വിലയിലെ ചലനം, ഈ ആഴ്ച വരാനിരിക്കുന്ന ആര്‍ബിഐയുടെ നയ പ്രഖ്യാപനം എന്നിവയിലായിരിക്കുമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ പറഞ്ഞു.
അതേസമയം, ഈ ആഴ്ച പ്രസിദ്ധീകരിക്കുന്ന ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി മിനിറ്റ്സ് ആഗോള വിപണികളെ സ്വാധീനിക്കുമെന്ന് സാംകോ സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് മേധാവി യേഷാ ഷാ പറഞ്ഞു.