27 March 2022 7:00 PM GMT
Summary
ഡെൽഹി: പ്രതിമാസ ഡെറിവേറ്റീവുകളുടെ കാലാവധി അവസാനിക്കൽ, റഷ്യ-യുക്രെയ്ൻ സംഘർഷം, ഉയർന്ന ക്രൂഡ് ഓയിൽ വില എന്നിവ ഈ ആഴ്ചത്തെ ഓഹരി വിപണികളെ സ്വാധീനിച്ചേക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഭൗമരാഷ്ട്രീയ സംഘർഷങ്ങളും, വിതരണ മേഖലയിലെ ആശങ്കകളും നിക്ഷേപകരെ സ്വാധീനിക്കുമെന്നും കരുതുന്നു. "ജിയോപൊളിറ്റിക്കൽ പ്രശ്നങ്ങൾക്കും, വിതരണ രംഗത്തെ തടസ്സങ്ങൾക്കും ഇടയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ഇത് കൂടുതൽ ശക്തിപ്പെട്ടാൽ ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റുകളെ ആശങ്കപ്പെടുത്തും," സ്വസ്തിക ഇൻവെസ്റ്റ്മാർട്ട് റിസർച്ച് ഹെഡ് സന്തോഷ് മീണ പറഞ്ഞു. മാർക്കറ്റ് അനലിസ്റ്റുകൾ […]
ഡെൽഹി: പ്രതിമാസ ഡെറിവേറ്റീവുകളുടെ കാലാവധി അവസാനിക്കൽ, റഷ്യ-യുക്രെയ്ൻ സംഘർഷം, ഉയർന്ന ക്രൂഡ് ഓയിൽ വില എന്നിവ ഈ ആഴ്ചത്തെ ഓഹരി വിപണികളെ സ്വാധീനിച്ചേക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
ഭൗമരാഷ്ട്രീയ സംഘർഷങ്ങളും, വിതരണ മേഖലയിലെ ആശങ്കകളും നിക്ഷേപകരെ സ്വാധീനിക്കുമെന്നും കരുതുന്നു.
"ജിയോപൊളിറ്റിക്കൽ പ്രശ്നങ്ങൾക്കും, വിതരണ രംഗത്തെ തടസ്സങ്ങൾക്കും ഇടയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ഇത് കൂടുതൽ ശക്തിപ്പെട്ടാൽ ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റുകളെ ആശങ്കപ്പെടുത്തും," സ്വസ്തിക ഇൻവെസ്റ്റ്മാർട്ട് റിസർച്ച് ഹെഡ് സന്തോഷ് മീണ പറഞ്ഞു.
മാർക്കറ്റ് അനലിസ്റ്റുകൾ പറയുന്നതനുസരിച്ച്, മാർച്ച് മാസം അവസാനിക്കാൻ പോകുന്ന ഷെഡ്യൂൾ ചെയ്ത ഡെറിവേറ്റീവ് കരാറുകൾ ഈ ആഴ്ചത്തെ വിപണിയെ കൂടുതൽ അസ്ഥിരമാക്കും.
"ഇടപാടുകാർ ഏപ്രിൽ 1 മുതലുള്ള വാഹന വിൽപ്പന ഡാറ്റയും ശ്രദ്ധിക്കും. ആഗോളതലത്തിൽ, റഷ്യ-യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള പുതിയ വാർത്തകളും, ലോക വിപണിയിലെ അതിന്റെ സ്വാധീനവും ക്രൂഡിന്റെ മാറ്റങ്ങളും നിർണ്ണായകമായി തുടരും," റെലിഗേർ ബ്രോക്കിംഗ് വൈസ് പ്രസിഡന്റ്-റിസർച്ച് അജിത് മിശ്ര പറഞ്ഞു.
വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ (എഫ്ഐഐ) നിക്ഷേപ രീതിയും വിപണിയെ സ്വാധീനിക്കും. രണ്ടാഴ്ചത്തെ തുടർച്ചയായ നേട്ടങ്ങൾക്ക് ശേഷം, സെൻസെക്സ്, നിഫ്റ്റി സൂചികകൾ കഴിഞ്ഞ ദിവസം ഏകദേശം 1 ശതമാനം ഇടിവ് രേഖപ്പെടുത്തി.
സെക്ടറുകളിൽ, മെറ്റലിനാണ് ഉയർന്ന നേട്ടം. ഐടി, ഫാർമ എന്നിവ തൊട്ടുപിന്നാലെയുണ്ട്. മറുവശത്ത്, എഫ്എംസിജി, ബാങ്കിംഗ്, ഓട്ടോ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. എല്ലാത്തിനുമുപരി മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 1 ശതമാനവും, 0.2 ശതമാനവും ഉയർന്ന് ക്ലോസ് ചെയ്തു.
"ആഭ്യന്തര വിപണി ആഗോള സംഭവവികാസങ്ങൾ പിന്തുടരുന്നത് തുടരും. യുദ്ധം അവസാനിക്കുമ്പോൾ എണ്ണ വിതരണത്തിലെ വർധനയും ഇന്ത്യൻ വിപണിക്ക് താങ്ങാൻ കഴിഞ്ഞേക്കും. വിപണിയിലെ ഉയർന്ന ചാഞ്ചാട്ടം ഹ്രസ്വകാലത്തേക്കെങ്കിലും ആശങ്കയുണ്ടാക്കും,". ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് മേധാവി വിനോദ് നായർ പറഞ്ഞു.
"ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റുകൾ തകർച്ചയിൽ തുടരുകയാണ്. ആഗോള വിപണിയിലെ ഓരോ വാർത്തയും ഇന്ത്യൻ വിപണിയെ സ്വാധീനിക്കുകയും, അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ജിയോപൊളിറ്റിക്കൽ സാഹചര്യവും, ഫെഡുമായി ബന്ധപ്പെട്ട തീരുമാനങ്ങളും രണ്ട് പ്രധാന വെല്ലുവിളികളാണ്. സ്ഥിരമായ പണപ്പെരുപ്പ സമ്മർദവും, വർദ്ധിച്ചുവരുന്ന ബോണ്ട് യീൽഡുകളുമാണ് സമീപകാലത്ത് വിപണികൾ നിരീക്ഷിക്കുന്നത്," ജൂലിയസ് ബെയർ എക്സിക്യൂട്ടീവ് ഡയറക്ടർ മിലിന്ദ് മുച്ചാല അറിയിച്ചു.