28 March 2022 1:05 AM GMT
Summary
ഡെൽഹി: സ്‌പെക്‌ട്രം ലേലത്തെക്കുറിച്ച് ട്രായുടെ ശുപാർശകൾക്ക് മുന്നോടിയായി, ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെല്ലിന്റെ ചീഫ് ടെക്‌നോളജി ഓഫീസർ രൺദീപ് സെഖോൺ 5G റേഡിയോ തരംഗങ്ങൾക്ക് "താങ്ങാവുന്ന" വില ലഭ്യമാക്കണമെന്ന അഭ്യർത്ഥന നടത്തി. അടുത്ത തലമുറ സേവനങ്ങൾക്കായി വിപണിയിൽ കൂടുതൽ വിലകുറഞ്ഞ ഉപകരണങ്ങൾ ലഭ്യമാകുന്നതിനാൽ, 5ജി ക്ക് ഒരു മാസ് അപ്പീൽ ഉണ്ടായിരിക്കുമെന്നും, പ്രത്യേക വിഭാഗത്തിലും, പ്രീമിയം വിഭാഗത്തിലും ഉയർന്ന നിരക്ക് പ്രതിസന്ധിയുണ്ടാക്കുമെന്നും സെഖോൺ പറഞ്ഞു. വിനോദം, വ്യാവസായിക ഉപയോഗം, വിദ്യാഭ്യാസ മേഖല, മറ്റ് സേവന മേഖലകൾ എന്നിവയിലൊക്കെ […]
ഡെൽഹി: സ്‌പെക്‌ട്രം ലേലത്തെക്കുറിച്ച് ട്രായുടെ ശുപാർശകൾക്ക് മുന്നോടിയായി, ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെല്ലിന്റെ ചീഫ് ടെക്‌നോളജി ഓഫീസർ രൺദീപ് സെഖോൺ 5G റേഡിയോ തരംഗങ്ങൾക്ക് "താങ്ങാവുന്ന" വില ലഭ്യമാക്കണമെന്ന അഭ്യർത്ഥന നടത്തി.
അടുത്ത തലമുറ സേവനങ്ങൾക്കായി വിപണിയിൽ കൂടുതൽ വിലകുറഞ്ഞ ഉപകരണങ്ങൾ ലഭ്യമാകുന്നതിനാൽ, 5ജി ക്ക് ഒരു മാസ് അപ്പീൽ ഉണ്ടായിരിക്കുമെന്നും, പ്രത്യേക വിഭാഗത്തിലും, പ്രീമിയം വിഭാഗത്തിലും ഉയർന്ന നിരക്ക് പ്രതിസന്ധിയുണ്ടാക്കുമെന്നും സെഖോൺ പറഞ്ഞു.
വിനോദം, വ്യാവസായിക ഉപയോഗം, വിദ്യാഭ്യാസ മേഖല, മറ്റ് സേവന മേഖലകൾ എന്നിവയിലൊക്കെ 5ജി പുതിയ വഴികൾ തുറക്കുമെങ്കിലും, അതിന്റെ ഏറ്റവും വലിയ നേട്ടം അതിവേഗ മൊബൈൽ കണക്റ്റിവിറ്റി ആയിരിക്കും.
"ചില ബാൻഡുകൾ ഒന്നിലധികം ലേലങ്ങളിൽ വിൽക്കാതെ പോകുന്നതിന്റെ കാരണം അവ വളരെ ചെലവേറിയതായതു കൊണ്ടാണ്. ഞങ്ങൾ വാങ്ങുന്ന ഓരോ ഫ്രീക്വൻസിയും പിറ്റേ ദിവസം മുതൽ ഉപയോഗിക്കാൻ പറ്റുന്നതല്ല. 5G യ്ക്കായി ഇത് പ്രവർത്തിപ്പിച്ച് നോക്കുന്നത് മൂലധന ചെലവേറിയ ഒന്നാണ്," സെഖോൺ വിശദീകരിച്ചു. എന്നിരുന്നാലും, ഏത് വിലയിലാണ് ലാഭകരമായി കാണുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടില്ല.
അഞ്ചാം തലമുറ സേവനങ്ങൾ ഒരു പ്രീമിയം ഉൽപ്പന്നമായി അവസാനിക്കില്ല, പക്ഷേ വലിയ വിപണിയെ ഇത് ആകർഷിക്കും. കൂടാതെ ഉപകരണ നിർമ്മാതാക്കൾ, 5G നെറ്റ്‌വർക്കുകൾ തയ്യാറാകുമ്പോൾ, ഈ തീയതിയോട് അടുത്ത് പുതിയ മോഡലുകൾ കൂടുതൽ വിപണിയിലെത്തിക്കാനുള്ള പ്രവണതയുണ്ടാകും.
പുതിയ സേവനങ്ങൾ വന്നുകഴിഞ്ഞാൽ, 5G വ്യാപനം പൂർണ്ണ വേഗത കൈവരിക്കും, കൂടാതെ, ഉപകരണങ്ങളിൽ മൊത്തത്തിലുള്ള ചെലവ് കുറയ്ക്കാനും കഴിയും. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികമ്മ്യൂണിക്കേഷൻ വിപണിയായ ഇന്ത്യയിൽ 5G നൽകുന്ന വേഗത പുതിയ സാധ്യതകൾ വർദ്ധിപ്പിക്കും.
ഇന്ത്യൻ വിപണി 5G സേവനങ്ങളുടെ റോളൗട്ടിനായി ഒരുങ്ങുകയാണ്, അത് അത്യാധുനിക-വേഗതയിലേക്ക് നയിക്കുകയും, പുതിയ കാലത്തെ സേവനങ്ങളും, ബിസിനസ്സ് മോഡലുകളും സൃഷ്ടിക്കുകയും ചെയ്യും. സ്‌പെക്‌ട്രം വിലനിർണ്ണയത്തെയും, മറ്റ് രീതികളെയും കുറിച്ചുള്ള ടെലികോം റെഗുലേറ്ററിന്റെ ശുപാർശകൾ ഉടൻ പ്രതീക്ഷിക്കുന്നുണ്ട്. സ്വകാര്യ ടെലികോം ദാതാക്കൾ, 2022-23-സാമ്പത്തിക വർഷം തന്നെ 5G മൊബൈൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന്, 2022-ൽ സ്‌പെക്ട്രം ലേലം നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്.